രാവിലെ നേരത്തെ എണീറ്റ് നിര്‍ബന്ധമായും ശീലമാക്കേണ്ട ചില കാര്യങ്ങളിതാ.
പാതിരാത്രിവരെ മൊബൈല്‍ ഫോണില്‍ കളിച്ചിരുന്നു നട്ടുച്ചവരെ കിടന്നുറങ്ങുന്നതാണിപ്പോള്‍ പലരുടേയും ശീലം. ജോലിക്ക് പോകാനുള്ള സമയമാകുമ്പോള്‍ ചാടിയെണീറ്റ് കുളിയും മറ്റു കാര്യങ്ങളും വേഗത്തില്‍ നിര്‍വഹിച്ച് ഒറ്റ ഓട്ടമാണ്. ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്ന ശീലമാണിത്. ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള പ്രധാന കാരണവുമിതാണ്. രാവിലെ നേരത്തെ എണീറ്റ് നിര്‍ബന്ധമായും ശീലമാക്കേണ്ട ചില കാര്യങ്ങളിതാ.
1. രാവിലെ അരമണിക്കൂറെങ്കിലും വ്യായാമം നിര്‍ബന്ധമാണ്. ജിമ്മില്‍ തന്നെ പോകണമെന്നില്ല, നല്ല പോലെ നടന്നാല്‍ മതി. വീട്ട് മുറ്റത്ത് കൈയും വീശി വേഗത്തില്‍ നടക്കാന്‍ പ്രത്യേകിച്ച് ചെലവ് ഒന്നുമില്ല, മനസ് മാത്രം മതി. കൊളസ്‌ട്രോളും അമിതവണ്ണവും , രക്ത സമ്മര്‍ദവുമെല്ലാം കുറയ്ക്കാനിതു സഹായിക്കും. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും വേഗത്തിലുള്ള പ്രഭാത നടത്തം ശീലമാക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
2. പ്രഭാതത്തില്‍ രാജകുമാരനെപ്പോലെ ഭക്ഷണം കഴിക്കണമെന്നാണ് പറയുക. എന്നാല്‍ രാവിലെ സമയം ഇല്ലായ്മ മൂലം പട്ടിണി കിടന്ന് രാത്രി വയര്‍ പൊട്ടുംവരെ കഴിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. അതുപോലെ ചുവന്ന മാംസം, കൊഴുപ്പുള്ള പാലുത്പന്നങ്ങള്‍ എന്നിവ പ്രാതലായി കഴിക്കുന്നത് ഒഴിവാക്കണം.
3. സംസ്‌കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്രഭാത ഭക്ഷണമായി കഴിക്കുന്നത് ഒഴിവാക്കുക. ഇതിലടങ്ങിയിരിക്കുന്ന കൊഴുപ്പാണ് ട്രാന്‍സ് ഫാറ്റ്. ഇവ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും. കേക്കുകള്‍, കുക്കികള്‍ വറുത്ത ഭക്ഷണങ്ങള്‍ തുടങ്ങിയവ രാവിലെ തൊട്ടുപോലും നോക്കരുത്.
4. ഓട്‌സ്, ബീന്‍സ്, ചിയ വിത്തുകള്‍, പഴങ്ങള്‍ തുടങ്ങിയ ലയിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇവ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ബദാം, വാള്‍നട്ട്‌സ്, ഫഌക്‌സ് സീഡ് തുടങ്ങിയവ ഉള്‍പ്പെടുത്തുക. ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് എച്ച്ഡിഎല്‍ (നല്ല കൊളസ്‌ട്രോള്‍) അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
5. തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഇതു നല്‍കുന്ന ഉന്‍മേഷം മാനസികമായും കരുത്ത് പകരും.
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. വിഷാംശങ്ങളെ നീക്കുക, കൊഴുപ്പിനെ വിഘടിപ്പിക്കുക, ദഹനം സുഗമമാക്കുക തുടങ്ങി നിരവധി ജോലികള്‍ കരളാണ് ചെയ്യുന്നത്. കരളിന് ആരോഗ്യമില്ലാതായാല്‍ ശരീരം മൊത്തത്തില്‍…
വേനല്‍ കടുത്തതോടെ സണ്‍സ്‌ക്രീന്‍ ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. പണ്ടൊക്കെ സിനിമാതാരങ്ങളും മറ്റും ഉപയോഗിച്ചിരുന്ന സണ്‍സ്‌ക്രീനിപ്പോള്‍ നമ്മുടെ നാട്ടിലെല്ലാം സര്‍വസാധാരണമായിരിക്കുന്നു. കടുത്ത വെയിലുണ്ടാക്കുന്ന…
ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്ട് തുടങ്ങിയവ വാങ്ങാന്‍ നല്ല ചെലവാണ്, സാധാരണക്കാര്‍ക്ക് ഇതെല്ലാം വാങ്ങി ദിവസവും കഴിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ ഏതു വരുമാനക്കാര്‍ക്കും വാങ്ങി കഴിക്കാനുതകുന്നതാണ്…
മൂത്ര സഞ്ചി നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടാലും മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥ ചിലര്‍ക്കുണ്ടാകാറുണ്ട്, പ്രത്യേകിച്ചു പുരുഷന്‍മാര്‍ക്ക്. പല കാരണങ്ങള്‍ കൊണ്ടാണീ അവസ്ഥയുണ്ടാകുന്നതെന്ന് പറയുന്നു വിദഗ്ധര്‍…
1. നേന്ത്രപ്പഴം
പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും…
നല്ല ഉറക്കം ആരോഗ്യമുള്ള മനസും ശരീരവും പ്രദാനം ചെയ്യും. ഉറക്കം കുറഞ്ഞാലും കൂടിയാലും ശരീരത്തിന് അപകടമാണ്. ഉറക്കുറവാണ് ഇപ്പോള്‍ യുവാക്കളടക്കം നേരിടുന്ന പ്രശ്‌നം. ഇതു രക്തസമര്‍ദം കൂടാനും ഹൃദയാഘാതത്തിനും വരെ…
രാവിലെ എണീറ്റതുമുതല്‍ അസിഡിറ്റിയും ഗ്യാസും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...? ഒരു 35 വയസ് കഴിഞ്ഞ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ടാകും. ചില ഭക്ഷണങ്ങള്‍ കഴിച്ചും ചിലത് ഒഴിവാക്കിയും ഇതുമാറ്റിയെടുക്കാം.
മുതിര കഴിച്ചാല്‍ കുതിരയപ്പോലെ കരുത്തുണ്ടാകുമെന്നാണ് പഴമാക്കാര്‍ പറയുക. പലതരം വിഭവങ്ങളുണ്ടാക്കി നാം മുതിര കഴിക്കാറുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല പോഷകങ്ങളും മുതിരയിലുണ്ട്. തടി കുറയ്ക്കാനും…
© All rights reserved | Powered by Otwo Designs
Leave a comment