വഴുതനയില്‍ നിന്നു വര്‍ഷങ്ങളോളം വിളവ്

വഴുതനയില്‍ നിന്ന് നല്ല പോലെ വിളവ് ദീര്‍ഘകാലം ലഭിക്കാന്‍ സ്വീകരിക്കേണ്ട പരിചരണ മുറകള്‍ നോക്കാം.

By Harithakeralam
2023-12-29

ശ്രദ്ധയോടെ പരിപാലിച്ചാല്‍ മൂന്ന് വര്‍ഷം വരെ ഒരു വഴുതനയില്‍ നിന്നും വിളവ് ലഭിക്കും. ഹരിത പോലുള്ള നല്ലയിനങ്ങള്‍ നട്ടു പരിപാലിക്കുകയും മികച്ച പരിചരണം നല്‍കുകയും ചെയ്യണമെന്നു മാത്രം. വഴുതനയില്‍ നിന്ന് നല്ല പോലെ വിളവ് ദീര്‍ഘകാലം ലഭിക്കാന്‍ സ്വീകരിക്കേണ്ട പരിചരണ മുറകള്‍ നോക്കാം.

1. നല്ല പോലെ വിളവ് തരുന്ന വഴുതന ചെടികള്‍ മാത്രം തോട്ടത്തില്‍ നിലനിര്‍ത്തിയാല്‍ മതി. അല്ലാത്തവ ഒരു തവണ ഉത്പാദനം തീരുന്നതോടെ പിഴുതുമാറ്റി പുതിയ തൈ നടാം.

2. നല്ല ജൈവാംശമുള്ള മണ്ണിലേ വഴുതന നല്ല വിളവ് തരൂ, ഇതിനാല്‍ ചുവട്ടില്‍ ജൈവാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.

3. നിലവിലുള്ള വഴുതന ചെടി 10 സെമി നിര്‍ത്തി ബാക്കി കമ്പുകള്‍ മുറിച്ചു കളയുക. മഴയുള്ള സമയത്ത് കമ്പ് മുറിക്കരുത്. വെള്ളമിറങ്ങി ചെടി ചീഞ്ഞു പോകും. കമ്പ് കോതിയ ശേഷം മഴ പെയ്താല്‍ കവറിട്ട് സംരക്ഷിക്കണം. തണ്ടു തുരപ്പന്‍ പോലുള്ള അസുഖങ്ങള്‍ ബാധിച്ച ചെടിയാണെങ്കില്‍ അഞ്ച് സെമി മാത്രം നില നിര്‍ത്തി കട്ട് ചെയ്തു കളയണം. രോഗകാരികളായ ജീവികള്‍ തണ്ടിലുണ്ടെങ്കില്‍ അടുത്ത തലമുറ ചെടിയിലും പ്രശ്‌നങ്ങളുണ്ടാകും.

4. ചെടിയുടെ കമ്പുകള്‍ കോതി കഴിഞ്ഞാല്‍ ചുറ്റിലുമുള്ള കളകള്‍ നല്ല പോലെ നീക്കം ചെയ്യണം. തുടര്‍ന്ന് നല്ല പോലെ വളം നല്‍കണം.  

5. പൊടിഞ്ഞ ജൈവവളം എല്ലാ ആഴ്ചയിലും നല്‍കുക. ഒരു തവണ കാലിവളമാണെങ്കില്‍ അടുത്ത തവണ കമ്പോസ്റ്റ് നല്‍കുക.  

6. ആമവണ്ടിന്റെ ഉപദ്രവം ഉണ്ടാകണം വഴുതന വിളകളില്‍ രൂക്ഷമായിരിക്കും. ബ്യൂവേറിയ എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ മണ്ണിലൊഴിക്കുക. അതിരാവിലെ ഉപയോഗിക്കണം, അല്ലെങ്കില്‍ വൈകിട്ട് നല്‍കണം.  

7. വാട്ട രോഗമാണ് മറ്റൊരു പ്രശ്‌നം, സ്യൂഡോമോണസ് 20 ഗ്രാം വെള്ളത്തില്‍ കലക്കി തളിക്കാം.  

8. നല്ല ചൂടുള്ള കാലാവസ്ഥയാണിപ്പോള്‍ , കൃത്യമായ നന വേണം, എന്നിട്ട് ഇലകള്‍ കൊണ്ടു തടത്തില്‍  പുതയിടാം.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs