വര്‍ഷത്തില്‍ രണ്ടു തവണ വിളവെടുപ്പ്: തേന്‍ മധുരമുള്ള ചുവന്ന ചുള : സിന്ദൂര്‍ വരിക്ക നടാം

നല്ല കരുത്തോടെ ശാഖകളുമായി വളരുന്ന സിന്ദൂര്‍ വരിക്കയുടെ ചക്കകള്‍ ഏതാണ്ട് 12 കിലോയോളം ഭാരമുണ്ടാകും. വര്‍ഷത്തില്‍ രണ്ടു തവണ കായ്്ക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്.

By Harithakeralam
2025-01-22

സുഗന്ധവും തേന്‍ മധുരവുമുള്ള ചുവന്ന ചുളകളുള്ള ചക്ക, സിന്ദൂര്‍ വരിക്കയെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. കേരള കാര്‍ഷിക സര്‍വകലാശാല സദാനന്ദപുരം കേന്ദ്രം പുറത്തിറക്കിയ സിന്ദൂര്‍ വരിക്കയെന്ന ഇനം നമ്മുടെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ്. നല്ല കരുത്തോടെ ശാഖകളുമായി വളരുന്ന സിന്ദൂര്‍ വരിക്കയുടെ ചക്കകള്‍ ഏതാണ്ട് 12 കിലോയോളം ഭാരമുണ്ടാകും. വര്‍ഷത്തില്‍ രണ്ടു തവണ കായ്്ക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്.

ചെമ്പരത്തിയില്‍ നിന്ന് സിന്ദൂരിലേക്ക്

വര്‍ഷം 1996, കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധര്‍ പേരയത്തുള്ള രാജു ആന്റണിയെന്ന വ്യക്തിയുടെ പറമ്പിലുള്ള ചെമ്പരത്തി വരിക്ക എന്നയിനം പ്ലാവിനെക്കുറിച്ച് അറിയുന്നു. ഇവിടെ എത്തി നടത്തിയ പഠനങ്ങളും പരീക്ഷണങ്ങളും ഒടുവില്‍ എത്തിയത് സിന്ദൂര്‍ വരിക്കയിലേക്ക്. 2014 ല്‍ അംഗീകാരങ്ങളെല്ലാം ലഭിച്ച് തൈകള്‍ വിപണിയിലെത്തിച്ചു തുടങ്ങി.

നടീല്‍ രീതി

സിന്ദൂര വരിക്കയുടെ ബഡ് തൈകള്‍ വെള്ളക്കെട്ടില്ലാത്ത ജൈവാംശമുള്ള ഏതു മണ്ണിലും നട്ടു വളര്‍ത്താം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് അരമീറ്ററോളം താഴ്ച്ചയുള്ള കുഴി തയ്യാറാക്കി ജൈവവളങ്ങള്‍ മണ്ണുമായി ചേര്‍ത്ത് മിക്‌സ് ചെയ്തു തൈ നടണം. കാര്യമായി പരിചരണമൊന്നും നല്‍കിയില്ലെങ്കിലും തൈ വളരും. ചെറുതൈകള്‍ക്ക് വേനല്‍ക്കാലത്ത് പരിമിതമായി ജലസേചനം നല്‍കണം. വാണിജ്യ അടിസ്ഥാനത്തില്‍ പ്ലാവുകള്‍ തമ്മില്‍ ഇരുപത്തിയഞ്ച് അടി അകലത്തില്‍ കൃഷി ചെയ്യണം. ഇടയ്ക്ക് മുകള്‍ തലപ്പ് മുറിച്ച് കൂടുതല്‍ ശാഖകള്‍ വളരാന്‍ അനുവദിച്ചാല്‍ വിളവെടുപ്പ് സുഗമമാക്കാം.

വര്‍ഷത്തില്‍ രണ്ടു തവണ

സാധാരണ പ്ലാവിനങ്ങളെ അപേക്ഷിച്ച് വര്‍ഷത്തില്‍ രണ്ടു തവണ സിന്ദൂര്‍ കായ്ക്കും. ജനുവരി  ഫെബ്രുവരി, ജൂലൈ  ആഗസ്റ്റ് മാസങ്ങളിലാണ് ചക്ക ഉണ്ടാകുക. തിരി വീണ് 3 മാസം കൊണ്ട് ചക്ക വിളവെടുക്കാറാകും. പച്ച ചക്കയിലെ ചുളകള്‍ പാകം ചെയ്യാനും അനുയോജ്യമാണ്. മുട്ടം വരിക്കയുടെ ചുളയില്‍ ചില സമയത്ത് കാണുന്ന കൈപ്പുള്ള ചുളകള്‍ ഉണ്ടാകുന്ന ന്യൂനത സിന്ദൂര്‍ വരിക്ക ചക്കയ്ക്ക് കാണാറില്ല എന്നതാണ് മറ്റൊരു സവിശേഷത. ചക്ക നിറയെ ചുളകള്‍ ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs