നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുമായി അതിര്‍ത്തി കടന്നാല്‍ വാഹന ഉടമയില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കും.
മരം കോച്ചുന്ന മഞ്ഞാണ് ഊട്ടിയിലിപ്പോള്‍, മൈനസിലേക്ക് താഴുന്നു താപനില പല ദിവസങ്ങളിലും. ധാരാളം വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. കേരളത്തില്‍ നിന്നു പ്രത്യേകിച്ച് മലബാര്‍ ജില്ലകളില്‍ നിന്നും ധാരാളം പേര്‍ ഊട്ടിയിലെ കാലാവസ്ഥ ആസ്വദിക്കാന്‍ പോകുന്നുണ്ട്. എന്നാല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്നും നീലഗിരിയെ മുക്തമാക്കാനുള്ള കര്‍ശന ശ്രമത്തിലാണ് അധികൃതര്‍.
നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുമായി അതിര്‍ത്തി കടന്നാല്‍ വാഹന ഉടമയില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കും. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ കണ്ടെത്തിയാണു പിഴ ഈടാക്കുക. തുടര്‍ന്നും നിയമലംഘനം ആവര്‍ത്തിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും നീലഗിരി ജില്ലാ കലക്റ്റര്‍ അറിയിച്ചിരിക്കുന്നത്.
യാത്രക്കാരില്‍ ഒരാളെങ്കിലും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നം കൈവശം വച്ചാല്‍ വാഹനം വാഹനം കണ്ടുകെട്ടുകയും പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്യണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണു നടപടി. നീലഗിരിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വെള്ളക്കുപ്പികള്‍ ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിരോധനം ഫലപ്രദമായി നടപ്പാകുന്നുണ്ടോ എന്നു പരിഗണിക്കവേയാണ് ഹൈക്കോടതി നീലഗിരി കലക്റ്റര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.
കായലിലേക്ക് മാലിന്യം തള്ളിയ സംഭവത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന് പിഴ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്.…
കൊച്ചി: പദ്ധതി വിഹിതത്തില്‍ മിച്ചം പിടിച്ച തുക ഉപയോഗിച്ച് കറന്റ് , ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം,…
കേരളത്തില്‍ നിന്ന് തേങ്ങ കടത്തി വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി തമിഴ്‌നാട് ലോബി. കേരളത്തില്‍ തേങ്ങ് കൂടുതലുള്ള മേഖലകളിലെത്തി തേങ്ങ സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ് ഈ ലോബി ചെയ്യുന്നത്.…
തിരുവനന്തപുരം: 'ഡിജിറ്റല്‍ ലഹരിക്ക്' അടിമകളായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പൊലീസ് നടപടി ശക്തമാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍, സമൂഹമാദ്ധ്യമങ്ങള്‍, അശ്ലീല വെബ്‌സൈറ്റുകളിലടക്കം അടിമകളായി…
കേരള മീഡിയ അക്കാദമിയുടെ 2024 - 25ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. പൊതു ഗവേഷണ (General Research) മേഖലയില്‍ ഹരിതകേരളം ന്യൂസ് ചീഫ് സബ് എഡിറ്റര്‍ നൗഫിയ ടി.എസ് ഫെല്ലോഷിപ്പിന് അര്‍ഹയായി.…
കോഴിക്കോട്: മലബാര്‍ മേഖലയിലെ മൂന്നു ജില്ലകളിലായി ഫെഡറല്‍ ബാങ്ക് പതിനൊന്നു പുതിയ ശാഖകള്‍ തുറന്നു. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായി പുഴക്കാട്ടിരി, കുന്നുംപുറം, തെയ്യാല, ചട്ടിപറമ്പ, വെളിയങ്കോട്,…
മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും മാലിന്യ സംസ്‌കരണത്തിലെ മാതൃകാ വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി പുരസ്‌കാരം നല്‍കുന്നു. മികച്ച വാര്‍ഡ്, സ്ഥാപനം,…
നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന സപ്ലൈക്കോയുടെ റംസാന്‍ ഫെയറിന് ഇന്ന് തുടക്കം. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഇന്ന് റംസാന്‍ ഫെയര്‍ ആരംഭിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും നാളെയാണ് റംസാന്‍…
© All rights reserved | Powered by Otwo Designs
Leave a comment