നമ്മുടെ വീട്ടിലെ അടുക്കളയിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിഷ്പ്രയാസം ടാന്‍ ഒഴിവാക്കാം. മറ്റു ദൂക്ഷ്യഫലങ്ങള്‍ ഒന്നും തന്നെയില്ലെന്നു മാത്രമല്ല ചെലവും കുറവാണ്.
വേനല്‍ കടുത്തു തുടങ്ങിയതോടെ പലരുടേയും പ്രശ്‌നമാണ് സണ്‍ ടാന്‍. മുഖത്ത് വെയിലേറ്റ് കരുവാളിപ്പ് പടരുന്നത് വലിയ പ്രശ്‌നമാണ്. എന്നാല്‍ ജോലി ആവശ്യാര്‍ഥവും മറ്റും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരിക്കും. വില കൂടി ക്രീമുകള്‍ ഉപയോഗിച്ച് ടാന്‍ ഒഴിവാക്കുന്നവരുണ്ട്. ഇതില്‍ പലതരം രാസവസ്തുക്കളും അടങ്ങിയിരിക്കും. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇവ ശരീരത്തിന് ദോഷം തന്നെയാണ്. നമ്മുടെ വീട്ടിലെ അടുക്കളയിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിഷ്പ്രയാസം ടാന്‍ ഒഴിവാക്കാം. മറ്റു ദൂക്ഷ്യഫലങ്ങള്‍ ഒന്നും തന്നെയില്ലെന്നു മാത്രമല്ല ചെലവും കുറവാണ്.
ചര്‍മ്മത്തെ നല്ല പോലെ വൃത്തിയാക്കാനും തിളക്കം കൂട്ടാനും കടലമാവ് ഉപകരിക്കും. ഇതിലടങ്ങിയിരിക്കുന്ന സിങ്ക് മുഖത്തെ കരുവാളിപ്പ് അകറ്റും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ അകറ്റാനും മികച്ചതാണ് കടലമാവ്. കടലമാവിലേക്ക് അല്‍പം റോസ് വാട്ടര്‍ പുരട്ടി മുഖത്തും കഴുത്തിലുമായി മസാജ് ചെയ്യുക. ഇത് സണ്‍ ടാന്‍ അകറ്റും.
രണ്ട് സ്പൂണ്‍ നാരങ്ങ നീരിലേക്ക് അല്‍പം ഉരുളക്കിഴങ്ങ് പേസ്റ്റ് ചേര്‍ത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം മാത്രം ഈ പാക്ക് കഴുകി കളയുക. നാരങ്ങ സംയുക്തങ്ങള്‍ ശരീരത്തിലെ പാടുകളും ടാനുകളും നീക്കം ചെയ്യുന്നു. ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ കോമ്പിനേഷന്‍ സഹായിക്കും.
രണ്ട് സ്പൂണ്‍ ഓട്‌സ് പൊടിച്ചതും അല്‍പം തൈരും യോജിപ്പിച്ചു പേസ്റ്റ് രൂപത്തിലാക്കുക. ഇതു മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം മാത്രം കഴുകി കളയുക. അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ബി 1, സിങ്ക് എന്നിവ ചര്‍മ്മത്തെ സംരക്ഷിക്കുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment