തണല്‍ സ്ഥലങ്ങളാണ് മങ്കോസ്റ്റിന്‍വിളയ്ക്ക് ഏറെ അനുയോജ്യം. വീട്ടുവളപ്പിലും കാപ്പിത്തോട്ടങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും ഇടവിളയായി മാങ്കോസ്റ്റിസ് കൃഷി ചെയ്യാം.
ഭാഗികമായി തണല്‍ ലഭ്യമാകുന്ന സ്ഥലങ്ങളില്‍ നടാന്‍ അനുയോജ്യമായ വിളയാണ് മാങ്കോസ്റ്റിന്‍. 800 മുതല്‍ 2500 അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് മാങ്കേസ്റ്റിന്‍ കൃഷി ചെയ്യുന്നത്. കേരളത്തില്‍ വയനാട്, പത്തനംത്തിട്ട, ഇടുക്കി, തൃശ്ശൂര്‍, എന്നിവിടങ്ങളിലാണ് മാങ്കോസ്റ്റിന്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. തണല്‍ സ്ഥലങ്ങളാണ് മങ്കോസ്റ്റിന്‍വിളയ്ക്ക് ഏറെ അനുയോജ്യം. വീട്ടുവളപ്പിലും കാപ്പിത്തോട്ടങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും ഇടവിളയായി മാങ്കോസ്റ്റിസ് കൃഷി ചെയ്യാം. സമതലങ്ങളില്‍ മേയ് - ജൂണ്‍ മാസങ്ങളില്‍ വിളവെടുക്കുമ്പോള്‍ വയനാട്ടില്‍ വിളവെടുപ്പ് സെപ്തംബര്‍ - ഒക്ടോബര്‍ വരെ നീണ്ടു പോകും. പുതുമഴ കിട്ടിയ സ്ഥിതിക്ക് മാങ്കോസ്റ്റീന്‍ അടക്കമുള്ള ഫല വൃക്ഷങ്ങള്‍ നടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങാം.
1. മൂന്നു മുതല്‍ നാലുവര്‍ഷം വരെ പ്രായമായ രണ്ടു മുതല്‍ മൂന്നു തണ്ടുകള്‍ വളര്‍ച്ചയും ഉള്ള മാങ്കോസ്റ്റിന്‍ തൈകള്‍ നടുന്നതാണ് ഉചിതം.
2. മണ്ണിലേക്ക് വേര് പൊട്ടി ഇറങ്ങാന്‍ സമയമെടുക്കുന്ന വിളയായതിനാല്‍ നല്ല ഇളക്കമുള്ള മണ്ണില്‍ വേണം മാങ്കോസ്റ്റിന്‍ നടാന്‍ 21/2 അടി നീളവും, വീതിയും, ആഴവും ഉള്ള കുഴികള്‍ എടുത്ത അതിന്റെ മുക്കാല്‍ ഭാഗം മേല്‍മണ്ണും ചാണകപ്പൊടിയും നിറച്ചാണ് തൈകള്‍ നടേണ്ടത്. ബലമുള്ള ഒരു കമ്പുനാട്ടി താങ്ങ് കൊടുക്കുകയും വേണം.
3. ജൈവവളമാണ് മാങ്കോസ്റ്റിന് നല്ലത് ചാണകം, കോഴിവളം, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം.പൂവിടുന്ന സമയത്ത് പൊട്ടാഷ് വളം നല്‍കുന്നത് കൂടുതല്‍ വിളവ് ലഭിക്കാന്‍ സഹായിക്കും.
4. വേനല്‍ക്കാലത്ത് നന ആവശ്യമുള്ള വിളയാണ് മാങ്കോസ്റ്റീന്‍.
ആറു മാസത്തോളം നീണ്ടു നില്‍ക്കുന്ന പഴലഭ്യത, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കാന്‍ ഇടയാക്കും. പടര്‍ന്നു പന്തലിക്കുന്ന ചെടികള്‍ വളരെ പതുക്കയെ വളരുകയുള്ളു. വളരുന്നതിനുസരിച്ചു ഇലകള്‍ക്ക് പച്ച നിറം കൂടുകയും ഒടുവില്‍ കടും പച്ച നിറമാകുകയും ചെയ്യും. മാങ്കോസ്റ്റിന്‍ കേരളത്തില്‍ പ്രിയമേറി വരുകയാണ്. കേരളത്തിലെ ഉഷ്ണമേഖല കാലവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ പഴവര്‍ഗ്ഗമാണ് മാങ്കോസ്റ്റിന്‍. പഴം മൂന്ന് മുതല്‍ നാല് ആഴ്ച വരെ കേടുകൂടാതെ ഇരിക്കുന്നതിനാല്‍ കയറ്റുമതിക്കും അനന്ത സാധ്യതകളാണ് ഉള്ളത്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment