മുകുന്ദയ്ക്ക് പൈക്കിടാവുമായി സുരേഷ് ഗോപിയെത്തി

രമണിയെന്നാണ് കിടാവിന് പേരു നല്‍കിയിരിക്കുന്നത്. മുകുന്ദയുടെ പിതാവ് ഹരിയാണ് ഇന്ത്യന്‍ ഇനം പശുക്കളുമായി മഹാലക്ഷ്മി ഗോശാലയ്ക്ക് തുടക്കമിടുന്നത്.

By Harithakeralam
2024-07-15

കോട്ടയം: മുകുന്ദയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പൈക്കിടാവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. കോട്ടയം  ആനിക്കാട് മഹാലക്ഷ്മി ഗോശാലയിലേക്കിത് സുരേഷ് ഗോപിയുടെ രണ്ടാം വരവാണ്, ആദ്യ തവണയെത്തിയപ്പോള്‍ മുകുന്ദയ്ക്ക്  നല്‍കിയ വാക്കാണ് പശുക്കിടാവെന്ന സമ്മാനം. രമണിയെന്നാണ് കിടാവിന് പേരു നല്‍കിയിരിക്കുന്നത്.  മുകുന്ദയുടെ പിതാവ് ഹരിയാണ് ഇന്ത്യന്‍ ഇനം പശുക്കളുമായി മഹാലക്ഷ്മി ഗോശാലയ്ക്ക് തുടക്കമിടുന്നത്.

വെച്ചൂര്‍, തഞ്ചാവൂര്‍ കൃഷ്ണ, കാംങ്കറേജ്, താര്‍പാര്‍ക്കര്‍, കാങ്കയം, ഗിര്‍, കാസര്‍കോടന്‍ കുള്ളന്‍ തുടങ്ങി 15-ല്‍ പരം ഇന്ത്യന്‍ ഇനങ്ങളിലുള്ള പശുക്കളാണ് മഹാലക്ഷ്മി ഗോശാലയില്‍ വളരുന്നത്. റെഡ് സിന്ധി ഇനത്തില്‍ പ്പെട്ട മഹാലക്ഷ്മിയെന്ന പശുവില്‍ നിന്നാണ് തുടക്കം. എന്‍ജിനീയറിങ് രംഗത്ത് നിന്നാണ് ഹരി വിജയകുമാര്‍ ഈ സംരംഭം തുടങ്ങുന്നത്.

രമണിയുടെ ചെവിയില്‍ സുരഭി മന്ത്രം ചൊല്ലിയാണ് മുകുന്ദ സ്വീകരിച്ചത്. തൊഴുത്തിലെ അരുമകളെയും അവള്‍ പരിചയപ്പെടുത്തി. ചാണകത്തില്‍ നിന്നും വിവിധ പ്രൊഡക്റ്റുകള്‍ നിര്‍മിച്ചു വരുമാനം കണ്ടെത്തിയാണ് മഹാലക്ഷ്മി ഗോശാല രാജ്യമെമ്പാടും ശ്രദ്ധ നേടിയത്. ചാണകപ്പൊടി, നടീല്‍മിശ്രിതം, ജീവാമൃതം തുടങ്ങി നാല്‍പതോളം ഉത്പന്നങ്ങള്‍ തയ്യാറാക്കി ഫാമിലെ ഔട്ട്‌ലെറ്റ് വഴിയും ഓണ്‍ലൈനായുമാണ് വില്‍പന നടത്തുന്നത്.

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs