കലാത്തിയ എന്ന പൊതുവായ പേര് കൂടാതെ ഇവ PEACOCK PLANT, ZEBRA PLANT, PRAYER PLANT എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇവയുടെ ഇനങ്ങളെ അടുത്തകാലത്തായി GEOPPERTIA ഗണത്തില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പൊതുവെ ഇപ്പോഴും എല്ലാ ഇനങ്ങളും കലാത്തിയ എന്ന പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്.
സ്വതസിദ്ധമായ പ്രത്യേകതകള്‍ കൊണ്ട് ഇതര ചെടികളില്‍ നിന്നും തികച്ചും വിഭിന്നമായ രീതിയില്‍ വളരുന്ന ഒരു അലങ്കാര ഇലച്ചെടിയാണ് കലാത്തിയ (CALATHEA) കലാത്തിയ വിച്ചിയാന (CALATHEA VITCHIANA) എന്നാണ് ശാസ്ത്രനാമം, ട്രോപ്പിക്കല്‍ അമേരിക്കയില്‍ ജന്മമെടുത്ത ഈ ചെടി ഇന്ന് ലോകമെമ്പാടുമുള്ള ഉദ്യാന പ്രേമികളുടെ ഹരമായി മാറി കഴിഞ്ഞിരിക്കുന്നു നൂറ്റി അമ്പത്തോളം വ്യത്യസ്ത ഇനങ്ങളിലായി കാണപ്പെടുന്ന ഈ ചെടിയുടെ പല നല്ല ഇനങ്ങളും ഇന്നും നമ്മുടെ നാട്ടില്‍ ലഭ്യമായിട്ടില്ല. ചില ഇനങ്ങളാകട്ടെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നമ്മുടെ ഉദ്യാനങ്ങളില്‍ ഇടംപിടിച്ചതുമാണ്. 'കലാത്തോസ്' (KALATHOS) എന്ന ഗ്രീക്ക് വാക്കില്‍ നിന്നുമാണ് 'കലാത്തിയ' എന്ന പേര് ഉരുത്തിരിഞ്ഞത്. കലാത്തോസ് എന്നാല്‍ പാത്രം, കുട്ട എന്നെക്കെയാണ് അര്‍ഥം. ഇവയുടെ ദൃഢമായ ഇലകള്‍ പണ്ട് തെക്കേ അമേരിക്കകാര്‍ ചെറിയ കുട്ടകള്‍ നെയ്യുന്നതിനും ഭക്ഷ്യവസ്തുക്കള്‍ പൊതിഞ്ഞെടുക്കുന്നതിനും മറ്റുമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. കലാത്തിയ എന്ന പൊതുവായ പേര് കൂടാതെ ഇവ PEACOCK PLANT, ZEBRA PLANT, PRAYER PLANT എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇവയുടെ ഇനങ്ങളെ അടുത്തകാലത്തായി GEOPPERTIA ഗണത്തില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പൊതുവെ ഇപ്പോഴും എല്ലാ ഇനങ്ങളും കലാത്തിയ എന്ന പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്.
സസ്യവര്‍ഗ്ഗത്തിലെ മരാന്താസി' (MARANTHACER)കുടുംബത്തില്‍ ഉള്‍പ്പെട്ട ഒരു ചെടിയാണ് കലാത്തിയ. ഈ ചെടിയെ അതിന്റെ ഇലകളുടെ ആകൃതി, വലുപ്പം, വളര്‍ച്ചാ രീതിയിലെ പ്രത്യേകതകള്‍ ഇവയെല്ലാം കണക്കിലെടുത്ത് 'മരാന്ത', 'സെനാന്തെ', 'സെട്രാമാന്തെ' (MARANTHA, CENANTHE, STROMANTE) എന്നിങ്ങനെ ഉപഗണങ്ങളായി വീണ്ടും തിരിച്ചിട്ടുണ്ട്. MAKOYANA, ORBIFOLIA, ANGELA, ECLIPSE, CORONA, CRIMSON, WHITE FUSION, FUCATA, FASCIATA, CORA തുടങ്ങി ഇവയുടെ പല ഇനങ്ങളും ആകര്‍ഷങ്ങളായ ഇലകളാല്‍ ശ്രദ്ധിക്കപ്പെടുന്നവയാണ്.
സന്ധ്യയാകുമ്പോള്‍ മിക്ക കലാത്തിയ ചെടികളുടെയും ഇലകള്‍ കൂമ്പി നില്‍ക്കുകയും രാവിലെ വീണ്ടും നിവരുകയും ചെയ്യുന്നതായി കാണുന്നു. ചെടിയുടെ ഈ ഒരു പ്രത്യേകതയാണ് അതിന് 'PRAYER PLANT' എന്ന പേര് നേടിക്കൊടുത്തത്. ഇവയുടെ ഇലയുടെ താഴെ ഇലത്തണ്ടിന്റെ മുകളിലായി 'പള്‍വിനസ്'(PULVINUS) എന്നറിയപ്പെടുന്ന സന്ധി പോലുള്ള ഒരു ഭാഗം കാണാവുന്നതാണ്. ഈ PULVINUS ആണ് ഇലകള്‍ കൂമ്പുകയും നിവരുകയും ചെയ്യുവാന്‍ ചെടിയെ സഹായിക്കുന്നത്. ഇങ്ങനെ ഇലകളും പൂക്കളും ഒക്കെ കൂമ്പുകയും നിവരുകയും ചെയ്യുന്നതിനെ NYCTINASTY എന്നു പറയും. കലാത്തിയയുടെ ഇലകള്‍ വൈകുന്നേരം കൂമ്പുക യും രാവിലെ നിവരുകയും ചെയ്യുന്നത് സൂര്യപ്രകാശവുമായുള്ള പ്രതിപ്രവര്‍ത്തനം മൂലമാണ് ഇതിനെ 'PHOTONASTY' എന്നു പറയുന്നു. മഞ്ഞ, വെള്ള, പിങ്ക്, വയലറ്റ്, എന്നിങ്ങനെയുള്ള വര്‍ണ്ണ രേഖകള്‍ തെളിഞ്ഞു കാണുന്നതാണ് ഇലയുടെ പ്രത്യേകത. കലാത്തിയ ചെടികള്‍ പൂക്കാറുണ്ടെങ്കിലും മിക്ക ചെടികളുടെയും പൂക്കള്‍ക്ക് ആകര്‍ഷണീയത അവകാശപ്പെടാനില്ല. ഏതാനും ചില ഇനങ്ങളുടെ പൂക്കള്‍ വിത്തുകള്‍ ഉല്‍പാദിപ്പിക്കുകയും അതിലൂടെ വംശവര്‍ധന സാധിതമാക്കുകയും ചെയ്യുന്നുണ്ട്. പല ഇനങ്ങളുടെയും ഇലയുടെ അടിവശം കടുത്ത മെറൂണ്‍ നിറത്തില്‍ കാണപ്പെടുന്നു എന്ന പ്രത്യേകതയും ഈ ചെടിക്കുണ്ട്.
വളരെ സാവധാനത്തില്‍ വളരുന്നതും തണല്‍ ഏറെ ഇഷ്ടപ്പെടുന്നതുമായ ചെടിയാണ് കലാത്തിയ. ഇളംവെയില്‍ കുഴപ്പമില്ലെങ്കിലും ചൂടുള്ള ഉച്ചവെയിലേറ്റാല്‍ ഇലകള്‍ ഉണങ്ങി വളര്‍ച്ച മുരടിച്ചുപോകും. ഇടതൂര്‍ന്ന് വളര്‍ന്നുനില്‍ക്കുന്ന വൃക്ഷങ്ങളുടെ ചുടവട്ടില്‍ ഈ ചെടി നന്നായി വളരുന്നതായി കണ്ടുവരുന്നു. ഈര്‍പ്പം ഇഷ്ടപ്പെടുന്ന ചെടിയായതിനാല്‍ മിശ്രത്തില്‍ ചെറിയ നനവ് എപ്പോഴും ഉണ്ടായിരിക്കണം. എന്നാല്‍ മിശ്രിതം നനഞ്ഞു കുഴിഞ്ഞു പോകാനും പാടില്ല. നിലത്തു നട്ടു പരിപാലിക്കുന്നതിനേക്കാള്‍ ഉചിതം ചട്ടിയില്‍ വളര്‍ത്തുന്നതാണ്.ഏഴോ എട്ടോ ഇഞ്ച് വലിപ്പമുള്ള പ്ലാസ്റ്റിക് ചട്ടികള്‍ ആണ് നല്ലത്. വെള്ളം നല്ലപോലെ വാര്‍ന്നു പോകുവാന്‍ വേണ്ടത്ര ദ്വാരങ്ങള്‍ ചട്ടിക്ക് ഉണ്ടായിരിക്കണം. ചട്ടിയുടെ അടിയില്‍ അര ഇഞ്ച് കനത്തില്‍ ചെറിയ ചരലുകള്‍ നിരത്തുന്നത് വെള്ളം കെട്ടികിടക്കാതെ മുഴുവനായി വാര്‍ന്നു പോകുന്നതിന് സഹായിക്കും. ഉണങ്ങിയതും പഴുത്തതുമായ ഇലകള്‍ അപ്പപ്പോള്‍ നീക്കം ചെയ്യണം.
നടീല്‍ മിശ്രിതമായി ചെമ്മണ്ണ്, ആറ്റുമണല്‍, നന്നായി ശുദ്ധീകരിച്ച മാലിന്യങ്ങള്‍ നീക്കിയ ചകിരിച്ചോര്‍ എന്നിവ തുല്യ അളവില്‍ എടുക്കണം. വളമായി ആവശ്യത്തിന് മാത്രം ചാണകപ്പൊടി അല്ലെങ്കില്‍ ആട്ടിന്‍കാഷ്ഠം അല്പം എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ്, കരിയില കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത മിശ്രിതം നല്ലവണ്ണം ഇളക്കി ചെടി നടാവുന്നതാണ്. വളങ്ങള്‍ അമിതമാകാതെ ശ്രദ്ധിക്കണം. വളങ്ങള്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഇലകളില്‍ തളിച്ച് കൊടുക്കണം. കടല്‍ പായലില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന ദ്രാവക രൂപത്തിലുള്ള ജൈവ വളം മൂന്ന് മില്ലി ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചെടി മുഴുവനായി സ്പ്രേ ചെയ്യുന്നതും അഞ്ച് മില്ലി ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിച്ചു കൊടുക്കുകയും ചെയ്യാം. ജൈവവളങ്ങള്‍ മാത്രം കൊടുത്തു വളര്‍ത്തുന്ന കലാത്തിയ ചെടികള്‍ നല്ല ഊര്‍ജ്ജസ്വലതയോടെ ഭംഗിയായി വളരുന്നതായി കാണപ്പെടുന്നു.
മഴ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ചെടി കൂടിയാണ് കലാത്തിയ. എത്ര മഴ കൊള്ളുന്നുവോ അത്രയും നല്ലത്. ചട്ടിയില്‍ വെള്ളം കെട്ടി കിടക്കാതെ ശ്രദ്ധിക്കണമെന്നു മാത്രം. ഈര്‍പ്പം വളരെയധികം ഇഷ്ടപ്പെടുന്ന ചെടി ആയതുകൊണ്ട് വേനല്‍ക്കാലത്ത് വൈകുന്നേരങ്ങളില്‍ ഇലകളില്‍ വെള്ളം സ്പ്രേ ചെയ്യുന്നതും, ചട്ടി വെച്ചിരിക്കുന്ന നിലം നന്നായി നനച്ചു കൊടുക്കുന്നതും ഗുണം ചെയ്യും. പൈപ്പിലൂടെ കിട്ടുന്ന ക്ലോറിന്‍ കലര്‍ന്ന വെള്ളം കഴിവതും ഒഴിവാക്കുക. കിണര്‍ വെള്ളമാണ് അഭികാമ്യം. പൈപ്പുവെള്ളം പാത്രത്തില്‍ ശേഖരിച്ച ശേഷം 24 മണിക്കൂര്‍ കഴിഞ്ഞേ ചെടികള്‍ക്ക് ഒഴിക്കാവൂ. ഇങ്ങനെ ചെയ്യുമ്പോള്‍ വെള്ളത്തില്‍ അടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ഏറെയും ബാഷ്പീകരിച്ചു പൊയ്ക്കൊള്ളും.
വളരെ സെന്‍സിറ്റീവ് ആയ ഒരു ചെടിയാണ് കലാത്തിയ. ചിലപ്പോള്‍ ചെടിച്ചട്ടി സ്ഥാനം മാറ്റിവെക്കേണ്ടതായി വന്നാല്‍പോലും കുറച്ചുദിവസത്തേക്ക് ഇലകള്‍ വാടി നില്‍ക്കുന്നതായി കണ്ടിട്ടുണ്ട്. വളം, വെള്ളം, വെളിച്ചം ഇവയെല്ലാംതന്നെ അമിതമായാലോ, മതിയാവണ്ണം ലഭിക്കാഞ്ഞാലോ ഇലയുടെ അരികുകള്‍ ഉണങ്ങുകയും ഇലകള്‍ വാടിയുരുണ്ട് മൊത്തത്തില്‍ അനാകര്‍ഷകമായി പോകുവാനും സാധ്യത ഏറെയാണ്. രണ്ടാഴ്ചകളില്‍ അധികം ചെടിയുടെ ഇലകള്‍ വാടി ഉണങ്ങി കാണപ്പെട്ടാല്‍ ചെടി ചട്ടിയില്‍ നിന്നും പുറത്തെടുത്ത് വാടിയ ഇലകള്‍ മുറിച്ചു കളഞ്ഞ് പുതിയ മിശ്രിതത്തിലേക്ക് മാറ്റി നട്ടാല്‍ ചെടി നശിച്ചു പോകാതെ പുതിയ ഇലകള്‍ വന്ന് സാവധാനം വളര്‍ന്നുകൊള്ളും.
തണ്ടുകള്‍ ഇല്ലാത്ത ചെടിയായതിനാല്‍ RHIZOMES (UNDER GROUND STEM) മുറിച്ചുനട്ടും വിത്തുകള്‍ വഴിയുമാണ് തൈകള്‍ വളര്‍ത്തിയെടുക്കുക. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചെടിയുടെ വേരിന്റെ അഗ്രഭാഗത്തായി ചെറിയ കിഴങ്ങുകള്‍ (TUBUROUS ROOTS) കാണപ്പെടുന്നുമെങ്കിലും അവ വംശ വര്‍ധനയ്ക്കു ഉപകാരപ്പെടാറില്ല. ആവശ്യത്തിലധികം വരുന്ന ആഹാരം ചെടി സംഭരിച്ചു വെക്കുന്നതാണിത്. ഒരു വര്‍ഷം പ്രായമായ കഴിഞ്ഞാല്‍ ചട്ടിയിലെ മിശ്രിതം മാറ്റി പുതിയ മിശ്രിതത്തിലേക്ക് ചെടി മാറ്റി നടുന്നത് പൂര്‍വാധികം കരുത്തോടെ ചെടി വളര്‍ന്നു വരുന്നതിന് സഹായിക്കും. ഇങ്ങനെ മാറ്റി നടുമ്പോള്‍ മുമ്പ് നിന്നിരുന്ന ചട്ടിയുടെ അതേ വലുപ്പത്തിലുള്ള ചട്ടി ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. വലുപ്പം കൂടിയ ചട്ടിയിലേക്ക് മാറ്റി നടരുത്.
ചട്ടികളില്‍ വളര്‍ത്തി പരിപാലിക്കുന്ന ചെടികളുടെ കൂട്ടത്തില്‍ ഗണ്യമായ ഒരു സ്ഥാനം ഇന്ന് കലാത്തിയക്കുണ്ട്. നഗരങ്ങളിലെ വീട്ടുമുറ്റത്തെ സ്ഥലപരിമിതിയും ഫളാറ്റു സംസ്‌കാരത്തിന്റെ ത്വരിത വളര്‍ച്ചയും ഇത്തരം ചെടികളിലേക്ക് ജനങ്ങളെ കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്. കലാത്തിയെ സംബന്ധിച്ചിടത്തോളമാകട്ടെ ചെറിയ ശ്രദ്ധ കൊടുത്താല്‍ നന്നായി വളര്‍ത്തിയെടുക്കമെന്നതും ന്യായമായ വിലയില്‍ നിരവധി ഇനങ്ങള്‍ ലഭ്യമാണ് എന്നതും രോഗകീട ബാധകള്‍ തുലോം കുറവാണ് എന്നതും ഒക്കെയാണ് ഈ ചെടിയെ ഇന്ന് ജനപ്രിയ ചെടിയാക്കി മാറ്റിയിരിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഈ ചെടി വലുപ്പചെറുപ്പമന്യേ ഇന്ന് ഏതൊരു ഉദ്യാനത്തെയും സചേതനമാക്കിയതിന്റെ മൂല കാരണങ്ങളും ഇതൊക്കെ തന്നെയാണ്.
(കലാത്തിയയുടെ നൂറില്‍പ്പരം ഇനങ്ങള്‍ വര്‍ഷങ്ങളായി നട്ട് പരിപാലിച്ച് വരുന്ന ആളാണു ലേഖകന്‍)
വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്. ടേബിള്‍ റോസ്,…
ഇന്ത്യോനേഷ്യയില്‍ കാണപ്പെടുന്ന അതിമനോഹരിയായ പക്ഷിയാണ് ബേഡ് ഓഫ് പാരഡൈ്, വലപ്പോഴും മാത്രമാണ് ഈ പക്ഷി ചിറകുകള്‍ വിടര്‍ത്തുക. ഈ പക്ഷിയോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ചെടിക്കും ഇതേ പേരാണ്. ഇന്‍ഡോര്‍…
സസ്യലോകത്തെ മാസംഭോജികളായ നെപ്പന്തസിനെക്കുറിച്ച് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ട നെപ്പന്തസ് ചെടിയിപ്പോള്‍ നമ്മുടെ വീട്ടിലും വളര്‍ത്താം ലഭിക്കും. ഇരപിടിയന്‍…
പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…
വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. മുറ്റത്തൊരു താമരക്കുളം വീടിന്റെ ലുക്ക്…
പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…
കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…
രണ്ടടി വരെ വളരുന്ന ചെടിയാണ് കോസ്‌മോസ്. പിങ്ക്, വെള്ള, ചുവപ്പ് നിറങ്ങളിലായിരിക്കും പൂക്കള്‍. വെള്ളം അധികം ആവശ്യമില്ല, പക്ഷേ ആഴ്ചയില്‍ ഒരിക്കല്‍ നനയ്ക്കണം. അല്ലെങ്കില്‍…
© All rights reserved | Powered by Otwo Designs
Leave a comment