മണ്ണില്‍ ജലാംശം നിലനിര്‍ത്താനുള്ള ഫലപ്രദമായ ഒരു രീതിയാണ് പുതയിടയില്‍. ബാഷ്പീകരണം മൂലം ജലം നഷ്ടപ്പെട്ടു പോകുന്നതും ഇതുവഴി പരിമിതപ്പെടുത്താനാകും.
വേനല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ് കേരളത്തില്‍. പച്ചക്കറികളും പഴച്ചെടികളും കത്തുന്ന ചൂടില്‍ കരിഞ്ഞു പോകാനുള്ള സാധ്യത കൂടിയാണ്. രണ്ടു നേരം നനച്ചാലും വെയിലിന്റെ ശക്തിയില്‍ അവയെല്ലാം ആവിയായി പോകുകയാണ്. ഇതിനുള്ള പ്രതിവിധിയാണ് പുതയിടല്‍. മണ്ണില്‍ ജലാംശം നിലനിര്‍ത്താനുള്ള ഫലപ്രദമായ ഒരു രീതിയാണ് പുതയിടയില്‍. ബാഷ്പീകരണം മൂലം ജലം നഷ്ടപ്പെട്ടു പോകുന്നതും ഇതുവഴി പരിമിതപ്പെടുത്താനാകും.
പുതയിടല്‍ ഏതു രീതിയില്‍
മുന്‍ വിളയുടെ അവശിഷ്ടങ്ങള്‍, കരിയില, ചപ്പുചവറുകള്‍, പച്ചിലവളച്ചെടികള്‍, ഉണങ്ങിയ തെങ്ങോലകള്‍, തൊണ്ട് എന്നിവ മണ്ണിലും ചെടിയുടെ ചുവട്ടിലുമിട്ടു പുതയിടയില്‍ അനുവര്‍ത്തിക്കാം. തടങ്ങളില്‍ തൊണ്ട് കമിഴ്ത്തി അടുക്കുന്ന രീതി എല്ലാ ദീര്‍ഘകാല വിളകള്‍ക്കും ഏറെ അനുയോജ്യമാണ്. ഇവ മണ്ണിന് ആവരണമായി കിടന്നാല്‍ വെയിലില്‍ നിന്നും മണ്ണ് വരണ്ടു പോകുന്നതിനെ സംരക്ഷിക്കുകയും മഴക്കാലത്ത് ഇത് മണ്ണിലേക്ക് അഴുകി ചേരുകയും ചെയ്യും.
തീ അരുത്
ജൈവാവശിഷ്ടങ്ങള്‍ ഒരു കാരണവശാലും കത്തിക്കരുത്. അന്തരീക്ഷ താപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി ഉയരുന്നതിനും അനുബന്ധ പ്രശ്നങ്ങള്‍ക്കും ഇടയാക്കും. ചപ്പുചവറുകള്‍ പുതയിടലിനായി മാത്രം ഉപയോഗിക്കുക.
തൈകളെ സംരക്ഷിക്കാം
റബര്‍ തൈകളെ തെക്കുപടിഞ്ഞാറന്‍ വെയില്‍ അടിക്കാതെ സൂര്യാഘാതത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി മെടഞ്ഞ തെങ്ങോല, ഈറ എന്നിവ ഉപയോഗിച്ച് തണല്‍ നല്‍കുക. ചെറുതൈകള്‍ക്കു ചുറ്റും പുതയിടുകയും ചെയ്യുക. തൈകള്‍ നട്ട് രണ്ടാം വര്‍ഷം മുതല്‍ അവയുടെ തായ് തടിയില്‍ കട മുതല്‍ കവര വരെ വെള്ളപൂശുന്നത് വേനല്‍ചൂടില്‍ നിന്നും അവയ്ക്കു സംരക്ഷണം നല്‍കുന്നതിന് ഉപകരിക്കും. ചുണ്ണാമ്പും കളിമണ്ണുമാണ് സാധാരണയായി വെള്ളപൂശലിനായി ഉപയോഗിക്കുന്നത്.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment