55 വയസു കഴിഞ്ഞവര്‍ക്ക് അനുയോജ്യമായ പാക്കേജാണ് പുതിയ എസ്റ്റീം സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാകുന്നത്.
കൊച്ചി: മുന്‍നിര പൊതുമേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക് 55 വയസു കഴിഞ്ഞവര്‍ക്കു വേണ്ടിയുള്ള സേവിംഗ്‌സ് അക്കൗണ്ടായ 'എസ്റ്റീം' അവതരിപ്പിച്ചു. കൊച്ചി മണ്‍സൂണ്‍ എംപ്രസില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റും ഫെഡറല്‍ ബാങ്ക് എറണാകുളം റീജിയണല്‍ മേധാവിയുമായ ടി.എസ്.മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. പ്രമുഖ വ്യക്തികളായ ഗീതാ രാമചന്ദ്രന്‍, എം.ആര്‍.ശരത് കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടോക്ക്‌ഷോയും സംഘടിപ്പിച്ചു.
1. കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ് കവര്‍ : ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തി സൗജന്യ വാര്‍ഷിക ആരോഗ്യ പരിശോധന, ഹോസ്പിറ്റല്‍ ക്യാഷ് സൗകര്യം, ഡോക്ടര്‍ ഓണ്‍ കോള്‍ സൗകര്യം എന്നിവ ഉള്‍പ്പെടുന്നു.
2. എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ് : ഇടപാടുകാര്‍ക്ക് മൂന്നു മാസത്തില്‍ രണ്ടു തവണ കോംപ്ലിമെന്ററി എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസിന് അര്‍ഹത.
3. എക്‌സ്‌ക്ലൂസീവ് ഡെബിറ്റ് കാര്‍ഡ് ഓഫറുകള്‍ : ആരോഗ്യം, അവശ്യ സേവനങ്ങള്‍, മുതിര്‍ന്ന പരിചരണ സേവനങ്ങള്‍ തുടങ്ങിയവയില്‍ പ്രത്യേക ആനൂകൂല്യങ്ങള്‍.
4. പ്രത്യേക കുടുംബ ആനുകൂല്യങ്ങള്‍ : പങ്കാളിക്ക് ഒരു കോംപ്ലിമെന്ററി സീറോ ബാലന്‍സ് അക്കൗണ്ടും കൊച്ചുമക്കള്‍ക്ക് രണ്ട് സീറോ ബാലന്‍സ് കിഡ്‌സ് അക്കൗണ്ടും ലഭിക്കും.
5. സാധാരണയായി ഉപയോഗിക്കുന്ന 10 ബാങ്കിംഗ് സേവനങ്ങള്‍ക്ക് സീറോ ചാര്‍ജ്: ഡെബിറ്റ് കാര്‍ഡ് ഇഷ്യു, ഡെബിറ്റ് കാര്‍ഡ് എ.എം.സി, ഇമെയില്‍ അലേര്‍ട്ടുകള്‍, എസ്.എം.എസ്. അലര്‍ട്ടുകള്‍, എന്‍.ഇ.എഫ്.ടി., ആര്‍.ടി.ജി.എസ്., ഡി.ഡി., ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക്, ഡ്യൂപ്ലിക്കേറ്റ് സ്‌റ്റേറ്റ്‌മെന്റുകള്‍, ബാലന്‍സ് ആന്‍ഡ് പലിശ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ സേവനങ്ങള്‍ തികച്ചും സൗജന്യം.
6. ലോക്കര്‍ റെന്റ് ആന്‍ഡ് ഡീമാറ്റ് എ.എം.സി. ഇളവുകള്‍ : ലോക്കര്‍ വാടകയില്‍ 25 ശതമാനം കിഴിവ്, ഡീമാറ്റ് അക്കൗണ്ട് തുറക്കുന്ന ആദ്യ വര്‍ഷത്തേക്ക് എ.എം.സി. ഈടാക്കുന്നതല്ല.
എസ്റ്റീം സേവിംഗ്‌സ് അക്കൗണ്ടിനെക്കുറിച്ചും കൂടുതലറിയാന്‍, www.federalbank.co.in/esteem-savings-accoutn എന്ന ലിങ്ക് സന്ദര്‍ശിക്കുക.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment