സാധാരണയായി ഈ സമയങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പനില 45-50% ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് 40%ല്‍ താഴെ വരെ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചെടികളുടെ ആരോഗ്യവും ഉല്‍പ്പാദനശേഷിയും നിലനിര്‍ത്താന്‍ ക്രമമായ ജലസേചനം കൂടിയേ തീരൂ.
വേനല്‍ക്കാലത്ത് ഉടനീളം എല്ലാ ഫലവൃക്ഷങ്ങള്‍ക്കും ജലസേചനം അനിവാര്യമാണ്, പ്രതേ്യകിച്ചും വാണിജ്യകൃഷിയില്‍. ഹോംഗ്രോണ്‍ ഗവേഷണവിഭാഗത്തിന്റെ പഠനപ്രകാരം 2024 ഡിസംബര്‍ അവസാന ആഴ്ചയിലും 2025 ജനുവരി ആദ്യ ആഴ്ചയിലും അന്തരീക്ഷത്തിലെ ഈര്‍പ്പനില കഴിഞ്ഞ വര്‍ഷങ്ങളിലെ അപേക്ഷിച്ച് വളരെ കുറഞ്ഞതായി കണ്ടിട്ടുണ്ട്. സാധാരണയായി ഈ സമയങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പനില 45-50% ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് 40%ല്‍ താഴെ വരെ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചെടികളുടെ ആരോഗ്യവും ഉല്‍പ്പാദനശേഷിയും നിലനിര്‍ത്താന്‍ ക്രമമായ ജലസേചനം കൂടിയേ തീരൂ.
1. വെളളക്കുറവ് മൂലമുളള പ്രതികൂല സമ്മദര്‍ദ്ദം അതിജീവിക്കാന്‍
ചെടികള്‍ക്ക് മതിയായ അളവിലുളള ജലസേചനം ലഭിക്കാതെ വന്നാല്‍ പ്രതികൂല സമ്മര്‍ദ്ദത്തിലേയ്ക്ക് നയിക്കുകയും ഇലകൊഴിച്ചിലിനും ഇലമഞ്ഞപ്പിനും കാരണമാകുകയും ചെയ്യും. പ്രതികൂല സമ്മര്‍ദ്ദമുണ്ടായ ശേഷമാണ് വെളളം നല്‍കുന്നതെങ്കില്‍ ചെടികള്‍ തളിരിടുകയും, തുടര്‍ന്ന് ശരിയായ നിലയിലുളള പൂവിടീലിനെ ബാധിക്കുകയും ചെയ്യും. ഇത് മൂലം പഴങ്ങളുടെ ഉത്പാദനവും, ഗുണമേന്മയും കുറയാനും ഇടയായേക്കാം.
2. വളര്‍ച്ചക്കുറവ് നിയന്ത്രിക്കാന്‍
ചെറുചെടികള്‍ക്ക് ആവശ്യത്തിന് വെളളം ലഭിക്കാതെ വന്നാല്‍ ശരിയായ നിലയിലുളള വളര്‍ച്ചയെ വളരെ പ്രതികൂലായി ബാധിക്കും. ഒരു പക്ഷെ ചെടികള്‍ ഉണങ്ങിപ്പോകാന്‍ വരെ സാദ്ധ്യതയുണ്ട്.
3. ഫീഡര്‍ റൂട്ടുകളുടെ സംരക്ഷണം (Feeder Root)
മതിയായ ജലസേചനം ലഭിക്കാതെ വന്നാല്‍ ചെടികള്‍ക്ക് പോഷകങ്ങളും വെളളവും വലിച്ചെടുക്കാന്‍ സഹായിക്കുന്ന ഫീഡര്‍ റൂട്ടുകളുടെ നാശത്തിന് കാരണമാകുന്നു. ഇത് ചെടികളുടെ പ്രതിരോധശേഷിയെ ദുര്‍ബലമാക്കുകയും രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടയാക്കുകയും ചെയ്യും.
4. മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ (Improving Soil moisture balance)
ക്രമമായ ജലസേചനം മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും മണ്ണ് തറഞ്ഞ് പോകാതിരിക്കാനും ചെടിയുടെ വേരോട്ടം സുഗമമാക്കാനും സഹായിക്കുന്നു.
5. പഴങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുവാന്‍
പഴങ്ങളുടെ വളര്‍ച്ചയുടെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ വെളളക്കുറവ് അനുഭവപ്പെട്ടാല്‍ വലിപ്പം കുറഞ്ഞതും ഗുണനിലവാരം ഇല്ലാത്തതുമായ ഫലങ്ങള്‍ക്ക് കാരണമാകാം. മതിയായ ജലസേചനത്തിന്റെ അളവ് മരങ്ങളില്‍ നിന്നുളള വിളവിനെയും (Productivtiy), പഴങ്ങളുടെ ഗുണനിലവാരത്തെയും (Fruit qualtiy) സാരമായി ബാധിക്കും.
6. അമിതമായ ചൂടുകൊണ്ടുളള സമ്മര്‍ദ്ദം തടയാന്‍ (Preventing heat stress)
അത്യുഷ്ണ സമയങ്ങളില്‍ വെളളത്തിന്റെ ലഭ്യതക്കുറവ് ഇലകരിച്ചിലിനും തന്മൂലം ചെടിയുടെ പ്രകാശസംശ്ലേഷണത്തിന്റെ (Photsoynthesis) കാര്യ ക്ഷമത കുറയ്ക്കുന്നതിനും കാരണമാകും.
1. ജലസേചനം എപ്പോള്‍
വേനല്‍ക്കാലങ്ങളില്‍ (ഡിസംബര്‍ മുതല്‍ മെയ് വരെ) ജലസേചനം നിര്‍ബന്ധമാണ്. ഈ കാലയളവില്‍ വേനല്‍മഴ ലഭിച്ചാല്‍ ജലസേചനം അതനുസരിച്ച് ക്രമീകരിക്കേണ്ടതാണ്. മണ്‍സൂണ്‍ മാസങ്ങളില്‍ കൂടുതല്‍ ദിവസങ്ങള്‍ മഴയില്ലാതെ വന്നാല്‍ ചെറുപ്രായത്തില്‍ ഉളള ചെടികള്‍ക്ക് ആവശ്യത്തിന് വെളളം കൊടുക്കേണ്ടതാണ്. അതുപോലെ ഏതുസാഹര്യത്തിലും മണ്ണിലെ ഈര്‍പ്പനിലയുടെയും അന്തരീക്ഷ ഈര്‍പ്പത്തിന്റെയും അടിസ്ഥാനത്തിലാണ് ജലസേചനം ക്രമീകരിക്കേണ്ടത്.
2. സമയം
രാവിലെ അല്ലെങ്കില്‍ വൈകുന്നേരം വെളളം നല്‍കുന്നതാണ് നല്ലത്. ഇത് ബാഷ്പീകരണം മൂലമുളള ജലനഷ്ടം കുറയ്ക്കാന്‍ സഹായിക്കും.
3. വെളളം കൊടുക്കേണ്ടഭാഗം (Watering Area)
ചെടിയുടെ ചുവട് മുതല്‍ ഇലച്ചാര്‍ത്തിന്റെ അതിരുവരെ (drip line) മുഴുവന്‍ തടം നനയുന്ന രീതിയില്‍ വേണം ജലസേചനം ക്രമീകരിക്കുവാന്‍.
4. പുതയിടീല്‍ നിര്‍ബന്ധം (Mulching)
വൃക്ഷങ്ങളുടെ ചുവട്ടില്‍ ഉണങ്ങിയ ജൈവവസ്തുക്കള്‍ ഉപയോഗിച്ച് മണ്ണിലെ ഈര്‍പ്പവും താപനിലയും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
തയാറാക്കിയത്
ഗവേഷണവിഭാഗം, ഹോംഗ്രോണ്‍ ബയോടെക്, കാഞ്ഞിരപ്പളളി
മൊ. 8113966600
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment