ബാക്റ്റീരിയല്‍ വാട്ടത്തെ തുരത്താന്‍ ഹരിത വഴുതന

രോഗങ്ങളെ പ്രതിരോധിച്ചു വളരാനുള്ള കഴിവാണ് ഹരിതയെ മറ്റിനം വഴുതനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

By Harithakeralam
2025-02-11

കാലാവസ്ഥ നോക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വിവിധ വിഭവങ്ങള്‍ നാം വഴുതന കൊണ്ടു തയാറാക്കാറുണ്ട്. വലിയ പരിചരണം ആവശ്യമില്ലാതെ വളരുന്ന വഴുതന ഗ്രോബാഗിലും നല്ല വിളവ് തരും. വ്യത്യസ്തമായ ഇനങ്ങള്‍ വഴുതനയിലുണ്ട്, നിറം, വലുപ്പം, ആകൃതി, രുചി എന്നിവയിലെല്ലാം വ്യത്യസ്തമായ ഇനം വഴുതനകള്‍ നിരവധിയാണ്. ഇതില്‍ ഏറെ പ്രധാനപ്പെട്ട ഇനമാണ് ഹരിതം, ഇളം പച്ച നിറത്തില്‍ നീളമുള്ള കായ്കളുള്ള ഇനമാണിത്.  

രോഗപ്രതിരോധ ശേഷി

രോഗങ്ങളെ പ്രതിരോധിച്ചു വളരാനുള്ള കഴിവാണ് ഹരിതയെ മറ്റിനം വഴുതനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. സാധാരണ വഴുതനയ്ക്ക് വരാറുള്ള വാട്ട രോഗത്തെ അതിജീവിക്കാന്‍ ഹരിതയ്ക്ക് പ്രത്യേക കഴിവുണ്ട്. വഴുതന കൃഷി ചെയ്യുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബാക്റ്റീരിയല്‍ വാട്ടം. ചെടി തന്നെ പെട്ടെന്ന് ഉണങ്ങിപ്പോകുന്ന ഈ രോഗം വന്നാല്‍ പിന്നെ രക്ഷപ്പെടുത്താന്‍ വലിയ പ്രയാസമാണ്. രോഗം ബാധിച്ച ചെടി പിഴുതു കളയുക മാത്രമാണ് പോംവഴി. എന്നാല്‍ ഹരിത ഇനത്തിന് ഈ പ്രശ്‌നം വലിയ രീതിയില്‍ ഉണ്ടാകാറില്ല.

നടുന്ന രീതി

ഗുണമേന്മയുള്ള തൈകള്‍ വാങ്ങി നടുന്നതാണ് ഉത്തമം. കാര്‍ഷിക സര്‍വകലാശാല ഹരിതയുടെ തൈകള്‍ ധാരാളം ഉത്പാദിപ്പിച്ച് വിതരണം ചെയ്യാറുണ്ട്. ചുരുങ്ങിയ വിലയ്ക്കാണ് തൈകള്‍ വിതരണം ചെയ്യുക. ഇവ വാങ്ങുകയാണ് നല്ലത്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് തടമൊരുക്കി തൈ നടാം. ഉണങ്ങിയ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി നല്‍കുന്നത് നല്ലതാണ്. പച്ചച്ചാണകം - കടലപ്പിണ്ണാക്ക് പുളിച്ചത് ഇടയ്ക്ക് ഒഴിച്ചു കൊടുത്താല്‍ നല്ല കരുത്തോടെ വളര്‍ന്നു പൂക്കും. വൈകുന്നേരങ്ങളില്‍ തോട്ടത്തില്‍ പുകയിട്ടാല്‍ പൂക്കളില്‍ ഭൂരിഭാഗവും കായ്കളായി മാറും.

രുചികരം സുന്ദരം

മറ്റിനം വഴുതനകളേക്കാള്‍ രുചിയും കാണാന്‍ ഭംഗിയും ഹരിതയ്ക്കുണ്ട്. ഇളം പച്ചനിറത്തില്‍ നീണ്ട കായ്കളാണിവ. കൂട്ടമായി കായ്ച്ചു നില്‍ക്കുന്നത് കാണാന്‍ തന്നെ നല്ല ചേലാണ്. ഗ്രോബാഗ് കൃഷിക്ക് ഏറെ ഉത്തമമാണിത്. ടെറസിലും നല്ല പോലെ വളരും. വെയില്‍ അല്‍പ്പം കടുത്താലും പ്രശ്‌നമില്ല, മിതമായ നന ലഭിച്ചാല്‍ വിളവ് ഉറപ്പാണ്.

Leave a comment

വഴുതന വര്‍ഗ വിളകളില്‍ ബാക്റ്റീരിയല്‍ വാട്ടം

തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…

By Harithakeralam
മഴയ്ക്ക് ശേഷം ശക്തമായ വെയില്‍: ചീര, വഴുതന, പച്ചമുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…

By Harithakeralam
വേനല്‍ച്ചൂടില്‍ കീടനിയന്ത്രണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചൂടുള്ള കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു…

By Harithakeralam
പാവയ്ക്ക പൂവിട്ടു തുടങ്ങിയോ : നല്ല പോലെ കായ്കളുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ഉടനെ ചെയ്യുക

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്.…

By Harithakeralam
ഗ്രോബാഗിലെ വെണ്ടക്കൃഷി

ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന പച്ചക്കറി ഏതാണ്...? ഈ ചോദ്യത്തിന് ആദ്യ ഉത്തരം വെണ്ട എന്നു തന്നെയാണ്. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താന്‍ ഏറ്റവും നല്ല വിളയാണ് വെണ്ട.  ഏതു കാലാവസ്ഥയിലും…

By Harithakeralam
കുമ്പളത്തിലെ ഫുസേറിയം വാട്ടം: ഈ രീതികള്‍ അവലംബിച്ചാല്‍ കൃഷി നശിക്കില്ല

ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കുമ്പളം. വള്ളിയായി വളരുന്ന ഈ പച്ചക്കറി നിലത്ത് വളര്‍ത്തിയും പന്തലിട്ടും വളര്‍ത്താം. രുചികരമായ കറികളുണ്ടാക്കാനും ജ്യൂസ് തയാറാക്കാനുമെല്ലാം കുമ്പളം നല്ലതാണ്. എന്നാല്‍ ഈ പച്ചക്കറി…

By Harithakeralam
വെയിലിനെ ചെറുത്ത് പന്തല്‍ വിളകള്‍ വളര്‍ത്താം

വേനല്‍ക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍.  പാവല്‍, കോവല്‍,  പടവലം,  പയര്‍ തുടങ്ങിയവ വെയിലിനെ ഇഷ്ടപ്പെടുന്നവയാണ്. ഇവയെ പന്തിലിട്ടാണ് വളര്‍ത്തുക. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
ഇലകരിച്ചിലും പൊടിക്കുമിള്‍ രോഗവും ; തൈ നടും മുമ്പേ ശ്രദ്ധിക്കാം

ജനുവരിയുടെ തുടക്കം മുതല്‍ നല്ല വെയിലാണ് ലഭിക്കുന്നത്. ചൂട് അസഹ്യമായി തുടരുന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം പലതരം രോഗങ്ങള്‍ കാരണം ദുരിതത്തിലാണ്. നമ്മുടെ തോട്ടത്തിലെ പച്ചക്കറിച്ചെടികളുടെ അവസ്ഥയും ഇതുതന്നെയാണ്.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs