സാമാന്യം വലിപ്പമുള്ള കായ്കളാണ് തായ്‌ലന്‍ഡ് റെഡ് പേരയ്ക്കുള്ളത്. ഉരുണ്ടു ബോള്‍ ആകൃതിയിലാണ് പേരക്കയുണ്ടാകുക.
തായ്‌ലന്‍ഡില്‍ നിന്നുമെത്തി കേരളത്തിന്റെ മനം കവര്‍ന്ന നിരവധി പഴങ്ങളുണ്ട്. തായ്‌ലന്‍ഡ്, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നമ്മുടെ നാട്ടിലേക്ക് എത്തിയ റംബുട്ടാന്‍ മുതലായ പഴങ്ങള്‍ നല്ല വിളവ് നല്‍കുന്നുണ്ട്. ഈ രാജ്യങ്ങളിലെ കാലാവസ്ഥയ കേരളത്തിലേതിനോട് സാമ്യമായതാണ് കാരണം. ഈ കൂട്ടത്തില്‍പ്പെടുത്താവുന്ന ഒന്നാണ് തായ്‌ലന്‍ഡ് റെഡ്/ പിങ്ക് പേര.
വലിയ പേര, ചുവപ്പ് നിറം
സാമാന്യം വലിപ്പമുള്ള കായ്കളാണ് തായ്‌ലന്‍ഡ് റെഡ് പേരയ്ക്കുള്ളത്. ഉരുണ്ടു ബോള്‍ ആകൃതിയിലാണ് പേരക്കയുണ്ടാകുക. നല്ല രുചിയുള്ള അകക്കാമ്പ് മധുരമുള്ളതും ചുവന്ന നിറത്തിലുള്ളതുമാണ്. കുരുവിനു സാധാരണ പേരയെക്കാളും കട്ടികുറഞ്ഞതായിരിക്കും. ഐസ്‌ക്രീമും മറ്റും അലങ്കരിക്കാനുമൊക്കെ ഈ പേര ഉപയോഗിക്കാം.
കൃഷി ചെയ്യാം
കേരളത്തിന്റെ കാലാവസ്ഥയില്‍ നല്ല വിളവ് ഈയിനത്തില്‍ നിന്നു ലഭിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. വലിയ പരിചരണമൊന്നും ആവശ്യമില്ല. ഹൈറേഞ്ചിലും മറ്റു പ്രദേശങ്ങളിലുമൊക്കെ നല്ല വിളവ് തരും. അത്ര വലിയ മരമായി പോകുകയുമില്ല. എല്ലാ കാലത്തും കായ്ക്കുന്ന ഈയിനം നല്ല ഉത്പാദന ക്ഷമത കാണിക്കുന്നതുമാണ്.
തൈ നടാം
കേരളത്തിലെ പ്രമുഖ നഴ്‌സറികളിലെല്ലാം തായ്‌ലന്‍ഡ് റെഡ്/ പിങ്ക് പേരയുടെ തൈ ലഭിക്കും. ആയിരം മുതല്‍ 1500 രൂപ വരെ വിലയുണ്ട് തൈകള്‍ക്ക്. നല്ല പോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം തൈ നടാന്‍. ഒന്നരയടി വീതിയും ആഴത്തിലുമുള്ള കുഴിയെടുത്ത് ചാണകപ്പൊടി, എല്ല്‌പൊടി, കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങള്‍ നിറച്ചു തൈ നടാം. നല്ല പരിചരണം നല്‍കിയാല്‍ ഒന്നര വര്‍ഷം കൊണ്ടു കായ്ച്ചു തുടങ്ങും. ഇടവേളകളില്ലാതെ പിന്നീട് പേരയ്ക്കക്കാലമായിരിക്കും. വ്യാവസായിക അടിസ്ഥാനത്തില്‍ നടാന്‍ ഏറെ അനുയോജ്യമായ പേരയിനം കൂടിയാണിത്.
ഏതു കാലത്തും പഴുത്ത ചക്ക കഴിക്കാനായി വാങ്ങി നട്ട പ്ലാവ് കായ്ച്ച് പഴുത്ത് ചക്ക മുറിച്ചു നോക്കുമ്പോള്‍ രുചിയൊന്നുമില്ലാത്ത ചുളകളാണോ... ബ്രോണ്‍സിങ് എന്ന ബാക്റ്റീരിയല്‍ രോഗമാണിത്. കേരളത്തിലെ പ്ലാവുകളില്‍…
നല്ല പരിചരണം നല്‍കിയാല്‍ ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ. പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല് മാസമാകുമ്പോഴേക്കും കായ്ച്ചു തുടങ്ങും. മൂപ്പായി…
ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്‌ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, ഡ്രാഗണ്‍…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…
പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്‍കാന്‍ നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍.…
കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള…
വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്‍ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന…
ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…
© All rights reserved | Powered by Otwo Designs
Leave a comment