വിളകളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുകയും, എന്നാല്‍ ചെടികളെ ആക്രമിക്കാതിരിക്കുകയും ചെയ്യുന്നവയാണ് മിത്രകീടങ്ങള്‍
പച്ചക്കറിക്കൃഷിയില്‍ ശല്യക്കാരാവുന്ന കീടങ്ങളെ തുരത്താന്‍ കീടങ്ങളെ തന്നെ ഉപയോഗിച്ചാലോ...? ആധുനിക ജൈവ കൃഷിയില്‍ ഇവയെല്ലാം സാധ്യമാണ്. വിളകളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുകയും, എന്നാല്‍ ചെടികളെ ആക്രമിക്കാതിരിക്കുകയും ചെയ്യുന്നവയാണ് മിത്രകീടങ്ങള്‍. ഇവ ജൈവനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്. ഇവയില്‍ ചിലതിനെ പരിചയപ്പെടാം.
ക്രൈസോക്കാരിസ് ജോണ്‍സോണി
വെളളരി വര്‍ഗ്ഗ വിളകളില്‍ കാണുന്ന എപ്പിലാക്‌ന വണ്ടുകളെ നിയന്ത്രിക്കുന്നതിനാണ് ഈ മിത്രപ്രാണിയെ ഉപയോഗിക്കുന്നത്. എപ്പിലാക്‌ന വണ്ടുകളുടെ മുട്ടകള്‍, പുഴുക്കള്‍, സമാധിദശകള്‍ എന്നിവയെ ആക്രമിച്ച് നശിപ്പിക്കാന്‍ ശേഷിയുള്ളവയാണിവ.
ട്രൈക്കോഗ്രാമ
ട്രൈക്കോഗ്രാമ വര്‍ഗ്ഗത്തില്‍പ്പെട്ട ചെറു കടന്നലുകളാണിവ. ചെടികളെ ആക്രമിക്കുന്ന പല കീടങ്ങളേയും മുട്ടയ്ക്കുള്ളില്‍ പരാദമായി കടന്ന് അവയെ നശിപ്പിച്ച് കീടനിയന്ത്രണം സാധ്യമാക്കുന്നു. ഇവയുടെ മുട്ടകള്‍ കാര്‍ഡുകളില്‍ ഒട്ടിച്ച് കൃഷിയിടത്തില്‍ നിക്ഷേപിച്ചാല്‍ മുട്ട വിരിഞ്ഞു വരുന്ന കടന്നലുകള്‍ ശത്രുകീടങ്ങളുടെ മുട്ടകളില്‍ കടന്ന് അവയെ നശിപ്പിക്കുന്നു. ട്രൈക്കോകാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു.
ഇവയോടൊപ്പം കീടനിയന്ത്രണത്തിന് താഴെ പറയുന്ന നാട്ടറിവുകളും പ്രയോഗിക്കാം
1. ബീജാമൃതം ഉപേയാഗിച്ച് വിത്ത് ഒരുക്കുക.
2. പഞ്ചഗവ്യം തളിക്കുക.
3. വിള വൈവിധ്യം നടപ്പിലാക്കുക.
4. അതിര്‍ത്തി വിളകള്‍ കൃഷി ചെയ്യുക.
5. കെണിവിളകള്‍ നട്ട് പിടിപ്പിക്കുക.
6. വെള്ളയും മഞ്ഞയും നീലയും നിറത്തിലുള്ള ഒട്ടിപ്പിടിക്കുന്ന പ്ലേറ്റ് കെണികള്‍
ഉപേയാഗിക്കുക.
7. വിളക്ക് കെണി, ഫിറമോണ്‍ കെണി എന്നിവ സ്ഥാപിക്കുക.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment