ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് മണ്ണിര കമ്പോസ്റ്റ്. ഇതു തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
പച്ചക്കറികള്‍ക്ക് ഏറ്റവും നല്ല ജൈവവളമാണ് കമ്പോസ്റ്റ്. അടുക്കള മാലിന്യങ്ങള്‍ ഉപയോഗിച്ച് തയാറാക്കുന്ന മണ്ണിര കമ്പോസ്റ്റ് മാലിന്യ നിര്‍മാജനത്തിലും നല്ലൊരു പങ്ക് വഹിക്കുന്നു. ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് മണ്ണിര കമ്പോസ്റ്റ്. ഇതു തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. നാടന്‍ മണ്ണിരകളേക്കാള്‍ ആഫ്രിക്കന്‍ മണ്ണിരകളാണ് കമ്പോസ്റ്റ് തയാറാക്കാന്‍ അനുയോജ്യം. ഇവ വേഗത്തില്‍ പെരുകി കമ്പോസ്റ്റിങ് പക്രിയ പെട്ടെന്നാക്കും.
2. അടുക്കള മാലിന്യമായാലും ഇലകളായാലും അഴുകി തുടങ്ങിയ ശേഷം മാത്രം കമ്പോസ്റ്റ് ടാങ്കില്‍ നിക്ഷേപിക്കുക. കമ്പോസ്റ്റിങ് വേഗത്തിലാകാനിതു സഹായിക്കും.
3. ടാങ്കില്‍ ഒരിക്കലും വെള്ളം കെട്ടിക്കിടക്കരുത്, വെള്ളം വാര്‍ന്നു പോകാനുള്ള സൗകര്യം ഒരുക്കിയിരിക്കണം. എന്നാല്‍ ഈര്‍പ്പം എപ്പോഴും നിലനില്‍ക്കുകയും വേണം. ടാങ്കിന്റെ വിസ്തൃതിക്ക് അനുസരിച്ചാണ് നനയ്‌ക്കേണ്ടത്.
4. കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ കമ്പോസ്റ്റ് ടാങ്കിലിട്ടു കൊടുക്കുന്നത് ഗുണം ചെയ്യും. അതിനകത്തുള്ള അറകള്‍ മണ്ണിരകള്‍ പെരുകാന്‍ സഹായിക്കും. കമ്പോസ്റ്റ് എളുപ്പത്തിലാക്കാനിതു സഹായിക്കും.
5. ചാണക കുഴമ്പ് ഇടയ്ക്ക് ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്.
6. സൂര്യപ്രകാശം അധികം ലഭിക്കാത്ത സ്ഥലത്ത് വേണം കമ്പോസ്റ്റ് ടാങ്ക് ഒരുക്കാന്‍. വെയില്‍ തട്ടിയാല്‍ മണ്ണിരകള്‍ താഴേക്ക് പോകും, കമ്പോസ്റ്റ് പക്രിയ സാവധാനമാകും.
7. എലികളെ പേടിക്കണം, എലി കടന്നു മണ്ണിരകളെ നശിപ്പിക്കും. ഇതിനായി വലകള്‍ ഇടണം.
8. കമ്പോസ്റ്റ് അവസാന ഘട്ടത്തിലെത്തിയാല്‍ അതായത് അവസാന രണ്ടാഴ്ച വേണമെങ്കില്‍ ട്രൈക്കോഡര്‍മ ചേര്‍ക്കാം. മികച്ച ജൈവവളം ഇതിലൂടെ ലഭിക്കും.
നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍ ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…
പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…
© All rights reserved | Powered by Otwo Designs
Leave a comment