കര്‍ഷക ഉത്പാദക സംഘങ്ങളുടെ 'തരംഗ്' മേളയ്ക്ക് കൊച്ചിയില്‍ തുടക്കം

ഫെബ്രുവരി 23 മുതല്‍ 25 വരെ കൊച്ചി റെനെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ഡോ. ജി. ഗോപകുമാരന്‍ നായര്‍ നിര്‍വഹിച്ചു.

By Harithakeralam
2024-02-24

കൊച്ചി: കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പുവരുത്താനും ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെ സ്വതന്ത്രമാക്കാനും ലക്ഷ്യമിട്ട്, നബാര്‍ഡിന്റെ സാമ്പത്തിക സഹകരണത്തോടെ കര്‍ഷക ഉത്പാദക സംഘങ്ങള്‍ (എഫ്പിഒ) സംഘടിപ്പിക്കുന്ന 'തരംഗ്' മേളയ്ക്ക് തുടക്കമായി. ഫെബ്രുവരി 23 മുതല്‍ 25 വരെ കൊച്ചി റെനെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ഡോ. ജി. ഗോപകുമാരന്‍ നായര്‍ നിര്‍വഹിച്ചു.

ജൈവ, പരമ്പരാഗത കാര്‍ഷിക വിളകള്‍ കര്‍ഷകരില്‍നിന്നും നേരിട്ട് വാങ്ങുന്നതിനുള്ള അവസരമാണ് മേള ഒരുക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധയിനം കാര്‍ഷിക ഉത്പന്നങ്ങളുടെയും കൃഷി അനുബന്ധ സാമഗ്രികളുടെയും 40ഓളം സ്റ്റാളുകളാണ് മേളയിലുള്ളത്. കര്‍ഷകന് പരമാവധി വില ഉറപ്പിച്ചുകൊണ്ട്, ഉപഭോക്താവിന് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ എത്തിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.

കര്‍ഷകര്‍ക്ക് വായ്പാ സഹായങ്ങള്‍ നല്‍കുക, ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുക, ഇടനിലക്കാരെ ഒഴിവാക്കി ഉത്പന്നങ്ങള്‍ക്ക് വില സ്ഥിരത ഉറപ്പുവരുത്തുക എന്നിവയാണ് കര്‍ഷക ഉത്പാദക സംഘങ്ങള്‍ വഴി വിഭാവനം ചെയ്യുന്നത്. കാര്‍ഷിക ഉത്പനങ്ങള്‍ നേരിട്ട് സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സേവനം (ONDC Portal) കര്‍ഷക ഉത്പാദക സംഘങ്ങളുമായി ചേര്‍ന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഈ ഓണ്‍ലൈന്‍ സേവനങ്ങളുടെ വിവരങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കാനും 'തരംഗ്' മേള ലക്ഷ്യമിടുന്നു. മേളയില്‍ നാടന്‍ പച്ചക്കറികള്‍, ഓര്‍ഗാനിക് ടൂത്ത് പൗഡര്‍, റെഡി ടടു ഈറ്റ് വിഭവങ്ങള്‍, വിവിധയിനം മസാലകള്‍, കറിപ്പൊടികള്‍ പ്രകൃതിദത്ത സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, എന്നിവയുടെ സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രവേശനം സൗജന്യം.

Leave a comment

കര്‍ഷക സംവാദം മാര്‍ച്ച് രണ്ടിന്

വകേരള സദസ്സിന്റെ തുടര്‍ച്ചയായി വ്യത്യസ്ത മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നു. മുഖാമുഖം പരിപാടിയുടെ ഭാഗമായുള്ള കര്‍ഷക സംവാദം മാര്‍ച്ച് 2ന്  ആലപ്പുഴ കാംലോട്ട്…

By Harithakeralam
കര്‍ഷക ഉത്പാദക സംഘങ്ങളുടെ 'തരംഗ്' മേളയ്ക്ക് കൊച്ചിയില്‍ തുടക്കം

കൊച്ചി: കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പുവരുത്താനും ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെ സ്വതന്ത്രമാക്കാനും ലക്ഷ്യമിട്ട്, നബാര്‍ഡിന്റെ സാമ്പത്തിക സഹകരണത്തോടെ കര്‍ഷക ഉത്പാദക സംഘങ്ങള്‍…

By Harithakeralam
മില്ലറ്റോസ് ലോഗോ പ്രകാശനം

തിരുവനന്തപുരം : മില്ലറ്റ് അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി രൂപീകരിച്ച കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭമായ അര്‍ബന്‍ആര്‍ക്ക് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രേഡ് ബ്രാന്‍ഡായ…

By Harithakeralam
അഞ്ച് സുഗന്ധവ്യഞ്ജനങ്ങളുടെ കോഡെക്‌സ് മാനദണ്ഡങ്ങള്‍ക്ക് അന്തിമരൂപം

കൊച്ചി: ആഗോള തലത്തില്‍ സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുന്ന രാജ്യാന്തര സമിതിയായ കോഡെക്സ് കമ്മിറ്റി ഓണ്‍ സ്പൈസസ് ആന്റ് കുലിനറി ഹെര്‍ബ്സിന്റെ (സിസിഎസ്‌സിഎച്ച്)  ഏഴാമത്  സമ്മേളനം…

By Harithakeralam
റണ്‍ ഫോര്‍ മില്‍ക്ക്; ക്ഷീരമാരത്തോണിനൊരുങ്ങി കണ്ണൂര്‍

വിവിധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ പരിപാടികളെ കുറിച്ച് നമുക്കറിയാം, എന്നാല്‍ ഇത്തവണ പാലിന്റെ പോഷകപെരുമ വിളിച്ചോതി വൈവിധ്യമാര്‍ന്ന ഒരു മാരത്തോണ്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്…

By നിഷാദ് വി.കെ.
ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ പദ്ധതി ഉദ്ഘാടനം

കല്‍പ്പറ്റ: കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്ന മലയാളി കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച നാഷണല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍  കര്‍ണാടകയിലെ കര്‍ഷകര്‍ക്കായി വിവിധ സേവന പദ്ധതികള്‍ ആരംഭിച്ചു. നഞ്ചന്‍കോട്…

By Harithakeralam
മലമ്പുഴയിലെ പൂക്കാലം

പശ്ചമിഘട്ട മലനിരകളുടെ സൗന്ദര്യം ആവോളം നിറയുന്ന പാലക്കാടിന്റെ ഉദ്യാനത്തില്‍ പൂക്കാലം. മഞ്ഞയും മജന്തയും ചുവപ്പും വെള്ളയും നീലയും നിറങ്ങളില്‍ കണ്ടാല്‍ ആരും നോക്കി നിന്നു പോകുന്ന പൂക്കളുടെ വസന്തം. പരിചിതരായ…

By നൗഫിയ സുലൈമാന്‍
ജൈവ സര്‍ട്ടിഫിക്കേഷന്‍ പദ്ധതിയില്‍ അംഗങ്ങളാകാം

സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ APEDA അംഗീകൃത ജൈവ സാക്ഷ്യപ്പെടുത്തല്‍ പദ്ധതി ഈ വര്‍ഷം മുതല്‍ ആരംഭിക്കുകയാണ്. കാര്‍ഷികോല്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുമുള്ള…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs