മഴയുടെ ശക്തി കുറയുന്നതോടെ ടെറസില്‍ കൃഷി ചെയ്യാന്‍ ആരംഭിക്കാം. ഇതിനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ ആരംഭിക്കണം
മഴയുടെ ശക്തി കുറയുന്നതോടെ ടെറസില്‍ കൃഷി ചെയ്യാന്‍ ആരംഭിക്കാം. ഇതിനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ ആരംഭിക്കണം. ഗ്രോബാഗ് കൃഷിയാണ് ടെറസില്‍ ഏറ്റവും അനുയോജ്യം. വെണ്ട, പയര്‍, തക്കാളി, വഴുതന തുടങ്ങിയ വിളകള്‍ ടെറസില്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമാണ്. കോവല്‍, പാവല്‍ തുടങ്ങിയ പന്തല്‍ വിളകളും എന്തിന് വലിയ ഡ്രമ്മുകളില്‍ മാവും പ്ലാവും വരെ ടെറസില്‍ വളര്‍ത്തുന്നവരുണ്ട്. ഇതിനെല്ലാം തുടക്കം മുതലേ കൃത്യമായ ആസൂത്രണം ഉണ്ടായിരിക്കണമെന്നു മാത്രം.
മിശ്രിതം തയാറാക്കല്‍
ടെറസ് കൃഷിയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നടീല്‍ മിശ്രിതം തയാറാക്കല്‍. മണ്ണില്‍ നിന്നും നേരിട്ട് മൂലകങ്ങള്‍ വലിച്ചെടുക്കാന്‍ ടെറസില്‍ മാര്‍ഗമില്ല, നമ്മള്‍ തയാറാക്കുന്ന നടീല്‍ മിശ്രിതത്തിലാണ് കാര്യമെല്ലാം. ഇതിനാല്‍ ശാസ്ത്രീയമായി വേണം നടീല്‍ മിശ്രിതം തയാറാക്കാന്‍. വളക്കൂറുള്ള ചുവന്ന മണ്ണ്, മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. മണലിന് പകരം ഉമികരിച്ചതായാല്‍ ഏറെ നന്ന്. മണ്ണിന്റെ പുളിരസം കളയാനായി 50 ഗ്രാം കുമ്മായംകൂടി ഓരോ ഗ്രോബോഗിലും ചേര്‍ക്കണം. ഈ രീതിയില്‍ തയ്യാറാക്കിയ മിശ്രിതം ഗ്രോബാഗിന്റെ മുക്കാല്‍ ഭാഗത്തോളം മാത്രമേ നിറയ്ക്കാവൂ. 40 സെന്റീമീറ്റര്‍ നീളവും 24 സെന്റീമീറ്റര്‍ വീതം വീതിയും ഉയരവുമുള്ള ഗ്രോബാഗാണ് പച്ചക്കറി കൃഷിക്ക് നല്ലത്. രോഗങ്ങളില്‍നിന്ന് പ്രതിരോധിക്കാനായി ഓരോ ബാഗിലും 25 ഗ്രാം ട്രൈക്കോഡെര്‍മ എന്ന മിത്രകുമിള്‍ ചേര്‍ക്കണം. ഇടയ്ക്ക് നനച്ച് കൊടുത്ത് ഇളക്കി തണലില്‍ രണ്ടാഴ്ച വെക്കണം.
വിത്താഴം
വിത്ത് ആറ് മണിക്കൂര്‍ നേരം കുതിര്‍ത്തുവെച്ചതിന് ശേഷം നടണം. 25 ഗ്രാം സ്യൂഡോമോണസ് 75 മില്ലി വെള്ളത്തില്‍ കലക്കിയ ലായനിയാണ് വിത്ത് മുക്കാന്‍ തയ്യാറാക്കേണ്ടത്. വിത്തിന്റെ വലുപ്പമാണ് വിത്താഴം. ഗ്രോബാഗിലണെങ്കിലും പച്ചക്കറി വിത്തുകള്‍ ആഴത്തില്‍ നടരുത്. വിത്തിന് പകരം തൈയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ പ്രോട്രേയുടെ അടിവശം അമര്‍ത്തി തൈകള്‍ പുറത്തെടുത്ത് ഗ്രോബാഗില്‍ ചെറിയ കുഴികള്‍ ഉണ്ടാക്കിയേ നടാവൂ. ആദ്യത്തെ രണ്ടാഴ്ച തണലില്‍വെച്ച് രാവിലെയും വൈകുന്നേരവും നനയ്ക്കണം.
ഇടയകലം
ടെറസും കൃഷിക്കായി സജ്ജമാക്കണം. ലീക്ക് പ്രൂഫ് കോമ്പൗണ്ട് ഒരു കോട്ട് അടിച്ചു ടെറസ് ഒരുക്കാം. ടെറസില്‍ രണ്ട് വരി ഇഷ്ടിക നിരത്തി അതിനു മുകളിലായി ഗ്രോബാഗ് വെക്കണം. രണ്ട് വരികള്‍ തമ്മിലും രണ്ട് ബാഗുകള്‍ തമ്മിലും രണ്ടടി അകലം നല്‍കുന്നതാണ് ഇടയകലത്തിലെ നയം. കരിയിലകൊണ്ട് ഗ്രോബാഗില്‍ പുത നല്‍കുന്നതും ചൂടിനെ പ്രതിരോധിക്കാന്‍ അത്യാവശ്യം. ഇഷ്ടികയോ കല്ലോ നിരത്തി അതിനു മുകളില്‍ ഗ്രോബാഗ് വയ്ക്കുന്നതാവും നല്ലത്.
ജൈവവളക്കൂട്ടുകള്‍
മിക്ക പച്ചക്കറി വിളകളും മൂന്നും നാലും മാസം വിളദൈര്‍ഘ്യമുള്ളവയാണ് വളര്‍ച്ചയിലും വിളവിലും വിഘ്‌നമില്ലാതിരിക്കാന്‍ പത്തുദിവസത്തിലൊരിക്കല്‍ ജൈവവളക്കൂട്ടുകള്‍ നല്‍കണം. ഒരേ വളം തന്നെ ചേര്‍ക്കാതെ പലതരം വളം ചേര്‍ക്കാം. ജീവാണുവളങ്ങളായ പി.ജി.പി.ആര്‍. മിക്‌സ്-1, വാം, അസോള തുടങ്ങിയവ മാറിമാറി ചേര്‍ക്കുന്നത് വിളയുടെ വളര്‍ച്ചയും ആരോഗ്യവും മുമ്പോട്ട് നയിക്കും. കാന്താരി മുളക്-ഗോമൂത്ര മിശ്രിതം നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ തളിക്കുന്നത് പച്ചക്കറികൃഷിയിലെ വില്ലന്മാരായ കീടങ്ങളെ അകറ്റാന്‍ സഹായിക്കും. രോഗങ്ങളെ പ്രതിരോധിക്കാന്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയാണ് ഉത്തമം. മിത്രകീടങ്ങളെ ആകര്‍ഷിക്കാനും സ്ഥിരമായി പച്ചക്കറിത്തോട്ടത്തില്‍ നിലനിര്‍ത്താനും വിവിധ സ്വഭാവസവിശേഷതകളുള്ള ചെണ്ടുമല്ലി, മുള്ളങ്കി, പുതിന, തുളസി തുടങ്ങിയ ചെടികളെ കൂടി ഗ്രോബാഗ് കൃഷിയില്‍ കൂടെ കൂട്ടാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഗ്രീന്‍ നെറ്റ് കെട്ടുന്നത് ഏറെ നല്ലതാണ്. ശക്തമായ മഴയിലും ചൂടിലും നിന്നു പച്ചക്കറിച്ചെടികള്‍ക്ക് സംരക്ഷണം ലഭിക്കാന്‍ ഈ ഗ്രീന്‍ നെറ്റുകള്‍ സഹായിക്കും. തിരി നന ടെറസില്‍ ഏറെ പ്രായോഗികമാണ്. ദിവസവും നനയ്ക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഇതു പ്രാവര്‍ത്തികമാക്കാം. വീടിന് സമീപത്തുള്ള മറ്റു മരങ്ങള്‍ ടെറസിലേക്ക് ചാഞ്ഞു നില്‍ക്കാന്‍ സമ്മതിക്കരുത്.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment