ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്തും ഈ പപ്പായ കൃഷി ചെയ്യാവുന്നതേയുള്ളൂ. നനച്ച് കൊടുക്കാന്‍ പറ്റുന്ന സ്ഥലത്ത് മാത്രമെ പപ്പായ നടാന്‍ പറ്റുകയുള്ളു. ഒപ്പം നല്ല സൂര്യപ്രകാശവും ഇതിന് വേണം.
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗ്ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി പഴംവേഗത്തില്‍ കേടാകാത്ത പ്രകൃതവും ഇതിന്റെ നിറവും മറ്റു ഗുണങ്ങളും റെഡ് ലേഡിയെ വ്യത്യസ്ഥമാക്കുന്നു. പഴുത്ത റെഡ് ലേഡി ഏഴ് എട്ട് ദിവസം വരെ കേടാകാതിരിക്കും. നന്നായി പരിപാലനയുണ്ടങ്കില്‍ പപ്പായ നല്ല വളര്‍ച്ച നേടും അഞ്ചാം മാസം പൂവിടുകയും ചെയ്യും. എട്ടാം മാസം വിളവെടുക്കുകയും ചെയ്യാം.
വ്യാവസായിക അടിസ്ഥാനത്തില്‍ കേരളത്തില്‍ നിരവധി പേര്‍ റെഡ് ലേഡി പപ്പായക്കൃഷി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ ആവശ്യത്തിന് ഇതു തികയുന്നില്ല. കര്‍ണാടക, തമിഴ്നാട് പോലുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് റെഡ് ലേഡി പപ്പായ അതികവും എത്തുന്നത്. എന്നാല്‍ ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്തും ഈ പപ്പായ കൃഷി ചെയ്യാവുന്നതേയുള്ളൂ. നനച്ച് കൊടുക്കാന്‍ പറ്റുന്ന സ്ഥലത്ത് മാത്രമെ പപ്പായ നടാന്‍ പറ്റുകയുള്ളു. ഒപ്പം നല്ല സൂര്യപ്രകാശവും ഇതിന് വേണം. കേരളത്തിന്റെ കാലവസ്ഥയില്‍ ഏപ്രില്‍, മേയ് മാസങ്ങളാണ് പപ്പായ നടാന്‍ അനുയോജ്യമായ സമയം.
മണ്ണും കൃഷി രീതിയും
നല്ല നീര്‍വാഴ്ച്ചയുള്ളതും നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് റെഡ് ലേഡി പപ്പായ കൃഷിക്ക് ഏറെ അനിയോജ്യം. വെള്ളം ഒട്ടും ചുവട്ടില്‍ കെട്ടികിടക്കരുത്. വേരുകള്‍ അഴുകിപ്പോകാന്‍ ഇതു കാരണമാകും.
നടീല്‍ രീതി
അര മീറ്റര്‍ സമചതുരത്തിലും ആഴത്തിലും കുഴിയെടുക്കണം. കല്ല്, മുട്ടികള്‍ എന്നിവ ഒഴിവാക്കി കുഴിയില്‍ നിന്നെടുത്ത മണ്ണ് തന്നെയിട്ടു കുഴി പകുതി മൂടണം. ബാക്കി ഭാഗത്ത് റോക്ക് ഫോസ് ഫേറ്റ്, കമ്പോസ്റ്റ് ,എല്ലു പൊടി, എന്നിവ ഇട്ട് കുഴി നിറയ്ക്കണം. ശേഷം ചെറു പിള്ള കുഴിയെടുത്ത് തൈ നടാം. അന്‍പത് അറുപത് ദിവസം പ്രായമായ കരുത്തുള്ള തൈകള്‍ വേണം നടാന്‍. തൈകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. നന്നായി പരിപാലിച്ചാല്‍ നട്ട് നാല് - അഞ്ച് മാസങ്ങള്‍ കൊണ്ട് തന്നെ പൂവിട്ടു തൂങ്ങും.
വളപ്രയോഗം
കമ്പോസ്റ്റ്, ചാണകപ്പൊടി, എന്നിവ പപ്പായയുടെ വളര്‍ച്ചക്ക് വളരെ നല്ലതാണ്. പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് ,ശര്‍ക്കര, പച്ചമത്തി എന്നിവ പത്ത് ദിവസം വച്ച് പുളിപ്പിച്ച് നേര്‍പ്പിച്ചത് തടത്തിലൊഴിച്ച് കൊടുക്കുന്നതു പപ്പായയുടെ പെട്ടെന്നുള്ള വളര്‍ച്ചക്കും മികച്ച വിളവിനും സഹായിക്കും. 15 ദിവസംക കൂടുമ്പോള്‍ ഇങ്ങനെ ചെയ്യാം. കൂടാതെ സിങ്ക്, മഗ്‌നീഷ്യം സള്‍ഫേറ്റ്, ബോറോണ്‍, കാല്‍സ്യം നൈട്രേറ്റ് തുടങ്ങിയ മൂലകങ്ങള്‍ ഇരുപത് ദിവസം കൂടുമ്പോള്‍ കൊടുക്കണം.
കീടനിയന്ത്രണം
പപ്പായ ഇലകളുടെ മഞ്ഞളിപ്പിനും ഇലകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താനും സ്യൂഡോമോണസ് - കരിക്കിന്‍ വെള്ളം ഒരു ദിവസം വീര്യപ്പെടുത്തിയതിന് ശേഷം ഇലകളില്‍ തളിക്കുന്നത് നല്ലതാണ്.
