സംസ്ഥാന കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ലഭിച്ച അംഗീകാരത്തിന് മൂന്ന് വര്‍ഷമാണ് പ്രാബല്യമുള്ളത്.
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ മണ്ണ് പരിശോധനശാലയായ പാറോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ല മണ്ണ് പരിശോധന ലബോറട്ടറിയ്ക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ (എന്‍.എ.ബി.എല്‍) അംഗീകാരം. സംസ്ഥാന കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ലഭിച്ച അംഗീകാരത്തിന് മൂന്ന് വര്‍ഷമാണ് പ്രാബല്യമുള്ളത്. അമ്ലത, ഇലക്ട്രിക്കല്‍ കണ്ടക്റ്റിവിറ്റി, ജൈവ കാര്‍ബണ്‍, ഫോസ്ഫറസ്, പോട്ടാഷ്, സള്‍ഫര്‍, ബോറോണ്‍, സിങ്ക്, മാംഗനീസ്, അയണ്‍, കോപ്പര്‍ എന്നീ ഘടകങ്ങളുടെ പരിശോധനയ്ക്കാണ് എന്‍.എ.ബി.എല്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.
ജില്ലയിലെ 89 കൃഷി ഭവനുകളില്‍ നിന്ന് വിവിധ പദ്ധതികളുടെ ഭാഗമായി ലഭിക്കുന്ന സാമ്പിളുകള്‍, കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന സാമ്പിളുകള്‍, മറ്റു സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സാമ്പിളുകള്‍ എന്നിവ പരിശോധിച്ച് ഫലവും പരിഹാര മാര്‍ഗ്ഗങ്ങളും അടങ്ങിയ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുന്ന പ്രവൃത്തികള്‍ ഇവിടെ നടക്കുന്നുണ്ട്. അതിനു പുറമെ കാര്‍ഷികാവശ്യത്തിനുള്ള ജല പരിശോധന, കുമ്മായം, ഡോളമൈറ്റ്, ഇവയുടെ ഗുണപരിശോധനയും ലഭ്യമാണ്. മാത്രമല്ല നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രാവിഷ്‌കൃത സോയില്‍ ഹെല്‍ത്ത് ആന്റ് ഫെര്‍ട്ടിലിറ്റി എന്ന പദ്ധതി വഴി 'പള്ളിച്ചല്‍, നെയ്യാറ്റിന്‍കര, ആര്യങ്കോട് ബ്ലോക്കുകളില്‍ നിന്നും 4580 മണ്ണ് സാമ്പിളുകള്‍ പരിശോധിച്ച് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ തയ്യാറാക്കി വരികയാണ്.
കഴിഞ്ഞ 3 വര്‍ഷങ്ങളിലായി ജില്ലയിലൊട്ടാകെ പരിശോധിച്ച മണ്ണ് സാമ്പിളുകളുടെ അപഗ്രഥന ഫലം ക്രോഡീകരിച്ച് ജില്ലാതല സോയില്‍ ഫെര്‍ട്ടിലിറ്റി മാപ്പ് പ്രകാശനം ചെയ്തിട്ടുണ്ട്. എന്‍.എ.ബി.എല്‍ അംഗീകാരം കൂടുതല്‍ കാര്യക്ഷമവും ശാസ്ത്രീയവും പരിശോധനയും അതുവഴി കര്‍ഷകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങളും ഉറപ്പുവരുത്തും. 1956 ല്‍ വെള്ളായണി കാര്‍ഷിക കോളേജില്‍ പ്രവര്‍ത്തനമാരംഭിക്കുകയും തുടര്‍ന്ന് 1959 മുതല്‍ കൃഷി വകുപ്പിന്റെ കീഴിലുമായി 65 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലാബിന് ഈ സര്‍ട്ടിഫിക്കേഷന്‍ കൂടുതല്‍ പ്രവര്‍ത്തന ഊര്‍ജ്ജം പ്രധാനം ചെയ്യുന്നതാണ്. കൂടാതെ വിവിധ കേന്ദ്ര സംസ്ഥാന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനും ഈ സര്‍ട്ടിഫിക്കേഷന്‍ പ്രയോജനപ്പെടും.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment