വേനല്‍ച്ചൂടിനെ മറികടന്ന് കടന്ന് കറിവേപ്പിനെ ആരോഗ്യത്തോടെ നിലനിര്‍ത്താം.
വെയില്‍ ശക്തമായാല്‍ മറ്റെല്ലാ വിളകളെപ്പോലെയും കറിവേപ്പിന്റെ വളര്‍ച്ചയും പ്രതിസന്ധിയിലാകും. നല്ല പരിചരണം ഈ സമയത്ത് കറിവേപ്പിന് ആവശ്യമാണ്. വേനല്‍ച്ചൂടിനെ മറികടന്ന് കടന്ന് കറിവേപ്പിനെ ആരോഗ്യത്തോടെ നിലനിര്‍ത്താം.
1. ചെറിയ തൈയാണെങ്കില്‍ ആദ്യം ചട്ടിയിലോ ഗ്രോ ബാഗിലോ വളര്‍ത്തുക. മഴ തുടങ്ങിയ ശേഷം പറിച്ചു നടുക.
2. സൂര്യപ്രകാശവും നീര്‍വാഴ്ച്ചയുമുള്ള സ്ഥലത്ത് മാത്രം കറിവേപ്പ് നടുക.
3. മൂന്ന് അടി വിസ്താരത്തിലും താഴ്ച്ചയിലും കുഴിയെടുത്ത് 500 ഗ്രാം നീറ്റ് കക്ക പൊടിച്ചതോ ടോളോമെന്റോ, ചേര്‍ത്ത് തടം ഇളക്കി വെച്ച് 10 ദിവസത്തിന് ശേഷം ജൈവ വളങ്ങള്‍ ചേര്‍ത്ത് തൈ നടാം.
4. ഒന്നിടവിട്ട ദിവസങ്ങളില്‍ നിര്‍ബന്ധമായും നനയ്ക്കണം.
5. മണ്ണിര കമ്പോസ്റ്റ്, ഉണങ്ങിയ കോഴി വളം, തണലത്ത് ഉണക്കിയ ചാണകപ്പൊടി എന്നിവയെല്ലാം കറിവേപ്പിനു നല്ല വളക്കൂട്ടാണ്. ഇവ ഏതെങ്കിലും തടത്തില്‍ വിതറിയതിനു ശേഷം ഇളക്കമുള്ള മേല്‍ മണ്ണ് വളത്തിന്റെ മുകളില്‍ വിതറി കൊടുക്കണം.
6. കറിവേപ്പിന്റെ ചുവട്ടില്‍ തടമിളക്കല്‍, വളപ്രയോഗം എന്നി സന്ദര്‍ഭങ്ങളില്‍ വേരു മുറിയാതെ നോക്കണം. കൂടാതെ വേര് തടത്തിന് മുകളില്‍ വരാതെയും.
7. കടലപ്പിണ്ണാക്ക്, അല്‍പ്പം പച്ചചാണകം എന്നിവ പുളിപ്പിച്ച് പത്ത് ഇരട്ടി വെള്ളം ചേര്‍ത്ത് തടത്തിന് ചുറ്റും ഒഴിച്ച് കൊടുക്കുന്നത് കറിവേപ്പ് പുഷ്ടിയോടെ വളരാന്‍ സഹായിക്കും. മാസത്തില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് വളരെ ഗുണം ചെയ്യും. വേപ്പെണ്ണവെളുത്തുള്ളി മിശ്രിതം ഉപയോഗിച്ച് കറിവേപ്പിനെ ബാധിക്കുന്ന ഒട്ടനവധി കീടങ്ങളെ തുരത്താം.
8. അടുക്കളയിലെ തലേ ദിവസത്തെ കഞ്ഞിവെള്ളം, മീന്‍ കഴുകിയ വെള്ളം എന്നിവ തടത്തില്‍ നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കാം.
9. നനയ്ക്കുന്ന സമയത്ത് പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ചുവട്ടില്‍ ഒഴിക്കുന്നതോടൊപ്പം ഇലകളുടെ രണ്ട് വശവും വെള്ളം സ്‌പ്രെ ചെയ്യുക. ഇതിലൂടെ ചെറുപ്രാണികളുടെയും കീടങ്ങളുടെയും ശല്യം കുറയും, ഒപ്പം ഇലകള്‍ക്ക് ഒരു കുളിര്‍മ കിട്ടുകയും ചെയ്യും.
10. വിളവെടുക്കുമ്പോള്‍ ഇല പറിച്ചെടുക്കരുത് , പകരം ശിഖിരങ്ങള്‍ ഒടിച്ചെടുക്കാം. പിന്നീട് കൂടുതല്‍ ശാഖകള്‍ പൊട്ടി മുളയ്ക്കും.
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്നം.…
അനുകൂല കാലാവസ്ഥയായതിനാല്‍ പച്ചക്കറി ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരുന്നുണ്ടാകും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും…
മഴയും വെയിലുമൊന്നും പ്രശ്‌നമല്ലാതെ നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. കുറച്ചു ദിവസം വെള്ളത്തില്‍ നിന്നാലും പ്രശ്‌നമല്ല മുളക് ചെടി കായ്ക്കും. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഏതു കാലാവസ്ഥയിലും മുളകിനെ ബാധിക്കും.…
മഴക്കാലത്ത് നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. വെയിലും മഴയുമൊന്നും പ്രശ്‌നമല്ലാതെ പച്ചമുളക് വളരും. കേരളത്തില്‍ പച്ചമുളക് കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയവുമിതാണ്. എന്നാല്‍ മുരടിപ്പ്, പൂ കൊഴിച്ചില്‍…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പയര്‍ അഥവാ അച്ചിങ്ങ. നമുക്കാവശ്യമായ വിറ്റാമിനുകളും ധാതുലവണങ്ങളും പ്രോട്ടീനും ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ളത് പയറു വര്‍ഗങ്ങളിലാണ്. വിറ്റാമിന്‍ കെ,…
മഴ ശക്തമായി തുടരുന്നതിനാല്‍ അടുക്കളത്തോട്ടത്തില്‍ കൃത്യമായ പരിപാലനം ആവശ്യമാണ്. തെങ്ങിന്‍ തോട്ടം, കുരുമുളക്, പച്ചക്കറി തുടങ്ങിയ വിളകള്‍ക്കാണ് ഈ സമയത്ത് പ്രത്യേക പരിപാലനം ആവശ്യമുള്ളത്.
കാലവര്‍ഷം നേരത്തെ എത്തിയിരിക്കുകയാണ് കേരളത്തില്‍. നല്ല മഴ രണ്ടു ദിവസമായി എല്ലായിടത്തും ലഭിക്കുന്നു. പലയിടത്തും കൃഷിത്തോട്ടം വെള്ളത്തിലായി കഴിഞ്ഞു. ജാതി, പച്ചക്കറികള്‍, കുരുമുളക് പോലുള്ള വിളകള്‍ക്ക് പ്രത്യേക…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് കോവല്‍. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവല്‍ പതിവായി കഴിക്കുന്നതു നല്ലതാണ്.…
© All rights reserved | Powered by Otwo Designs
Leave a comment