സ്ഥലപരിമിതിയുള്ളവര്‍ക്ക് ഗ്രോബാഗ്, ചാക്ക് എന്നിവയിലും ഇഞ്ചി വിജയകരമായി കൃഷി ചെയ്യാം. മുളവന്ന 30-40 ഗ്രാമുള്ള ഇഞ്ചിയാണ് ഒരു കുഴിയിലേയ്ക്കായി ഉപയോഗിക്കാവുന്നത്.
ഇഞ്ചി കൃഷി ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാം. പുതുമഴ പെയ്ത് ഭൂമി തണുക്കുന്നതോടെ ഇഞ്ചി തടങ്ങള്‍ എടുത്ത് നടാം. സ്ഥലപരിമിതിയുള്ളവര്‍ക്ക് ഗ്രോബാഗ്, ചാക്ക് എന്നിവയിലും ഇഞ്ചി വിജയകരമായി കൃഷി ചെയ്യാം. മുളവന്ന 30-40 ഗ്രാമുള്ള ഇഞ്ചിയാണ് ഒരു കുഴിയിലേയ്ക്കായി ഉപയോഗിക്കാവുന്നത്.ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ നടുമ്പോള്‍ മേല്‍ പറഞ്ഞ തൂക്കത്തിലുള്ള രണ്ട് കഷണങ്ങള്‍ ഒരു ബാഗില്‍ നടാനായി ഉപയോഗിക്കാം. ഇങ്ങനെ നട്ട് നന്നായി പരിപാലിച്ചാല്‍ ഒരു ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ നിന്ന് ഒരു കിലേയില്‍ കൂടുതല്‍ വിളവ് ലഭിക്കും. അങ്ങനെ അഞ്ചോ ആറോ ഗ്രോബാഗില്‍ ഇഞ്ചി കൃഷി ചെയ്താല്‍ ഒരു കുടുബത്തിന് ഒരു വര്‍ഷത്തെയ്ക്ക് വേണ്ട ഇഞ്ചി ലഭിക്കും. വിഷം തിണ്ടിയ ഇഞ്ചി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുകയും വേണ്ടിവരില്ല. ഇഞ്ചി കരിവേപ്പില എന്നിവയിലാണ് ഏറ്റവും കൂടുതല്‍ വിഷമയം ഉള്ളത് എന്ന് നമ്മുക്ക് അറിയാവുന്നതാണ്.
.
ഗുണങ്ങള്‍
വിറ്റാമിന്‍ എ, സി,ഇ ധാതുക്കളായ മഗ്‌നീഷ്യം ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുമ്പ്, കാത്സ്യം, ആന്റി ഓക്സൈഡുകള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ഇഞ്ചി.
ഹൃദയത്തിന്റെ തോഴന്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ് ഇഞ്ചി. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമാണ് ഗുണപ്രദമാണ് ഇഞ്ചി. രക്തസമ്മര്‍ദം സാധാരണ നിലയിലാക്കും. ഇഞ്ചിയിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് ഏറെ നല്ലതാണ്. ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാന്‍ ഇതു സഹായിക്കും. ഹൃദയാഘാതം, ്സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ ഇഞ്ചി സ്ഥിരമായി ഉപയോഗിക്കുന്നത് സഹായിക്കും.
പ്രമേഹത്തിന്റെ ശത്രു
ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഇഞ്ചിനീരു ചേര്‍ത്ത് ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. പ്രേമഹത്തെ തുടര്‍ന്നുള്ള മറ്റ് അസുഖങ്ങള്‍ നിയന്ത്രിക്കാനും ഇഞ്ചിയുടെ ഉപയോഗം സഹായിക്കും. പ്രമേഹ ബാധിതരുടെ ഞെരമ്പുകളുടെ ആരോഗ്യത്തിനും ഇഞ്ചി സഹായിക്കും.
ക്യാന്‍സറിനെ അകറ്റാം
കുടല്‍, അണ്ഡാശയം, സ്തനം, പ്രോസ്റ്റേറ്റ്, പ്രാന്‍ക്രിയാസ് എന്നിവയയെ ബാധിക്കുന്ന ക്യാന്‍സര്‍ തടയാന്‍ ഇഞ്ചി ഏറെ ഗുണകരമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയുടെ തോത് കുറയ്ക്കാന്‍ ഇഞ്ചി ഫലപ്രദമാണെന്ന് മിഷിഗണ്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു.
ഇഞ്ചി ചേര്‍ത്ത ചായ
ഇഞ്ചി ചേര്‍ത്ത ചായകുടിക്കുന്നത് ഉത്തരേന്ത്യക്കാരുടെ സ്ഥിരം ശീലമാണ്. മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കാന്‍ ഇതു സഹായിക്കും. ദീര്‍ഘ ദൂര യാത്ര തുടങ്ങും മുമ്പ് ഇഞ്ചി ചായകുടിച്ചാല്‍ മനംപിരട്ടലും ഛര്‍ദിയും ഒഴിവാക്കാം.
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില്‍ കാരണമാണ് ഇത്തവണ തെങ്ങില്‍…
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…
© All rights reserved | Powered by Otwo Designs
Leave a comment