വേനല്‍ക്കാലത്ത് വെണ്ട നല്ല പോലെ വിളയാന്‍ ചില മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. വേനലും മഴയുമൊന്നും വകവയ്ക്കാതെ വെണ്ട നമ്മുടെ അടുക്കളയെ സമ്പുഷ്ടമാക്കും. വേനല്‍ക്കാലത്ത് വെണ്ട നല്ല പോലെ വിളയാന്‍ ചില മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.
1. വെയില്‍ നിര്‍ബന്ധമാണ് വെണ്ടയ്ക്ക്, എന്നാല്‍ മാത്രമേ നല്ല വിളവ് ലഭിക്കൂ. ഇതിനാല്‍ നല്ല പോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് കൃഷി ആരംഭിക്കുക. കുറഞ്ഞത് 5-6 മണിക്കൂര്‍ സൂര്യപ്രകാശം അത്യാവശ്യമാണ്. കായ്കള്‍ നല്ല പോലെ ലഭിക്കാന്‍ ഇത് അത്യാവശ്യമാണ്.
2. നല്ല പൊടിഞ്ഞ വെള്ളം വാര്‍ന്ന മണ്ണില്‍ മാത്രമേ ചൂടുള്ള കാലാവസ്ഥയില്‍ വെണ്ട നടാവൂ. ഗ്രോബാഗിലാണെങ്കില്‍ ചാണകപ്പൊടി, കമ്പോസ്റ്റ്, ചകിരിച്ചോര്‍ എല്ലാം കലര്‍ന്ന ജൈവസമ്പന്നമായ പോര്‍ട്ടിങ് മിശ്രിതം തെരഞ്ഞെടുക്കുക.
3. ഉണങ്ങിപ്പൊടിഞ്ഞ ചാണകവും കമ്പോസ്റ്റും ഇടയ്ക്ക് ചേര്‍ത്ത് കൊടുക്കുക. ധാരാളം കായ്കളുണ്ടാകാന്‍ ചാണകം സഹായിക്കും. വെണ്ടയ്ക്ക് ഏറെ പ്രിയപ്പെട്ട വളങ്ങളാണിത്.
4. തടത്തില്‍ അല്‍പ്പം ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ചൂടുളള കാലാവസ്ഥയില്‍ നന്നായി വളര്‍ന്നു പൂക്കാനിത് ആവശ്യമാണ്. മിതമായി രീതിയില്‍ പതിവായി നനയ്ക്കുക. പൂവിട്ട് തുടങ്ങിയാല്‍ പിന്നെ നന നിര്‍ബന്ധമാണ്. എന്നാല്‍ മാത്രമേ കായ്കളുണ്ടാകൂ.
5. കീടങ്ങളും രോഗങ്ങളും വെണ്ടയെ ധാരാളം ആക്രമിക്കും. വെളുത്തുള്ളി മിശ്രിതം 4% വീര്യമുള്ള വേപ്പിന്‍ കുരുസത്തോ, ബിവേറിയ 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതോ തളിക്കുന്നത് കീടങ്ങളെ അകറ്റാന്‍ സഹായിക്കും. ശീമക്കൊന്നയില, വേപ്പിന്‍ പിണ്ണാക്ക് എന്നിവ മണ്ണില്‍ ചേര്‍ത്തു കൊടുത്താല്‍ നിമ വിരകളുടെ ശല്യം കുറയും. വിര ശല്യം മാറാന്‍ തടത്തില്‍ അറക്കപ്പൊടി മണ്ണുമായി ചേര്‍ക്കുന്നത് ഗുണം ചെയ്യും. വെണ്ടയില്‍ കണ്ടു വരുന്ന മാരകമായ രോഗമാണ് നരപ്പ് അഥവാ മഞ്ഞളിപ്പ് രോഗം. വെണ്ടയെ മുഴുവന്‍ നശിപ്പിക്കാന്‍ ശക്തമായ വൈറസാണിതിനു കാരണം. ഇലകള്‍ മഞ്ഞളിച്ച് ഞരമ്പുകള്‍ തെളിഞ്ഞ് കാണുന്നതാണ് ആദ്യ ലക്ഷണം. പിന്നീട് ഇലകള്‍ ചുരുങ്ങി ചെറുതാകുകയും കായ്കളുടെ വലുപ്പം കുറയുകയും ചെയ്യും. സിംബിഡിന്‍, ഏലയ്ക്കാനീം എന്നീ വേപ്പധിഷ്ഠിത കീടനാശിനികളോ മറ്റു ജൈവ കീടനാശിനികളോ മഞ്ഞളിപ്പ് രോഗത്തിനെതിരേ ഉപയോഗിക്കാം.
6. കടലപ്പിണ്ണാക്ക്, ചാണകം എന്നിവ രണ്ടു ദിവസം പുളിപ്പിച്ച് ആഴ്ചയിലൊരിക്കല്‍ വേരിന് ചുറ്റും ഒഴിച്ച് കൊടുക്കുന്നതു കായ്ഫലം കൂടാന്‍ സഹായിക്കും.
7. കൃത്യമായ ദിവസങ്ങളില്‍ വെണ്ട വിളവെടുക്കണം. ഇല്ലെങ്കില്‍ കായ്കള്‍ മൂത്ത് നശിക്കും. വിളവെടുപ്പ് കൃത്യമായി നടത്തിയാല്‍ മാത്രമേ വെണ്ട നല്ല പോലെ കായ്ക്കൂ.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment