തേങ്ങയുടെ വലിപ്പമുള്ള സപ്പോട്ട, മേമി കേരളത്തിലും വിളയും

By Harithakeralam

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പഴച്ചെടികള്‍ കേരളത്തിലിപ്പോള്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഏകദേശം സമാനമായ കാലാവസ്ഥയായതിനാല്‍ ഇവയെല്ലാം വാണിജ്യ രീതിയില്‍ കൃഷി ചെയ്താല്‍ നല്ല വിളവ് ലഭിക്കുകയും ചെയ്യും. ഈ കൂട്ടത്തിലേക്ക് ഒരിനം കൂടിയെത്തുന്നു, അതാണ് മേമി സപ്പോട്ട. പേരില്‍ തുടങ്ങുന്ന കൗതുകം ഈ പഴച്ചെടിയുടെ മറ്റു കാര്യങ്ങളിലുമുണ്ട്. കേരളത്തിന്റെ കാലാവസ്ഥയിലും നല്ല വിളവ് തരുന്ന ഈയിനം സപ്പോട്ട തേയില, കാപ്പി തോട്ടങ്ങളില്‍ ഇടവിളക്കൃഷിക്കും അനുയോജ്യമാണ്.


തേങ്ങയുടെ വലിപ്പം

പൂര്‍ണ വളര്‍ച്ചയെത്തി പഴുത്ത സപ്പോട്ട ഏകദേശം ഒരു തേങ്ങയുടെ അത്രയുമുണ്ടാകും. ഇതിലെ കുരുവിനു തന്നെ സാധാരണ നമ്മുടെ വീട്ടിലുള്ള സപ്പോട്ടയുടെ വലിപ്പമുണ്ട്. അറുപതടിയിലേറെ ഉയരത്തില്‍ ശാഖകളോടെയാണ് മരം വളരുക, നല്ല വലിപ്പമുള്ള ഇലകളുമുണ്ടാകും. ശാഖകളില്‍ പറ്റിപ്പിടിച്ചാണ് കായ്കളുണ്ടാകുക. 500 ഗ്രാം മുതല്‍ രണ്ടു കിലോ വരെ തൂക്കമുണ്ടാകും കായ്കള്‍ക്ക്. കായ്ക്കാന്‍ സമയമെടുക്കുമെന്നതാണ് പ്രധാന ന്യൂനത. ആറു മുതല്‍ പത്ത് വര്‍ഷം വരെ സമയമെടുക്കും ചിലപ്പോള്‍ കായ്ക്കാന്‍.



വേനല്‍ക്കാലം പഴക്കാലം

വേനല്‍ക്കാലത്ത് മേമിയില്‍ നിന്നും നല്ല വിളവ് ലഭിക്കുക. വെയില്‍ ശക്തമായാല്‍ പഴങ്ങള്‍ പഴുക്കാന്‍ തുടങ്ങും. കായ്കള്‍ക്കുള്ളില്‍ കാണുന്ന ഇളം ചുവപ്പുനിറമുള്ള കഴമ്പിന് മാധുര്യമേറും. ഒപ്പം കറുത്ത വലിയ വിത്തുമുണ്ടാകും. പൂര്‍ണവളര്‍ച്ചയെത്തിയ ഒരുമരം 200 മുതല്‍ 500 കായ്കള്‍ വരെ ഒരുസീസണില്‍ നല്‍കും. വിവിധ ഇനത്തിലുള്ള മേമി സപ്പോട്ടകളുണ്ട്, ഇനങ്ങള്‍ക്ക് അനുസരിച്ച് രുചിയിലും ഉള്ളിലെ പള്‍പ്പിനും പഴത്തിന്റെ ആകൃതിക്കും വ്യത്യാസമുണ്ടായിരിക്കും. കായ്കള്‍ പാകമായാല്‍ മരം ഇലകള്‍ പൊഴിക്കും. അപ്പോള്‍ വിളവെടുക്കാനും എളുപ്പമാണ്.


കേരളത്തിലും വളര്‍ത്താം

നമ്മുടെ നാട്ടിലെ പ്രമുഖ നഴ്സറികള്‍ മേമി സപ്പോട്ടയുടെ തൈകള്‍ തയാറാക്കി വിതരണം ചെയ്യുന്നുണ്ട്. ഏതു കാലാവസ്ഥയിലും കരുത്തോടെ വളര്‍ന്ന് വലിയ മരമായി ഈയിനം സപ്പോട്ട വിളവ് തരും. സപ്പോട്ട വളരുന്ന എല്ലാസ്ഥലങ്ങളിലും ഫലംതരാന്‍ കഴിയുന്ന മേമി സപ്പോട്ട കേരളത്തിലെ പഴത്തോട്ടങ്ങളിലും സ്ഥാനംപിടിച്ചു തുടങ്ങിയിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വ്യാവസായികമായി കൃഷിചെയ്യുന്ന ഈ ഫലവൃക്ഷം കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്നുണ്ട്. ബ്രസീല്‍, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളില്‍ കാപ്പി, തേയില തോട്ടങ്ങളില്‍ ഇടവിളയായും കൃഷി ചെയ്യുന്നു. നമ്മുടെ നാട്ടില്‍ ഇടുക്കി, വയനാട് പോലുള്ള സ്ഥലങ്ങളില്‍ ഇതു പരീക്ഷിക്കാം.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs