കായീച്ചയെ തുരത്താം ; ജൈവ രീതിയില്‍

പച്ചക്കറിയിലേയും മാവിലേയും കായീച്ചകള്‍ രണ്ട് ഇനങ്ങളാണ്, അതിനാല്‍ മാവിലെ കായീച്ചയെ നശിപ്പിക്കാന്‍ ഫിറമോണ്‍ കെണി ഉപയോഗിക്കുമ്പോള്‍ പച്ചക്കറിക്ക് ക്യൂലിയറും മാവിന് മീതയില്‍ യൂജിനോളും മാത്രം ഉപയോഗിക്കുക.

By Harithakeralam
2024-07-13

മഴക്കാല കൃഷിയില്‍ നല്ല വിളവ് തരുന്ന പാവല്‍, പടവലം, വെണ്ട, വഴുതന  തുടങ്ങിയവയുടെ പ്രധാന ശത്രുവാണ് കായീച്ച. ചെടി കായ്ക്കാന്‍ തുടങ്ങിയാല്‍ പറന്നെത്തുന്ന കായീച്ചകള്‍ അടുക്കളത്തോട്ടത്തില്‍ വലിയ നാശം വരുത്തിവയ്ക്കും. കായീച്ചയുടെ ശല്യം സഹിക്കാനാവാതെ കൃഷി ഉപേക്ഷിച്ചവരും നിരവധിയാണ്. പെണ്ണീച്ചകള്‍ കായ്കളുടെ തൊലിക്കടിയില്‍ മുട്ടയിടും. 30 മണിക്കൂറിനുള്ളില്‍ വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ കായുടെ മാംസളമായ ഭാഗം തിന്നുകയും കായ്കള്‍ അധികം വൈകാതെ അഴുകുകയും ചെയ്യും. കായീച്ചയെ തുരത്താനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം.

രണ്ടു തരം കായീച്ചകള്‍

കായീച്ചകള്‍ രണ്ടു വിധത്തിലുണ്ട്. മാങ്ങ പുഴുക്കുന്നതിന് കാരണവും കായീച്ചയാണ്. എന്നാല്‍ പച്ചക്കറിയിലേയും മാവിലേയും കായീച്ചകള്‍ രണ്ട് ഇനങ്ങളാണ്, അതിനാല്‍ മാവിലെ കായീച്ചയെ നശിപ്പിക്കാന്‍ ഫിറമോണ്‍ കെണി ഉപയോഗിക്കുമ്പോള്‍ പച്ചക്കറിക്ക് ക്യൂലിയറും മാവിന് മീതയില്‍ യൂജിനോളും മാത്രം ഉപയോഗിക്കുക.

ചിരട്ട കെണികള്‍

ചിരട്ട കെണിയാണ് കായീച്ചകളെ നശിപ്പിക്കാനുള്ള നല്ലൊരു മാര്‍ഗം. ഒരു പാളയന്‍ കോടന്‍ പഴവും 10 ഗ്രാം ശര്‍ക്കരപ്പൊടിയും കാല്‍ ടീസ്പ്പൂണ്‍ യീസ്റ്റും ഒരു നുള്ള് സെവിനും അല്ലെങ്കില്‍ കാര്‍ബോ സല്‍ഫാന്‍ ചേര്‍ത്ത് കുഴച്ച് 6 തടത്തിന് ഒന്നെന്ന കണക്കില്‍ ചെറിയ ഉറി കെട്ടി ചിരട്ടയില്‍തൂക്കുക. ആഴ്ച്ചതോറും ഈ വിഷം ചേര്‍ത്ത ഭക്ഷണം മാറ്റണം. തുളസിയില ഒരുപിടിയെടുത്ത് ചതച്ച് ഒരു നുള്ള് സെവിനും ചേര്‍ത്ത് ചിരട്ടകെണിയുണ്ടാക്കാം. കഞ്ഞിവെള്ളവും ശര്‍ക്കരയും ഒരു നുള്ള് സെവിനും ചേര്‍ത്താലും നല്ലതാണ്.

Leave a comment

ബേക്കിങ് സോഡ ഉപയോഗിച്ച് മിലി മൂട്ടയെ തുരത്താം

പച്ചക്കറിക്കൃഷിയുടെ അന്തകന്‍മാരാണ്  മീലി മൂട്ടയും വെളളീച്ചയും. കേരളത്തിലെ മാറി വരുന്ന കാലാവസ്ഥയില്‍ ഇവയുടെ ആക്രമണം രൂക്ഷമാണ്. നമ്മുടെ വീട്ടാവശ്യത്തിനായി കൃഷി ചെയ്യുന്ന പച്ചക്കറികളെയും മീലി മൂട്ടയും…

By Harithakeralam
പച്ചക്കറിക്കൃഷിക്ക് നല്ലത് കുമ്മായമോ ഡോളോമേറ്റോ

മിക്ക കര്‍ഷകര്‍ക്കുമുള്ള സംശയമാണ് കുമ്മായമാണോ ഡോളോമേറ്റാണോ മികച്ചതെന്ന്.. ഒന്നു നല്ലതെന്നും മറ്റൊന്നു മോശമാണെന്നും പറയാന്‍ പറ്റില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ടിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്.…

By Harithakeralam
പച്ചമുളകില്‍ നിന്ന് ഇരട്ടി വിളവ്: ശര്‍ക്കരയും മോരും പ്രയോഗിക്കാം

പച്ചമുളകില്‍ നിന്നു നല്ല വിളവ്  ലഭിക്കുന്ന സമയമാണിപ്പോള്‍. എന്നാല്‍ മറ്റൊരുകാലത്തുമില്ലാത്ത പോലെ കീടങ്ങളും രോഗങ്ങളും പച്ചമുളകിനെ ആക്രമിക്കുന്നു. കാലാവസ്ഥ പ്രശ്‌നം കാരണം വിളവും കുറവാണ്. ഇതില്‍ നിന്നും…

By Harithakeralam
കനത്ത മഴയും വെയിലും : കാര്‍ഷിക വിളകള്‍ക്ക് വേണം പ്രത്യേക സംരക്ഷണം

ശക്തമായ മഴ, അതു കഴിഞ്ഞാല്‍ പൊള്ളുന്ന വെയില്‍. കേരളത്തിലെ പല സ്ഥലങ്ങളിലും കുറച്ചു ദിവസമായുള്ള അവസ്ഥയാണിത്. കാര്‍ഷിക വിളകള്‍ക്ക് വലിയ പ്രശ്‌നമാണീ കാലാവസ്ഥയുണ്ടാക്കുന്നത്. പച്ചക്കറികളും നാണ്യവിളകളുമെല്ലാം…

By Harithakeralam
ഇലകളെ നശിപ്പിക്കുന്ന ആമ വണ്ട്; തുരത്താം ജൈവരീതിയില്‍

ഇലകളെ നശിപ്പിക്കുന്ന കീടങ്ങളെ കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് കര്‍ഷകര്‍.നല്ല പരിചരണം നല്‍കി വളര്‍ന്ന പച്ചക്കറികളെ നശിപ്പിക്കാനെത്തുന്ന കീടങ്ങളില്‍ പ്രധാനിയാണ് ആമ വണ്ട് അഥവാ എപ്പിലാക്ന വണ്ട്. ഇലകളെ തിന്നു…

By Harithakeralam
മഞ്ഞളിപ്പിനെ തുരത്തി പച്ചമുളക്

വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ പച്ചമുളകിന് പ്രത്യേക ശ്രദ്ധ കൊടുക്കണം. അടുക്കളയില്‍ നിത്യവും ഉപയോഗിക്കുന്ന പച്ചമുളക് നമുക്ക് തന്നെ വീട്ടില്‍ വിളയിച്ചെടുക്കാവുന്നതേയുള്ളൂ. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
ആട്ടിന്‍കാഷ്ടം മികച്ച ജൈവവളം; മണ്ണില്‍ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക

മികച്ച ജൈവവളമാണ് ആട്ടിന്‍കാഷ്ടം, കാലിവളത്തേക്കാള്‍ കൂടുതല്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ഇതിലുണ്ട്. എന്നാല്‍ മറ്റു വളങ്ങള്‍ പോലെ ഉപയോഗിക്കാന്‍ പാടില്ല. പച്ചക്കറികള്‍ക്കും ഫല വൃക്ഷങ്ങള്‍ക്കുമെല്ലാം…

By Harithakeralam
കായീച്ച ശല്യം രൂക്ഷമാകും : സ്വീകരിക്കാം പ്രതിരോധ മാര്‍ഗം

മഴക്കാല കൃഷിക്ക് അത്ര ഉചിതല്ല പടവലം, പാവല്‍ എന്നിവ. പല തരം കീടങ്ങളില്‍ ഈ സമയത്ത് പന്തല്‍ വിളകളായ ഇവയെ ആക്രമിക്കാനെത്തും. കായീച്ചയാണ് ഇതില്‍ പ്രാധാനം. ഇവ കായ്ക്കുന്നതോടെ കായീച്ചയുടെ ശല്യം തുടങ്ങും. ഇവയെ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs