ചാരം നേരിട്ട് വളമായി നല്‍കുന്നതിന് പകരം കമ്പോസ്റ്റാക്കി ഉപയോഗിച്ചാല്‍ ഫലം കൂടും. എളുപ്പത്തില്‍ ചാരത്തെ എങ്ങനെ കമ്പോസ്റ്റാക്കി മാറ്റുമെന്നു നോക്കാം.
വെണ്ണീര്‍ അഥവാ ചാരം പണ്ടു മുതലേ കര്‍ഷകരുടെ വളക്കൂട്ടുകളില്‍ പ്രധാനിയാണ്. കായ് വളം എന്നാണ് ചാരത്തെ കര്‍ഷകര്‍ പറയുക. വിളകളില്‍ പൂ പിടുത്തത്തിനും കായ് പൊഴിച്ചില്‍ തടയാനും പൊട്ടാഷ് വളമായ ചാരം ഏറെ ഗുണകരമാണ്. വിറകടുപ്പുകള്‍ ഗ്യാസ് സ്റ്റൗവിന് വഴിമാറിയതോടെ ചാരം പഴങ്കഥയായി. എന്നാല്‍ വീടുകളില്‍ അടുക്കളത്തോട്ടങ്ങള്‍ സജീവമായി തുടങ്ങിയതോടെ ചാരം അല്ലെങ്കില്‍ വെണ്ണീറിനെ തേടി ആളുകള്‍ എത്തിത്തുടങ്ങി. ചാരം നേരിട്ട് വളമായി നല്‍കുന്നതിന് പകരം കമ്പോസ്റ്റാക്കി ഉപയോഗിച്ചാല്‍ ഫലം കൂടും. എളുപ്പത്തില്‍ ചാരത്തെ എങ്ങനെ കമ്പോസ്റ്റാക്കി മാറ്റുമെന്നു നോക്കാം.
പ്ലാസ്റ്റിക് ചാക്കാണ് ചാരം കമ്പോസ്റ്റ് തയാറാക്കാന്‍ ആവശ്യമുള്ള ഏക വസ്തു. ചാക്കില്‍ ആദ്യം കുറച്ച് മേല്‍മണ്ണിടണം. പിന്നീട് അതിനു മുകളില്‍ ചാരം വിതറി തുടങ്ങാം. ചാക്ക് നിറയുമ്പോള്‍ കെട്ടി കമിഴ്ത്തി വയ്ക്കുക. രണ്ടു മാസം കഴിഞ്ഞ് എടുത്തു നോക്കിയാല്‍ നല്ല കമ്പോസ്റ്റായി മാറിയിട്ടുണ്ടാകും. ഉറപ്പുള്ള മരങ്ങള്‍ കത്തിച്ച് കിട്ടുന്ന ചാരമാണ് ഏറെ ഗുണകരം.
ഇത് കമ്പോസ്റ്റുണ്ടാക്കാന്‍ ഏറെ അനുയോജ്യമാണ്. ചകിരി, മടല്‍ തുടങ്ങിയവയുടെ ചാരം അത്ര ഗുണകരമല്ല. നന്നായി കത്തി തീര്‍ന്ന ശേഷം വേണം ചാരം ശേഖരിക്കാന്‍. ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമൊക്കെ കൃഷി ചെയ്യുമ്പോള്‍ മിശ്രിതമായി നിറയ്ക്കാന്‍ ഇത് അനുയോജ്യമാണ്. ചാരത്തിന് ചൂട് കൂടുതലുള്ളതുകൊണ്ട് വള പ്രയേംഗം നടത്തുമ്പോള്‍ ചെടിയുടെ കടയ്ക്കല്‍ ഇടാതെ അല്‍പ്പം മാറ്റിയിടാന്‍ ശ്രദ്ധിക്കണം.
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…
വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…
പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…
നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…
മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…
അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…
വഴുതന - വെള്ളരി വര്‍ഗ വിളകളിലും കുരുമുളകിലും ഇലകരിച്ചില്‍ രോഗം വ്യാപകമാണ്. ഒറ്റയടിക്ക് കൃഷിത്തോട്ടം മുഴുവന്‍ ഉണക്കാന്‍ ഈ രോഗം കാരണമാകും. മണ്ണിനെ ആരോഗ്യമുളളതാക്കി കീടങ്ങളെ നശിപ്പിക്കുക എന്നതാണ് ഇതിനൊരു…
© All rights reserved | Powered by Otwo Designs
Leave a comment