മധുരംകിനിയും മധുരക്കിഴങ്ങ്

കേരളത്തിലെ മിക്ക സ്ഥലങ്ങളും മധുരക്കിഴങ്ങ് കൃഷിക്ക് അനുയോജ്യമാണ്. ചക്കരക്കിഴങ്ങെന്നും ചില സ്ഥലങ്ങളില്‍ ഇത് അറിയപ്പെടുന്നു.

By Harithakeralam

പേരു സൂചിപ്പിക്കും പോലെ മധുരം നിറഞ്ഞ കിഴങ്ങാണിത്. നല്ല നീര്‍വാഴ്ചയുള്ള മണ്ണില്‍ മധുരക്കിഴങ്ങ് കൃഷി ചെയ്യാം. കേരളത്തിലെ മിക്ക സ്ഥലങ്ങളും മധുരക്കിഴങ്ങ് കൃഷിക്ക് അനുയോജ്യമാണ്. ചക്കരക്കിഴങ്ങെന്നും ചില സ്ഥലങ്ങളില്‍ ഇത് അറിയപ്പെടുന്നു. വേനല്‍ക്കാലവിളയായി സമുദ്രനിരപ്പില്‍ നിന്ന് 1500 മുതല്‍ 1800 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളാണ് കൃഷിക്ക് ഏറെ അനുയോജ്യം. സൂര്യപ്രകാശം കൂടുതലുള്ള പകലും തണുപ്പുള്ള രാത്രിയും കൂടുതല്‍ കിഴങ്ങുണ്ടാകാന്‍ സഹായിക്കും. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുമ്പോള്‍ ജൂണ്‍ - ജൂലൈ മാസങ്ങളിലും സെപ്റ്റംബര്‍-ഒക്റ്റോബര്‍ മാസങ്ങളിലും മധുരക്കിഴങ്ങ് നടാം. ജലസേചനം നടത്തി കൃഷി ചെയ്യുമ്പോള്‍ ഒക്റ്റോബര്‍-നവംബര്‍ മാസങ്ങളില്‍ കരപ്രദേശങ്ങളിലും ജനുവരി ഫെബ്രുവരി മാസങ്ങളില്‍ പാടങ്ങളിലും മധുരക്കിഴങ്ങ് വള്ളികള്‍ നടാം. ശ്രീവര്‍ദ്ധിനി, പൂസാറെഡ്, ക്രോസ്-4 എന്നിവ അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങളാണ്. ഭദ്രകാളിച്ചുവല, കൊട്ടാരം ചുവല, ചീനവെള്ള, ചക്കരവള്ളി, ആനക്കൊമ്പന്‍ എിവയാണ് സാധാരണ കൃഷി ചെയ്യുന്ന നാടന്‍ ഇനങ്ങള്‍. നിലമൊരുക്കലും നടീലും 15 മുതല്‍ 25 സെ.മീറ്റര്‍ വരെ ആഴത്തില്‍ മണ്ണ് നല്ലതുപോല കിളയ്ക്കുക. 60 സെ.മീ അകലത്തില്‍ 25-36 സെ.മീ ഉയരത്തിലുള്ള വാരങ്ങള്‍ തയാറാക്കി അതില്‍ വള്ളികള്‍ നടണം. വള്ളികള്‍ ഉത്പാദിപ്പിക്കാന്‍ ആദ്യമായി തവാരണകള്‍ തയ്യാറാക്കണം. ഒരു ഹെക്റ്റര്‍ സ്ഥലത്ത് നടാനായി ഇടത്തരം വലിപ്പമുള്ളതും വണ്ടിന്റെ ആക്രമണം ഇല്ലാത്തതുമായ 80 കിലോഗ്രാം മധുരക്കിഴങ്ങ് വേണ്ടിവരും. തവാരണയില്‍ 60 സെ. മീ അകലത്തില്‍ തയ്യാറാക്കിയ വാരങ്ങളില്‍ വാരങ്ങളില്‍ 25-25 സെ.മീ അകലത്തില്‍ കിഴങ്ങ് നടുക. ആദ്യം തവാരണയില്‍ ഉണ്ടാകുന്ന മുളകള്‍ 25 സെ.മീ. വീതം അകലം വരത്തക്കവിധം രണ്ടാം തവാരണയില്‍ മാറ്റിനടണം. അഗ്രഭാഗത്തും അതിനടുത്തും ഉള്ള വള്ളികളാണ് നടാന്‍ നല്ലത്. ഒരുമാസം കഴിയുമ്പോള്‍ വള്ളികള്‍ നടാന്‍ പാകമാവും. രണ്ടാമത്തെ തവാരണയില്‍ ഹെക്ടറൊന്നിന് 30 കിലോ പാക്യജനകം ലഭിക്കത്തക്കവിധം രാസവളം ചേര്‍ക്കണം. നടുന്നതിന് രണ്ടു ദിവസം മുമ്പ് വള്ളികള്‍ മുറിച്ച് അടുക്കിക്കെട്ടി നനച്ചവാഴയിലയില്‍ പൊതിഞ്ഞ് തണലില്‍ സൂക്ഷിക്കാം. 20-25 സെ.മീ നീളത്തില്‍ തയ്യാറാക്കിയ വള്ളികള്‍ 60 സെ.മീ അകലത്തിലായി തയ്യാറാക്കിയ വാരങ്ങളില്‍ നടണം. വരികളില്‍, വള്ളികള്‍ തമ്മില്‍ 15-20 സെ.മീ അകലം ഉണ്ടായിരിക്കണം. വള്ളിയുടെ മദ്ധ്യഭാഗം മണ്ണിനടിയിലും രണ്ടറ്റവും മണ്ണിന് പുറത്തും വരത്തക്കവിധമാണ് വള്ളികള്‍ നടേണ്ടത്. നട്ട ഉടന്‍ മണ്ണില്‍ നല്ല ഈര്‍പ്പം ഉണ്ടായിരിക്കണം. എന്നാല്‍ ഒരിക്കലും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. വളപ്രയോഗം നിലമൊരുക്കു സമയത്ത് ഹെക്ടറൊന്നിന് 10 ടണ്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. ഇതിനുപുറമെ ഹെക്ടറൊന്നിന് 75 കിലോഗ്രാം പാക്യജനകം, 50 കിലോഗ്രാം ഭാവഹം, 75 കിലോഗ്രാം ക്ഷാരം എന്നിവ ലഭിക്കത്തക്കവിധം വള പ്രയോഗം നടത്തണം. നടുന്ന സമയത്ത് പറഞ്ഞ ഭാവഹം, ക്ഷാരം എന്നിവ മുഴുവനും പകുതി പാക്യജനകവും ചേര്‍ക്കണം. ബാക്കി പാക്യജനകം നട്ട് 4-5 ആഴ്ചകള്‍ കഴിയുമ്പോള്‍ ചേര്‍ക്കാം. നട്ട് ആദ്യത്തെ 10 ദിവസം ഇടവിട്ടുള്ള ദിവസങ്ങളില്‍ വെള്ളമൊഴിക്കണം. അതിനുശേഷം ആഴ്ചയിലൊരിക്കല്‍ നനച്ചാല്‍ മതി. സസ്യസംരക്ഷണം വണ്ടുകളാണ് മധുരക്കിഴങ്ങിനെ ആക്രമിക്കുന്ന പ്രധാന കീടങ്ങള്‍. വണ്ടിനെ നിയന്ത്രിക്കാന്‍ വള്ളികള്‍ നടും മുമ്പ് 0.05 ശതമാനം ഫെന്‍തയോ അല്ലെങ്കില്‍ ഫെനിന്രോതയോ ലായനിയില്‍ 5-10 മിനിട്ട് മുക്കിവയ്ക്കണം. മുമ്പ് ചെയ്ത കൃഷിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തശേഷം പുതിയ കൃഷിയിറക്കുക. മൂന്നു മുതല്‍ നാലു മാസമാകുമ്പോഴേയ്ക്കും മധുരക്കിഴങ്ങ് വിളവെടുക്കാനാകും. ഇലകള്‍ മഞ്ഞ നിറമായിത്തുടങ്ങുമ്പോള്‍ കിഴങ്ങുകള്‍ പാകമായി എന്നു മനസിലാകും.

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 445

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 445
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 445

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 445
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 447

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 447
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 448

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 448
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Filename: Front/news-details.php

Line Number: 448

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 448
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

Leave a comment

Related News

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs