ഹൈഡ്രാഞ്ചിയ നിറയെ പൂക്കള്‍

വലിയ പരിചരണമോ വളപ്രയോഗമോ ഇല്ലെങ്കിലും ചെടി നന്നായി വളരും. എന്നാല്‍ മനോഹരമായി പൂക്കളുണ്ടാകാന്‍ വളപ്രയോഗം ആവശ്യമാണ്.

By Harithakeralam
2024-07-16

നമ്മുടെ പൂന്തോട്ടത്തില്‍ സ്ഥിരമായുണ്ടാകുന്ന ചെടിയാണ് ഹൈഡ്രാഞ്ചിയ. കുറ്റിച്ചെടികളായി വളരുന്ന ഈയിനത്തില്‍ കുലകളായിട്ടാണ് പൂക്കളുണ്ടാകുക. വലിയ പരിചരണമോ വളപ്രയോഗമോ ഇല്ലെങ്കിലും ചെടി നന്നായി വളരും. എന്നാല്‍ മനോഹരമായി പൂക്കളുണ്ടാകാന്‍ വളപ്രയോഗം ആവശ്യമാണ്. ഹൈഡ്രാഞ്ചിയ നല്ല പോലെ പൂക്കാനും വളരാനും വേണ്ട പരിചരണ രീതികള്‍.

പൂക്കള്‍ രണ്ടു തരം

തെക്കേ, കിഴക്കനേഷ്യന്‍ രാജ്യങ്ങളായ ചൈന, ജപ്പാന്‍, തായ്‌വാന്‍, കൊറിയ,  ഇന്തോനേഷ്യ, ഹിമാലയന്‍ താഴ്‌വരകള്‍ എന്നിവിടങ്ങളിലാണ്  ഹൈഡ്രാഞ്ചിയയുടെ വിവിധ ഇനങ്ങള്‍ കാണപ്പെടുന്നത്. മിക്കവയും ഒന്നു മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരമുള്ള കുറ്റിച്ചെടികളാണ്. നമ്മുടെ മണ്ണിന്റെ അവസ്ഥ അനുസരിച്ച് രണ്ടു തരത്തിലുള്ള പൂക്കളാണ് ഹൈഡ്രാഞ്ചിയയിലുണ്ടാകുക. മണ്ണ് ആല്‍ക്കയിനാണെങ്കില്‍ പിങ്ക് പൂക്കളും അസഡിക്കാണെങ്കില്‍ നീല പൂക്കളുമായിരിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  

1.  പൂക്കാത്ത ചെടികള്‍ പ്രൂണ്‍ ചെയ്ത് വിടുക. കൂടുതല്‍ ശാഖകള്‍ ഉണ്ടായെങ്കില്‍ മാത്രമേ കൂടുതല്‍ പൂമൊട്ടുകള്‍ വരികയുള്ളു.

2. സൂര്യപ്രകാശം നല്ലതുപോലെ ആവശ്യമുള്ള ചെടിയാണിത്. പ്രത്യേകിച്ച് രാവിലെയുള്ള വെയില്‍ കൊള്ളണം. ഉച്ചയ്ക്കുള്ള വെയില്‍ അധികം കൊണ്ടാല്‍ ഇലകളുടെ അഗ്രഭാഗം കരിയാന്‍ സാധ്യതയുണ്ട്. വെയില്‍ കുറഞ്ഞ സ്ഥലത്ത് നില്‍ക്കുന്ന ചെടികളില്‍ പൂക്കളുണ്ടാകില്ല.

3. മാസത്തിലൊരിക്കല്‍ ചാണകപ്പൊടിയും മണ്ണിര കമ്പോസ്റ്റും എല്ലുപൊടിയും കൊടുക്കാം. NPK വളങ്ങള്‍ കൊടുക്കുന്നത് വളരെ പെട്ടെന്നു ചെടി വളര്‍ന്നു നിറയെ പൂക്കള്‍ ഇടാന്‍ സഹായിക്കും.

4. വേനല്‍കാലത്ത് നല്ലതുപോലെ വെള്ളം ആവശ്യമുള്ള ചെടിയാണിത്. പുതിയ തൈകളുണ്ടാക്കാന്‍ എയര്‍ ലെയറിംഗ്  രീതി  നല്ലതാണ്.

5. റോസ് മിക്‌സ് പോലുള്ള വളങ്ങള്‍ നല്‍കിയാല്‍ നല്ല പോലെ പൂക്കളുണ്ടാകും.  

6. വെള്ളം കെട്ടി നില്‍ക്കാതെ ശ്രദ്ധിക്കണം, വെള്ളം കെട്ടി നിന്നാല്‍ ചെടി നശിക്കും.

Leave a comment

കടലാസുപൂക്കളിലെ തായ്ലന്‍ഡ് വസന്തം

കടലാസുപൂക്കളൊരുക്കുന്ന വസന്തമാണ് ജോജോ ജേക്കബ്- ബിന്ദു ജോസഫ് ദമ്പതികളുടെ ഉദ്യാനമാകെ. പല നിറങ്ങളില്‍ പൂത്ത് നില്‍ക്കുന്ന ബോഗണ്‍വില്ലകള്‍ ആരെയും ആകര്‍ഷിക്കും. കോഴിക്കോട് കുറ്റിയാടിക്ക് സമീപം സൂപ്പിക്കടയിലാണ്…

By പി.കെ. നിമേഷ്
കഞ്ഞിക്കുഴി പുഷ്‌പോല്‍സവത്തിന് തുടക്കം

കഞ്ഞിക്കുഴി പുഷ്‌പോല്‍സവത്തിന് ഫാര്‍മര്‍ സുനിലിന്റെ കൃഷിയിടത്തില്‍ തുടക്കമായി. കഞ്ഞിക്കുഴി ഒന്നാം വാര്‍ഡില്‍ മായിത്തറയ്ക്ക് അടുത്തുള്ളരണ്ടര ഏക്കര്‍ സ്ഥലത്തെ അഞ്ചിനം പൂക്കള്‍ നിറഞ്ഞ വിശാലമായ പൂന്തോട്ടത്തില്‍…

By Harithakeralam
ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലിത്തോട്ടവുമായി ധനലക്ഷ്മി

ഓണനാളുകളിലേക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. കൂട്ടത്തില്‍ കര്‍ഷകരും തിരക്കുകളിലാണ്, അക്കൂട്ടത്തിലൊരാളാണ് ധനലക്ഷ്മിയും. വീട്ടുകാര്യങ്ങളും ജോലിത്തിരക്കുകള്‍ക്കും…

By നൗഫിയ സുലൈമാന്‍
മഴക്കാലത്തും ഉദ്യാനത്തില്‍ വസന്തം തീര്‍ക്കാന്‍ റെയ്ന്‍ ലില്ലി

ശക്തമായൊരു മഴക്കാലം കടന്നു പോയതോടെ പൂന്തോട്ടത്തിന്റെ കാര്യത്തിലൊരു തീരുമാനമായിട്ടുണ്ടാകും. മിക്ക ചെടികളും മഴയില്‍ നശിച്ചു പോയ സങ്കടത്തിലാണ് പലരും. എന്നാല്‍ മഴയത്ത് നല്ല പൂക്കള്‍ തരുന്നൊരു ചെടിയാണ് റെയ്ന്‍…

By Harithakeralam
തെങ്ങിന് ഇടവിളയായി പൂക്കൃഷി

തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി വാഴ മുതല്‍ മാംഗോസ്റ്റീനും ജാതിയുമെല്ലാം കൃഷി ചെയ്യുന്നവരാണ് നമ്മള്‍. പലതരം വിളകള്‍ ഇടവിളയായി ചെയ്ത് വരുമാനം നേടാമെന്നതാണ് തെങ്ങിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ തെങ്ങിന് ഇടവിളയായി…

By Harithakeralam
ഹൈഡ്രാഞ്ചിയ നിറയെ പൂക്കള്‍

നമ്മുടെ പൂന്തോട്ടത്തില്‍ സ്ഥിരമായുണ്ടാകുന്ന ചെടിയാണ് ഹൈഡ്രാഞ്ചിയ. കുറ്റിച്ചെടികളായി വളരുന്ന ഈയിനത്തില്‍ കുലകളായിട്ടാണ് പൂക്കളുണ്ടാകുക. വലിയ പരിചരണമോ വളപ്രയോഗമോ ഇല്ലെങ്കിലും ചെടി നന്നായി വളരും. എന്നാല്‍…

By Harithakeralam
ഏതു കാലാവസ്ഥയിലും വസന്തമൊരുക്കി ടെക്കോമ

മഴയും വെയിലും ഇനി മഞ്ഞുകാലമാണെങ്കിലും നിറയെ പൂക്കളുണ്ടാകുന്ന ചെടിയാണ് ടെക്കോമ. വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും ടെക്കോമയില്‍ നിറയെ പൂക്കളുണ്ടാകും. ചെറിയ മരമായും കുള്ളന്‍ ചെടിയായും ഏതാണ്ടൊരു വള്ളിച്ചെടിയായും…

By Harithakeralam
വീട്ടുമുറ്റത്തൊരു താമരക്കാട്...

വീട്ടുമുറ്റം നിറയെ മൂന്നൂറിലേറെ താമരച്ചെടികള്‍. ഓരോ ചെടിയെയും പൂവിനെയും പരിലാളിച്ചു ശ്രീവത്സനും ശ്രീദേവിയും കൂടെ തന്നെയുണ്ട്. പാറക്കടവുകാര്‍ക്ക് ഇതൊരു പുതുമ നിറഞ്ഞ കാഴ്ചയല്ല. ഏതാനും വര്‍ഷങ്ങളായി നാടിനും…

By നൗഫിയ സുലൈമാന്‍
Leave a comment

© All rights reserved | Powered by Otwo Designs