പാഷന്‍ ഫ്രൂട്ട് നന്നായി കായ്ക്കാന്‍ ചില മാര്‍ഗങ്ങള്‍

ചൂട് അനിയന്ത്രിതമായി കൂടിയതോടെ പാഷന്‍ ഫ്രൂട്ട് പഴുത്ത ശേഷം പറിക്കാമെന്നത് പലര്‍ക്കും സ്വപ്‌നമായി മാറുന്നു. ഇതു പരിഹരിക്കാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം.

By Harithakeralam
2024-02-21

കനത്ത ചൂട് കാരണം പാഷന്‍ ഫ്രൂട്ടിലെ മൂക്കാതെ പൊഴിഞ്ഞു വീഴുകയും പൂക്കള്‍ നശിക്കുന്നതായും പലരും പരാതി പറയുന്നുണ്ട്. മണ്ണിലെ അസിഡിറ്റി കൂടുന്നതാണ് പ്രധാന പ്രശ്‌നമായി പറയുന്നത്. ഇതിനോടൊപ്പം ചൂട് അനിയന്ത്രിതമായി കൂടിയതോടെ പാഷന്‍ ഫ്രൂട്ട് പഴുത്ത ശേഷം പറിക്കാമെന്നത് പലര്‍ക്കും സ്വപ്‌നമായി മാറുന്നു. ഇതു പരിഹരിക്കാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം.  

1. അസിഡിറ്റി നിയന്ത്രിക്കാന്‍ മണ്ണിലെ PH പരിശോധിച്ച്  ന്യൂട്രലാക്കാന്‍ ശ്രമിക്കുക എന്നതാണ് ആദ്യപടി. മണ്ണിലെ പിഎച്ച് നോര്‍മ്മലിലേയ്ക്ക് എത്തിക്കുക അതായത് ഏഴിലേയ്ക്ക് എത്തിക്കുക. ഇതിനായി  തടത്തില്‍  മൂന്ന് - നാല് പിടി കുമ്മായമോ നീറ്റ് കക്ക പൊടിച്ചതോ ഇട്ട്   നന്നായി ഇളക്കിയതിന് ശേഷം ശേഷം  മൂന്ന് നാല് ദിവസം കഴിഞ്ഞ്  വേണം പാഷന്‍ ഫ്രൂട്ട് തൈ നടാന്‍. തടത്തില്‍ കുമ്മായം അധികമാകാന്‍ പാടില്ല. അങ്ങനെ വന്നാല്‍ മണ്ണ് ആല്‍ക്കലിനാകും, അതും ദോഷകരമാണ്.

2. ഈര്‍പ്പം നന്നായി ഇഷ്ടപ്പെടുന്ന ചെടിയാണ് പാഷന്‍ ഫ്രൂട്ട്, അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് നന്നായി നനച്ചു കൊടുക്കുക. നടുമ്പോള്‍ തടത്തിന് ചുറ്റും ചകിരികള്‍ അടുക്കി വെച്ചാല്‍ ചുവട്ടിലെപ്പോഴും തണുപ്പ് നില്‍ക്കാന്‍ സഹായിക്കും, എന്നാല്‍  വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ ദോഷം ചെയ്യും.

3.കമ്പോസ്റ്റ് വളങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണിത്. ഇതിനായി തടത്തില്‍ നല്ല പൊടിഞ്ഞ ചാണകപ്പൊടി, തണുത്ത് പൊടിഞ്ഞ കോഴികാഷ്ടം അല്ലെങ്കില്‍ ആട്ടില്‍ കഷ്ടം എന്നിവയിടുക, കൂടാതെ അല്‍പ്പം മേല്‍മണ്ണും തടത്തില്‍ നല്‍കണം. ഇവ എല്ലാം ചീഞ്ഞ് പാഷന്‍ ഫ്രൂട്ടിന് നല്ല വളമാകും.  

4. പ്രൂണിങ്ങ് സമയാസമയങ്ങളില്‍ നടത്തുക. തളിര്‍പ്പുകളിലാണ് പാഷന്‍ ഫ്രൂട്ട് കായ്ക്കുക. ചെടിയില്‍ കൂടുതല്‍ തളിര്‍പ്പുകള്‍ ഉണ്ടാകാന്‍ മുന്നോട്ട് വളര്‍ന്നു പോകുന്ന ശിഖിരങ്ങള്‍ നുള്ളി കൊടുക്കുക. അപ്പോള്‍ ധാരാളം ശിഖിരങ്ങളുണ്ടാകും.

5. പൊട്ടാഷ് ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണിത്. നമ്മുടെ മണ്ണില്‍ പൊട്ടാഷിന്റെ അംശം വളരെ കുറവാണ്. അതുകൊണ്ട് തന്നെ വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും പൊട്ടാഷ് നല്‍കണം. അതിനായി തടമൊന്നിന് നൂറ് ഗ്രാം പൈാട്ടാഷ് വിതറി നനവ് ഉറപ്പാക്കണം. പൊട്ടാഷിന് പകം മൂന്ന്- നാല് പിടി ചാരം നല്‍കിയാലും മതി. അല്ലങ്കില്‍ പത്ത് ഗ്രാം സല്‍ഫേറ്റ് ഓഫ് പൊട്ടാഷ് ,ഒരു ലിറ്റര്‍ വെള്ളമെന്ന കണക്കിന് ചേര്‍ത്തിളക്കി ഇലകളില്‍ തളിക്കുക.

6. സൂഷ്മമൂലകങ്ങളുടെ കുറവ് പരിഹരിക്കുക. കേരളത്തിലെ ഭൂരിഭാഗം മണ്ണിലും സൂഷ്മമൂലകങ്ങളുടെ കുറവ് പ്രകടമാകാറുണ്ട്. ഇതിന് പരിഹാരമായി 40 ഗ്രാം ബോറാക്‌സ് ഒരു കിലോ  ചാണകപ്പൊടിയുടെ കൂടെ  ചേര്‍ത്ത് തടത്തില്‍ കൊടുക്കാം. അല്ലങ്കില്‍ നാലോ അഞ്ചോ ഗ്രാം ബോറാക്‌സ്  ഒരു ലിറ്റര്‍ വെള്ളമെന്ന കണക്കിന് ചേര്‍ത്ത് നന്നായി ഇളക്കി  ഇലകളിലും ഇളം തണ്ടിലുമെല്ലാം തളിക്കുക.

Leave a comment

സുഗന്ധം പരത്തുന്ന ചുളകള്‍: കംബോഡിയന്‍ ഓറഞ്ച് ജാക്ക്

വീട്ട്മുറ്റത്ത് ഏതു സീസണിലും രുചിയുളള ചക്ക ലഭിക്കാന്‍ നട്ടുവളര്‍ത്തേണ്ട ഇനമാണ് കംബോഡിയന്‍ ഓറഞ്ച് ജാക്ക്. വലിയ മരമായി പടര്‍ന്നു പന്തലിക്കാത്ത ഇവയുടെ താഴ്ഭാഗത്ത് തന്നെ ധാരാളം ചക്കയുണ്ടാകും. നല്ല വെയിലുള്ള…

By Harithakeralam
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു

കൊച്ചി:  അന്താരാഷ്ട്ര  കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ടിന്റെ അവക്കാഡോയുടെ കേരളത്തിലെ ട്രേഡ് ലോഞ്ച് വെസ്റ്റ്ഫാലിയ ഫ്രൂട്ട് ഇന്ത്യ ജനറല്‍ മാനേജര്‍ അജയ് ടി. ജെ. നിര്‍വഹിച്ചു. മലയാളികളുടെ…

By Harithakeralam
പപ്പായ ചെടികള്‍ക്ക് നല്ല വളര്‍ച്ച നേടിയോ...? പരിചരണം ഈ വിധത്തില്‍ വേണം

ജനുവരി -ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു…

By Harithakeralam
തൊലിയോടെ കഴിക്കാം, ചട്ടിയിലും വളരും: ഇസ്രയേല്‍ ഓറഞ്ച്

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
മാങ്ങ വീണ്ടു കീറി പൊഴിയുന്നു ; ജൈവ രീതിയില്‍ പരിഹരിക്കാം

സമ്പന്നമായൊരു മാമ്പഴക്കാലമാണ് കേരളത്തിലുണ്ടായിരുന്നത്. തൊടിയും റോഡരികിലുമെല്ലാം പേരറിയാത്ത എത്രയോ മാവുകള്‍ തല ഉയര്‍ത്തി നിന്നകാലം, അവയില്‍ നിന്നെല്ലാം രുചികരമായ മാമ്പഴം പെറുക്കി കഴിച്ച ഭൂതകാലം നമ്മുടെ…

By Harithakeralam
വേനല്‍ച്ചൂടില്‍ നടുവൊടിഞ്ഞ് വാഴത്തോട്ടം

ക്രമാതീതമായി ഉയര്‍ന്ന വേനല്‍ച്ചൂട് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് വാഴക്കൃഷിയിലാണ്. ചൂട് ശക്തമായതോടെ വാഴകള്‍ നടുവൊടിഞ്ഞ് വീഴുന്നതു കര്‍ഷകന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയാണ്. സാമ്പത്തികമായി വലിയ…

By Harithakeralam
ഫല വൃക്ഷങ്ങള്‍ക്ക് പ്രത്യേക പരിചരണം

വേനല്‍ച്ചൂടിന്റെ ശക്തി ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ മഴ പേരിനു പോലും ലഭിച്ചിട്ടില്ല. ഏപ്രില്‍-മേയ് മാസങ്ങളിലെ കൊടും ചൂട് നമുക്ക് മുന്നിലുണ്ട്. കഴിഞ്ഞ മഴക്കാലത്ത് നട്ട ഫല വൃക്ഷ തൈകള്‍ക്ക്…

By Harithakeralam
ഇക്കാര്യങ്ങള്‍ ചെയ്യൂ, മാമ്പൂവ് പിന്നെ കൊഴിയില്ല

കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ കാരണം ഇത്തവണ കേരളത്തില്‍ ഏറെ വൈകിയാണ് മാവുകള്‍ പൂത്തത്. ഡിസംബറിലും ജനുവരിയിലും മഴ പെയ്തതോടെ മാവുകളില്‍ ഉത്പാദനം കുറഞ്ഞു. പൂത്ത മാവുകളിലാകട്ടെ പൂക്കളും കുഞ്ഞു മാങ്ങകളും കൊഴിഞ്ഞു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs