വെള്ളീച്ചയെയും മുഞ്ഞയെയും തുരത്താന്‍ ബ്യൂവേറിയ ബാസിയാന

കീടങ്ങളില്‍ വൈറ്റ്മാസ് കാര്‍ഡിന്‍ എന്ന രോഗമുണ്ടാക്കുന്ന കുമിളാണ് ബ്യൂവേറിയ ബാസിയാന

By Harithakeralam
2023-06-27

വെള്ളീച്ച, മുഞ്ഞ, ഇലതീനിപ്പുഴു - പച്ചക്കറിക്കൃഷി ചെയ്യുന്നവരുടെ പേടി സ്വപ്നമാണ് ഈ കീടങ്ങള്‍. പയര്‍, വഴുതന, തക്കാളി തുടങ്ങി അടുക്കളത്തോട്ടത്തിലെ പ്രധാന വിളകളെയെല്ലാം ഇവ ബാധിക്കും. വേഗത്തില്‍ പെരുകുന്ന ഇവ ചെടിയുടെ ഇലയും തണ്ടും കായ്കളുമെല്ലാം നശിപ്പിക്കും. ഒന്ന് ഇരുട്ടി വെളുക്കുമ്പോഴേക്കും കൃഷി മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ കുറച്ചു മതി. വിവിധ കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഫലം കാണാത്തവര്‍ ബ്യൂവേറിയ ബാസിയാന പ്രയോഗിച്ചു നോക്കൂ.

എന്താണ് ബ്യൂവേറിയ ബാസിയാന

കീടങ്ങളില്‍ വൈറ്റ്മാസ് കാര്‍ഡിന്‍ എന്ന രോഗമുണ്ടാക്കുന്ന കുമിളാണ് ബ്യൂവേറിയ ബാസിയാന.ഇലകളേയും കായ്കളേയും ആക്രമിക്കുന്ന ദൃഢശരീരികളായ കീടങ്ങളെ നശിപ്പിക്കുന്ന ഈ കുമിള്‍ കീടങ്ങളുടെ പുറത്ത് സ്പര്‍ശിക്കുമ്പേള്‍ അത് കീടത്തിന്റെ ഉള്ളിലേക്ക് വളരുകയും വിഷവസ്തുക്കള്‍ ഉല്പാദിപ്പിക്കുകയും ചെയ്യും.ക്രമേണ കീടം ചത്തു പേകുന്നു. സ്പര്‍ശനത്തിലൂടെത്തന്നെ ഇത് കീടങ്ങളെ ആക്രമിക്കുന്നതിനാല്‍ കീടനിയന്ത്രണത്തിന് ഏറെ ഫലപ്രദമാണ്.

ഉപയോഗക്രമം

പച്ചക്കറിയുടെ ഇലതീനിപ്പുഴുക്കള്‍,മുഞ്ഞകള്‍,വെള്ളീച്ചകള്‍, വേരുതീനിപ്പുഴുക്കള്‍ തുടങ്ങിയവയ്ക്ക് ബ്യൂവേറിയ ബാസിയാന ഫലപ്രദമായി ഉപയോഗിക്കാം. 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇളക്കി ചേര്‍ത്ത് ലായനി തയാറാക്കുക.ലായനി തെളിയാനായി ഒരു മണിക്കൂര്‍ അനക്കാതെ വയ്ക്കുക.അതിനുശേഷം ഇലകളിലും ചെടിയുടെ മറ്റു ഭാഗങ്ങളിലും തളിക്കുക.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs