ഗ്രോബാഗ്, ചാക്ക്, ചട്ടി എന്നിവയില്‍ നടീല്‍ മിശ്രിതം നിറച്ചു ടെറസില്‍ പച്ചക്കറി കൃഷി ചെയ്യുന്നവര്‍ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍
മഴ ശക്തമാണിപ്പോള്‍, തുള്ളി മുറിയാതെ ദുരിതം വിതച്ചു പേമാരി പെയ്തുകൊണ്ടിരിക്കുന്നു. മഴയുടെ ശക്തമാറിയാല്‍ ടെറസ് കൃഷി ആരംഭിക്കാം. ഗ്രോബാഗ്, ചാക്ക്, ചട്ടി എന്നിവയില്‍ നടീല്‍ മിശ്രിതം നിറച്ചു ടെറസില്‍ പച്ചക്കറി കൃഷി ചെയ്യുന്നവര്‍ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍. ടെറസില്‍ പന്തല്‍ സ്ഥാപിച്ചു കൃഷി ചെയ്യുന്നത് ഏറെ ഗുണം ചെയ്യും.
1. ജി ഐ. പൈപ്പ്/മുള/കവുങ്ങിന്റെ അലക്
2. മണ്ണ് നിറച്ച ചാക്ക് (കാല് കുഴിച്ചിടാന്‍)
3. കണ്ണി അകലമുള്ള നെറ്റ്
മണ്ണുനിറച്ച ചാക്കില്‍ പന്തലിന്റെ കാലുകള്‍ നാട്ടണം. അല്ലെങ്കില്‍ ടെറസിന്റെ മുകളില്‍ കൊളുത്തുകള്‍ ഉണ്ടെങ്കില്‍ അതില്‍ കാലുകള്‍ നാട്ടിയാലും മതി. കാലുകള്‍ക്കായി ജി.ഐ.പൈപ്പുകളോ മുളയോ, കവുങ്ങിന്റെ അലകുകളോ ഉപയോഗിക്കാം. തുടര്‍ന്ന് നെറ്റ് കാലുകളില്‍ നന്നായി വലിച്ച് കെട്ടണം. കണ്ണിവലുപ്പം കൂടിയ നെറ്റ് ഉപയോഗിച്ചാല്‍ കായ്കള്‍ താഴെക്ക് തൂങ്ങി നിന്നു വളര്‍ന്നു കൊള്ളും.
പയര്‍, പാവല്‍, പടവലം, കോവല്‍, പിച്ചില്‍, ചുരങ്ങ, ഇളവന്‍ എന്നിവയെല്ലാം ടെറസിലെ പന്തലില്‍ കയറ്റി വളര്‍ത്താവുന്ന ഇനങ്ങളാണ്.
മണ്ണ്, പഴകിയ ചകിരിച്ചോര്‍, ചാണകപ്പൊടി എന്നിവയെല്ലാം നന്നായി കൂട്ടി ഇളക്കി ഗ്രോബാഗിന്റെ 60 ശതമാനം നിറയ്ക്കണം. ഓരോ ഗ്രോബാഗിലേയ്ക്കും ഒരു പിടി വേപ്പിന്‍പ്പിണ്ണാക്കും അല്‍പ്പം എല്ല് പൊടിയും കൂട്ടി ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കാലാണ് ആദ്യപടി. ഇങ്ങനെ തയ്യാറാക്കിയ ബാഗിലേയ്ക്ക് ചെറു കവറിലെ ട്രേകളിലേയോ തൈകള്‍ മാറ്റി നടണം. വൈകുന്നേരങ്ങളില്‍ നടുന്നതാണ് തൈകളുടെ ആരോഗ്യത്തിന് നല്ലത്. തൈകള്‍ക്ക് ക്ഷതം പറ്റാത്ത രീതിയില്‍ വേണം കവര്‍ പൊട്ടിക്കാനും മാറ്റി നടാനും. തൈയാണ് നടുന്നത് എങ്കില്‍ ഒരാഴ്ച്ചകൊണ്ട് വള്ളി വീശി തുടങ്ങും. അത് അനുസരിച്ച് ചെടിക്ക് പന്തലിലേയ്ക്ക് കയറിപറ്റാന്‍ അവസരമൊരുക്കണം. പരിപാലനവും വളപ്രയോഗവുമെല്ലാം മറ്റ് പച്ചക്കറി വിളകള്‍ക്ക് ചെയ്യുന്നപ്പോലെ തന്നെ മതി. ഒരു കൃഷി കഴിഞ്ഞാല്‍ നെറ്റും പൈപ്പും എല്ലാം അടുത്ത തവണയും ഉപയോഗിക്കാം.
പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില്‍ വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്‍കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില്‍ ഈ മാര്‍ഗമൊന്നു പരീക്ഷിക്കാം. കടലപ്പിണ്ണാക്കും…
തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…
ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…
ചൂടുള്ള കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു…
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്.…
ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന പച്ചക്കറി ഏതാണ്...? ഈ ചോദ്യത്തിന് ആദ്യ ഉത്തരം വെണ്ട എന്നു തന്നെയാണ്. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താന്‍ ഏറ്റവും നല്ല വിളയാണ് വെണ്ട. ഏതു കാലാവസ്ഥയിലും…
© All rights reserved | Powered by Otwo Designs
Leave a comment