ജലസേചനവും
മറ്റു പരിരക്ഷയും
നല്ല ജലസേചനം ആവിശ്യമുള്ള വിളയാണ് റെഡ് ലേഡി. അതു കൊണ്ട് കാര്യക്ഷമായ ജലസേചന സൗകര്യം തുടക്കം മുതല്‍ ഒരുക്കണം. കൂടുതല്‍ സ്ഥലത്ത് പപ്പായക്കൃഷിയുണ്ടെങ്കില്‍ ജലസേചനത്തിന് തുള്ളിനന സംവിധാനം അനുവര്‍ത്തിക്കാം. തടത്തില്‍ വെള്ളം കെട്ടികിടക്കാതിരിക്കാന്‍ പ്രത്യേകിച്ചു ശ്രദ്ധിക്കുകയും വേണം. പപ്പായയുടെ ചുവട്ടില്‍ ഒരു കാരണവശാലും ചപ്പുചവറുകള്‍ ഇടരുത് ഇത് ഫംഗസ് പിടിക്കാന്‍ ഇടയാക്കും.
രോഗങ്ങളും പരിഹാര നിര്‍ദേശങ്ങളും
ഫഗസ് രോഗങ്ങളും വൈറസ് ബാധകളും റെഡ് ലേഡി പപ്പായയെ ബാധിക്കുന്ന പ്രധാന രോഗങ്ങളാണ്. രോഗബാധിതമായ മറ്റു പപ്പായ മരങ്ങള്‍ സമീപ പ്രദേശത്തുണ്ടങ്കില്‍ നശിപ്പിച്ചു കളയണം. തൈ നല്ല ആരോഗ്യമുള്ളവയാണങ്കില്‍ മാത്രമേ രോഗം വരാതിരിക്കൂ .പപ്പായയുട ഇലകള്‍ നോക്കി രോഗ സ്ഥിതികള്‍ മനസ്സിലാക്കാം. ഇലകള്‍ നല്ല കടും പച്ച നിറത്തോടു കൂടിയാണങ്കില്‍ ചെടി ആരോഗ്യമുള്ളതാണെന്നു മനസ്സിലാക്കാം. ഇലകള്‍ക്ക് നിറവ്യത്യാസം വരുമ്പോള്‍ വളക്കുറവും രോഗാരംഭവുമാണന്നു മനസിലാക്കി പരിരക്ഷ നല്‍കണം.
ഇലയില്‍ കുത്ത് കുത്തുകള്‍ വരുക, ഇലഞരമ്പുകളില്‍ മഞ്ഞളിപ്പ്, ഇലകരിച്ചാല്‍, പ്രായപൂത്തിയാവാതെ ഇലകള്‍ മഞ്ഞളിച്ചു പ്പോകുക എന്നിവ പപ്പായയില്‍ കണ്ടാല്‍ മിക്കവാറും മൂലകങ്ങളുടെ കുറവുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാം. രോഗം ആരംഭത്തിലാണങ്കില്‍ മൂലകങ്ങളായ ബോറോണ്‍,സിങ്ക്, മെക്‌നിഷ്യം, കാല്‍സിയം എന്നിവ അടങ്ങിയ വളങ്ങള്‍ നല്‍കി പരിഹരിക്കാം. ഇങ്ങനെ വന്നാല്‍ വിദഗ്ധതരുടെ അഭിപ്രായം തേടി തുടക്കത്തിലെ പരിരക്ഷ നല്‍കണം. താമസിച്ചാല്‍ ഗുരുതരമായി ചെടി നശിച്ചു പോകും.
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
മാമ്പഴക്കാലം നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യം മാങ്ങയുണ്ടാകുന്ന കേരളത്തിലെ അവസ്ഥ വളരെ ശോകമാണ്. കാലാവസ്ഥ പ്രശ്‌നം കാരണം ഇവിടെ നാടന്‍ മാങ്ങകള്‍ പോലും കിട്ടാക്കനിയാണ്. മുതലമട പോലെ മാമ്പഴം…
ഗുണങ്ങള്‍ നിറഞ്ഞ പപ്പായ നമ്മുടെ പറമ്പിലെ സ്ഥിരസാനിധ്യമാണ്. പഴുത്ത് പഴമായി കഴിക്കാനും പച്ചയ്ക്ക് വിവിധ തരം കറികളുണ്ടാക്കാനും പപ്പായ ഉപയോഗിക്കുന്നു. ഒരേസമയം പഴത്തിന്റെയും പച്ചക്കറിയുടേയും ഉപയോഗം ലഭിക്കും…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. വള്ളി വീശി വളരുന്നതിനാല്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. വള്ളി വീശി പൂവിടാന്‍ തുടങ്ങിയ…
സ്വര്‍ണം പോലെ വിലക്കയറ്റമാണ് നേന്ത്ര വാഴയ്ക്ക്. 100 ന് അടുത്തെത്തിയിരിക്കുന്നു വില, കേരളത്തില്‍ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനത്ത് നിന്ന് പഴം ആവശ്യത്തിന് എത്താത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.…
© All rights reserved | Powered by Otwo Designs
Leave a comment