മുരടിപ്പ്, പൂ കൊഴിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഈ കാലാവസ്ഥയില്‍ മുളകിനുണ്ടാകും. ഇവ മാറ്റാന്‍ ചുരുങ്ങിയ ചെലവില്‍ കീടനാശിനി വീട്ടില്‍ തന്നെയുണ്ടാക്കാം.
പച്ചമുളക് നല്ല വിളവു തരുന്ന സമയമാണിപ്പോള്‍. വെയിലിനെ വകവയ്ക്കാതെ നല്ല പോലെ കായ്കള്‍ തരുന്ന ഇനമാണ് പച്ചമുളക്. കേരളത്തില്‍ പച്ചമുളക് കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയവുമിതാണ്. എന്നാല്‍ മുരടിപ്പ്, പൂ കൊഴിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഈ കാലാവസ്ഥയില്‍ മുളകിനുണ്ടാകും. ഇവ മാറ്റാന്‍ ചുരുങ്ങിയ ചെലവില്‍ കീടനാശിനി വീട്ടില്‍ തന്നെയുണ്ടാക്കാം. കീടനാശിനിയായും വളമായും ഒരേ സമയമിതു പ്രവര്‍ത്തിക്കും.
പച്ചമുളകിന് ഏറ്റവു അനുയോജ്യമായ വളമാണ് ചാരം. വിറകോ കരിയിലകളോ കത്തിച്ചുണ്ടാക്കുന്ന ചാരം ഒരേ സമയം കീടനാശിനിയായും വളമായും പ്രവര്‍ത്തിക്കും. ഇതിനൊപ്പം എപ്‌സം സാള്‍ട്ടു കൂടി ചേരുമ്പോള്‍ ശക്തി കൂടും. ഒരു പിടി ചാരവും ഒരു സ്പൂണ്‍ എപ്‌സം സാള്‍ട്ടും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. എന്നിട്ട് നന്നായി ഇളക്കുക. അരിച്ചെടുത്ത ശേഷം നേര്‍പ്പിച്ച് ചെടികളില്‍ പ്രയോഗിക്കാം. മുരടിപ്പും പൂകൊഴിച്ചിലുമുണ്ടെങ്കില്‍ ആഴ്ചയിലൊരിക്കല്‍ സ്േ്രപ ചെയ്യുക, തടത്തിലൊഴിച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കില്‍ മാസത്തില്‍ രണ്ടു തവണ പ്രയോഗിച്ചാല്‍ മതി.
ഒരു ടീസ്പൂണ്‍ തേയില വെള്ളത്തിലിട്ട് നല്ല പോലെ ഇളക്കി ഒരുദിവസമെടുത്ത് വയ്ക്കുക. പിറ്റേദിവസമെടുത്ത് ഇതിലേക്ക് രണ്ടു ടീസ്പൂണ്‍ ചാരം കൂടിയിട്ട് നന്നായി ഇളക്കി നേര്‍പ്പിച്ച് നാലിരട്ടി വെള്ളം ചേര്‍ത്ത് പ്രയോഗിക്കാം. ഇലകളില്‍ തളിക്കുകയും തടത്തിലൊഴിച്ചു കൊടുക്കുകയും ചെയ്യാം.
വെയില്‍ കത്തി നില്‍ക്കുന്ന സമയത്ത് ഒഴിച്ചു കൊടുക്കരുത്. അതിരാവിലെയോ വൈകിട്ടോ വേണം പ്രയോഗിക്കാന്‍. ഈ ലായനി നല്‍കിയതിന് പിറ്റേദിവസം നല്ല പോലെ നനച്ചു കൊടുക്കണം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment