ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി സ്വയംപര്യാപ്തത കൈവരിക്കണം
കാലവര്‍ഷം വരവായി. ഇത്തവണ ജൂണ്‍ നാലിന് കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി സ്വയംപര്യാപ്തത കൈവരിക്കണം. തിരക്കേറിയ ജീവിതത്തില്‍ അല്‍പസമയം മാറ്റിവച്ചാല്‍ ശുദ്ധമായ പച്ചക്കറികള്‍ വിളയിക്കാം. സ്ഥലപരിമിതിയുള്ളവര്‍ ഓരോ ഇഞ്ച് ഭൂമിയും പരമാവധി ഉപയോഗപ്പെടുത്തണം. ഇടവിളകള്‍ കൃഷി ചെയ്തും സമ്മിശ്ര കൃഷിയിലൂടെയും മുഴുവന്‍ മണ്ണും പ്രയോജനപ്രദമാക്കാം.
തെങ്ങ്
കനത്ത മഴ കിട്ടിയാല്‍ തടം തുറക്കാം. തടത്തിന് ആറടി അര്‍ധവ്യാസവും 20-25 സെന്റീമീറ്റര്‍ ആഴവും വേണം. തടം തുറന്ന് ഒരു കിലോഗ്രാം വീതം കുമ്മായം വിതറണം. രണ്ടാഴ്ച കഴിഞ്ഞ് ഓരോ തടത്തിലും 20-25 കിലോ ചവറ്, ചാണകം, കംപോസ്റ്റ്, കോഴിക്കാഷ്ഠം, ആട്ടിന്‍കാഷ്ഠം എന്നിവയേതെങ്കിലും ചേര്‍ക്കാം. കൂമ്പുചീയല്‍, ഓലചീയല്‍ എന്നീ രോഗങ്ങള്‍ക്കു പ്രതിവിധിയായി ബോര്‍ഡോ മിശ്രിതം ഓലകളിലും കൂമ്പോലകളിലും മണ്ടയിലും നന്നായി തളിക്കണം. വിത്തുതേങ്ങ ഈ മാസം പാകാം. താവരണയെടുത്ത് ഒന്നരമീറ്റര്‍ അകലത്തില്‍ വേണം പാകാന്‍. മേല്‍ഭാഗം മണലിട്ടു മൂടണം. തെങ്ങിന്‍ തൈ നടുന്നതിനും ഈ സമയം നല്ലതാണ്.
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
വേനല്‍മഴ നല്ല പോലെ ലഭിക്കുന്നതിനാല്‍ പച്ചക്കറിച്ചെടികള്‍ എല്ലാം തന്നെ നല്ല പോലെ വളര്‍ന്നിട്ടുണ്ടാകും. നല്ല പച്ചപ്പുള്ള നിരവധി ഇലകള്‍ ഇവയിലുണ്ടാകും. എന്നാല്‍ നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
ചിലപ്പോള്‍ മേഘാവൃതമായ അന്തരീക്ഷം, അല്ലെങ്കില്‍ നല്ല വെയില്‍, ഒപ്പം ചൂടും പൊടിയും... കേരളത്തിലെ കാലാവസ്ഥ കുറച്ചു ദിവസമായി ഇങ്ങനെയാണ്. പനിയും ചുമയും കൊണ്ടു വലഞ്ഞിരിക്കുകയാണ് മനുഷ്യര്‍. ഇതു പോലെ നമ്മുടെ…
പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില്‍ വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്‍കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില്‍ ഈ മാര്‍ഗമൊന്നു പരീക്ഷിക്കാം. കടലപ്പിണ്ണാക്കും…
തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…
ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…
© All rights reserved | Powered by Otwo Designs
Leave a comment