ഇലകളില്‍ നിന്നും ജലാംശം നഷ്ടപ്പെട്ട് ചെടി വാടി പോകുന്നതാണ് രോഗ ലക്ഷണം. ജലസേചനം നടത്തുന്നത് ഈ അവസ്ഥയെ മറികടക്കാന്‍ സഹായകമല്ല.
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെള്ളരി. വേനല്‍ച്ചൂടില്‍ നിന്ന് നമ്മുടെ ശരീരത്തിനു രക്ഷ നേടാന്‍ വെളളരി കൊണ്ടു വിവിധയിനം സാലഡുകളും മറ്റും തയാറാക്കി കഴിക്കുന്നതു സഹായിക്കും. എന്നാല്‍ ഫ്യൂസേറിയം വാട്ടമെന്ന രോഗമിപ്പോള്‍ വെള്ളരിയില്‍ വ്യാപകമായി കാണുന്നുണ്ട്. ഉത്പാദനം മുരടിച്ച് കൃഷി നശിക്കാനിതു കാരണമാകും.
ഇലകളില്‍ നിന്നും ജലാംശം നഷ്ടപ്പെട്ട് ചെടി വാടി പോകുന്നതാണ് രോഗ ലക്ഷണം. ജലസേചനം നടത്തുന്നത് ഈ അവസ്ഥയെ മറികടക്കാന്‍ സഹായകമല്ല. രോഗം ബാധിച്ച ചെടി മഞ്ഞളിച്ചു വാടിപ്പോകുന്നു. തണ്ടിന്റെ അടിഭാഗം വീര്‍ത്ത് പൊട്ടി അതിനോടനുബന്ധിച്ച് ചെടി നശിച്ചു പോകുന്നു. എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തക്കാളി, വഴുതന, കുരുമുളക് എന്നിവയേയും ഈ രോഗം ബാധിക്കാറുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ കുമിള്‍ തഴച്ചുവളരുകയും അസിഡിറ്റി ഉള്ള മണ്ണില്‍ കൂടുതല്‍ രൂക്ഷമാവുകയും ചെയ്യും.
ഇലകളില്‍ നിന്നും ജലാംശം നഷ്ടപ്പെട്ട് ചെടി വാടി പോകുന്നതാണ് രോഗ ലക്ഷണം. ജലസേചനം നടത്തുന്നത് ഈ അവസ്ഥയെ മറികടക്കാന്‍ സഹായകമല്ല. രോഗം ബാധിച്ച ചെടി മഞ്ഞളിച്ചു വാടിപ്പോകുന്നു. തണ്ടിന്റെ അടിഭാഗം വീര്‍ത്ത് പൊട്ടി അതിനോടനുബന്ധിച്ച് ചെടി നശിച്ചു പോകുന്നു. എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തക്കാളി, വഴുതന, കുരുമുളക് എന്നിവയേയും ഈ രോഗം ബാധിക്കാറുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ കുമിള്‍ തഴച്ചുവളരുകയും അസിഡിറ്റി ഉള്ള മണ്ണില്‍ കൂടുതല്‍ രൂക്ഷമാവുകയും ചെയ്യും.
1. ശരിയായ നിര്‍വാര്‍ച്ച ഉറപ്പുവരുത്തുക
2. രോഗം ബാധിച്ച തൈകള്‍ നീക്കം ചെയ്യുക.
3. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിക്കുക.
4.ട്രൈക്കോക്കോഡര്‍മ്മ സമ്പൂഷ്ട ചാണകം ചെടിയുടെ കടയ്ക്കല്‍ ചേര്‍ത്ത് കൊടുക്കുക.
5. ഹെക്‌സകൊണാസോള്‍ 1 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചുവട്ടില്‍ ഒഴിക്കുക.
6. രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ നടുക.
7. കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക.
8. ഒരു തവണ കൃഷി കഴിഞ്ഞാല്‍ പച്ചക്കറിച്ചെടികളുടെ അവശിഷ്ടങ്ങളെല്ലാം കത്തിച്ച് കളഞ്ഞു കൃഷിയിടം വൃത്തിയാക്കുക.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment