സ്വന്തമായി അടുക്കളത്തോട്ടമൊരുക്കി ജൈവരീതിയില്‍ കൃഷി ചെയ്തു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ സ്വയം ഉണ്ടാക്കാനാകുമെന്ന് തെളിയിക്കുകയാണ് കോഴിക്കോട്ടെ ഡോ. ശിവനും കുടുംബവും.
മനുഷ്യന്റെ ആരോഗ്യത്തെക്കുറിച്ച് ഏറ്റവും അറിവുള്ളവരാണ് ഡോക്റ്റര്‍മാര്‍.
ആരോഗ്യ സംരക്ഷണത്തിന് സംശുദ്ധമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത
വ്യക്തമാക്കുകയാണ് കോഴിക്കോട്ടെ ഈ ഡോക്‌റ്റേഴ്‌സ് ഫാമിലി. സ്വന്തമായി
അടുക്കളത്തോട്ടമൊരുക്കി ജൈവരീതിയില്‍ കൃഷി ചെയ്തു വീട്ടിലേക്ക് ആവശ്യമായ
പച്ചക്കറികള്‍ സ്വയം ഉണ്ടാക്കാനാകുമെന്ന് തെളിയിക്കുകയാണ് കോഴിക്കോട്ടെ ഡോ.
ശിവനും കുടുംബവും. ഭാര്യ ഡോ. രജനി ശിവനും മക്കളായ ഡോ. ശിശിരയും ഡോ.ശരതും
അടങ്ങുന്നതാണ് ഡോ. ശിവന്റെ കുടുംബം. ഡോക്റ്റര്‍മാരുടെ തിരക്കേറിയ
ജോലിക്കിടയിലും പച്ചക്കറിക്കൃഷി നടത്താന്‍ സമയം കണ്ടെത്തുകയാണ് ഇവര്‍.
പൊറ്റമ്മല്‍ പാലാഴി റോഡിലുള്ള വീടിന്റെ ടെറസിലാണ് വീട്ടിലേക്ക് ആവശ്യമുള്ള
എല്ലാ പച്ചക്കറികളും കൃഷി ചെയ്യുന്നത്. വീടിന്റെ അഞ്ഞൂറ് സ്‌ക്വയര്‍
ഫീറ്റിലെ ടെറസിലാണ് അടുക്കളത്തോട്ടം ഒരുക്കിയിരിക്കുന്നത്.
തക്കാളി മുതല്‍
ആഫ്രിക്കന്‍ മല്ലി വരെ
തക്കാളി, വെണ്ട, പയര്‍, പടവലം, വെള്ളരി, പാവയ്ക്ക, വഴുതന, കോവയ്ക്ക, ഇളവന്‍, കാബേജ്, കോളിങ് ഫ്‌ളവര്‍, പച്ചമുളക്, ഇഞ്ചി, മഞ്ഞള്‍, ആഫ്രിക്കന്‍ മല്ലി, വിവിധ തരം ചീരകള്‍, പൊതീന, കുറ്റിക്കുരുമുളക് തുടങ്ങിയവയെല്ലാം ഡോ. ശിവന്‍ ടെറസില്‍ കൃഷി ചെയ്യുന്നുണ്ട്.
വീട്ടിലേക്ക് പച്ചക്കറിയായി ഉള്ളിയും കിഴങ്ങും മാത്രമെ വിപണിയില്‍ നിന്നും വാങ്ങാറുള്ളുവെന്ന് ഡോ. ശിവന്‍ പറയുന്നു. ദിവസവും രാവിലെ അര മണിക്കൂര്‍ സമയമാണ് കൃഷിക്കായി മാറ്റി വയ്ക്കുന്നത്. വിഷമയമില്ലാത്ത പച്ചക്കറി കഴിക്കുന്നതിനൊപ്പം മനസിന് സന്തോഷ നല്‍കുന്നതുമാണ് പച്ചക്കറിക്കൃഷിയെന്ന് ഡോ. ശിവന്‍.
മൂന്നു വര്‍ഷമായി
അടുക്കളത്തോട്ടം
മൂന്നു വര്‍ഷമായി വീട്ടിലെ ടെറസില്‍ ഡോക്റ്റര്‍ പച്ചക്കറിക്കൃഷി തുടങ്ങിയിട്ട്. ആദ്യം കുറച്ച് ഗ്രോ ബാഗുകളിലും ചട്ടികളിലുമായി തുടങ്ങിയ കൃഷി ഇപ്പോള്‍ വിപുലീകരിച്ചു. ജൈവവളം മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കുമ്മായമിട്ട് മണ്ണൊരുക്കും. ചാണകപ്പൊടി, ഫിഷ് അമിനോ ആസിഡ്, ബയോഗ്യാസ്സ്ലറി, കടലപിണ്ണാക്ക് എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. രണ്ട് വര്‍ഷമായി തിരി നന ഉപയോഗിച്ചാണ് പച്ചക്കറിക്ക് നനയ്ക്കുന്നത്. തിരി നന ആയതിനാല്‍ ഇതിനായി പ്രത്യേകം സമയം മാറ്റിവയ്‌ക്കേണ്ടതില്ല. കൂടുതല്‍ വെള്ളവും ചെലവാകില്ലെന്നും ഡോക്റ്റര്‍. വീട്ടിലെ പച്ചക്കറിക്കൃഷി കണ്ടിട്ട് സമീപവാസികളും ചില ഡോക്റ്റര്‍മാരും ഇപ്പോള്‍ കൃഷി ആരംഭിച്ചിട്ടുണ്ട്.
കുട്ടിക്കാലം
മുതല്‍ കൃഷി കൂട്ടിന്
ചേമഞ്ചേരി പൂക്കാട് സ്വദേശിയായ ഡോ. ശിവന്‍ ചെറുപ്പം മുതല്‍ കൃഷിയെ ഇഷ്ടപ്പെട്ടിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം വരെ പഠനത്തിന്റെ അവധിക്കാലത്ത് കൊയ്ത്ത് കഴിഞ്ഞ വയലില്‍ പച്ചക്കറിക്കൃഷി ചെയ്യുമായിരുന്നു. പിന്നീട് പഠനത്തിന്റെയും ജോലിയുടെയും തിരക്കായതോടെ കൃഷിക്കായി സമയം ലഭിച്ചില്ല. കോഴിക്കോട് നഗരത്തില്‍ വീട് നിര്‍മിച്ചതോടെയാണ് വീണ്ടും പച്ചക്കറിക്കൃഷി ചെയ്യാന്‍ തുടങ്ങുന്നത്. നല്ല മാനസിക സന്തോഷം കൃഷിയിലൂടെ ലഭിക്കുന്നതാണ് പ്രധാനമെന്നും ഡോ. ശിവന്‍. ഭാര്യയും മക്കളും ജോലി തിരക്കിനിടയിലിലും കൃഷി പരിപാലനത്തിനായി സമയം കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ ഡോ. ശ്രീകാന്ത് ഐകെയറിലെ ഐ സ്‌പെഷ്യലിസ്റ്റാണ് ഡോ. ശിവന്‍. ഭാര്യ ഡോ. രജനി ശിവന്‍ നാഷണല്‍ ഹോസ്പിറ്റലിലെ ഗൈനോക്കോളജിസ്റ്റാണ്. മക്കളായ ഡോ. ശിശിര, പുത്തലത്ത് ഐ ഹോസ്പിറ്റലിലും ഡോ. ശരത്, മഞ്ചേരി ന്യൂ വിഷന്‍ ഐ ഹോസ്പിറ്റലിലും ഐ സ്‌പെഷ്യലിസ്റ്റുകളാണ്.
കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…
നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശനാടുകളിലേക്ക് ജോലി തേടിപ്പോകുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്തയാണ് മൃദുല ഹരി. പഴങ്ങളും പച്ചക്കറികളും മൃഗ-പക്ഷി പരിപാലനവുമായി കാര്‍ഷിക മേഖലയില്‍ വിജയം കൊയ്തിരിക്കുകയാണ്…
വീട് നിറയെ വ്യത്യസ്ത വര്‍ണങ്ങളുടെ ചാരുതയും സുഗന്ധവും സമ്മാനിച്ച് ഒരുപാട് ചെടികള്‍. പേരറിയുന്നതും പേരറിയാത്തവയും നാടനും വിദേശ ഇനങ്ങളുമൊക്കെയായി കുറേയേറെ... പൂക്കളോടുള്ള ഇഷ്ടമൊന്നു കൊണ്ടു മാത്രം വീടിന്റെ…
അറേബ്യന്‍ മരുഭൂമികളില്‍ വിളയുന്ന ഈന്തപ്പഴം ലോകമെങ്ങും ഏറെ പ്രിയപ്പെട്ടതാണ്. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഈന്തപ്പഴം കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് ഏറെ നല്ലതും. എന്നാല്‍ യുഎഇ, ഇറാഖ്, പാക്കിസ്ഥാന് തുടങ്ങിയ…
കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്. കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് 8 ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്. ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതായി…
അവാക്കാഡോ പഴമിപ്പോള്‍ ഇന്ത്യയിലെമ്പാടും ട്രെന്‍ഡിങ്ങാണ്... പലതരം ഐസ്ക്രീമുകളും ജ്യൂസുകളും മറ്റു പാനീയങ്ങളും ഈ പഴമുപയോഗിച്ചു തയാറാക്കുന്നു. നിരവധി ഗുണങ്ങള്‍ നിറഞ്ഞ അവാക്കാഡോ അഥവാ വെണ്ണപ്പഴം എന്നാല്‍ ഇന്ത്യയില്‍…
ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…
ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.
© All rights reserved | Powered by Otwo Designs
Leave a comment