തക്കാളിച്ചെടി നിറയെ കായ്കള്‍; പ്രയോഗിക്കാം ഈ നാട്ടറിവുകള്‍

കേരളത്തില്‍ തക്കാളി കൃഷി ചെയ്തു വിളവെടുക്കുകയെന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഇതിനു കാരണമാണ്

By Harithakeralam
2023-05-11

മിക്ക കറികളിലും പ്രധാന ചേരുവയാണ് തക്കാളി. എന്നാല്‍ കേരളത്തില്‍ തക്കാളി കൃഷി ചെയ്തു വിളവെടുക്കുകയെന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഇതിനു കാരണമാണ്. കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്. ഈ മണ്ണില്‍ ബാക്ടീരിയകള്‍ വഴിയുണ്ടാവുന്ന 'ബാക്ടീരിയല്‍ വാട്ടം' വലിയ തലവേദനയാണ്. ഇതിനെ  പ്രതിരോധിച്ചാല്‍ തന്നെ തക്കാളി ചെടി വളര്‍ന്ന് നല്ല ഫലം തരും. തക്കാളികൃഷിക്ക് ഏറ്റവും യോജിച്ച സമയം സപ്തംബര്‍-ഒക്ടോബര്‍ മുതല്‍ നവംബര്‍ - ഡിസംബര്‍ വരെയുള്ള സമയമാണ്. ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് എന്നിവയാണ് കേരളത്തിന്റെ മണ്ണിന് ഇണങ്ങിയ തക്കാളിയിനങ്ങള്‍.


1. വിത്തുകള്‍ പാകി മുളപ്പിച്ച് 20-25 ദിവസത്തിനു ശേഷം മാറ്റി നടുന്നതാണ് നല്ലത്. വിത്ത് മുളക്കുവാന്‍ വെക്കുമ്പോള്‍ ജലാംശം അധികമാകാതെ ശ്രദ്ധിക്കണം. തക്കാളി ചെടികള്‍ ചാക്കിലോ ഗ്രോബാഗിലോ നടാവുന്നതാണ്. നേരിട്ടു നിലത്തു നടുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ബാക്ടീരിയല്‍ വാട്ടം, നിമ വിരശല്യം എന്നിങ്ങനെയുള്ള രോഗ കീടബാധകള്‍ ഈ വിധം നട്ടാല്‍ പ്രതിരോധിക്കാം. രണ്ടില്‍ കൂടുതല്‍ ചെടികള്‍ ഒരു ഗ്രോബാഗില്‍ വളര്‍ത്തരുത്, കായ്ഫലം കുറയും. പകുതി ഭാഗം നടീല്‍ മിശ്രിതം നിറച്ച ശേഷം തൈകള്‍ നടുക. ശേഷം ചെടി വളരുന്നതനുസരിച്ച് മണ്ണിട്ട് കൊടുത്താല്‍ കൂടുതല്‍ വേരുകള്‍ ഇറങ്ങി ആരോഗ്യത്തോടെ വളരും.

2. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താവണം തക്കാളി നടേണ്ടത്.

3. നാലില പ്രായം തുടങ്ങി 10 ദിവത്തില്‍ ഒരിക്കലെങ്കിലും സ്യൂഡോമോണസ് (20g/5 ml + 1 Ltr water) ഇലകളില്‍ സ്േ്രപ ചെയ്യുകയും ചുവട്ടിലൊഴിച്ചു കൊടുക്കുകയും ചെയ്യുന്നത് ബാക്ടീരിയല്‍ വട്ടം, മുരടിപ്പ് തുടങ്ങി പല കീട - രോഗ ആക്രമണങ്ങളെയും തടയും.

4. ചെടി നടുമ്പോള്‍ തന്നെ ബലമുള്ള താങ്ങു കൊടുക്കണം. വളര്‍ന്ന ശേഷം താങ്ങു നാട്ടുമ്പോള്‍ വേരുപടലത്തിനു പൊട്ടലുണ്ടാവുകയും ചെടി നശിക്കുകയും ചെയ്യും.

5. തക്കാളിച്ചെടിയും ചുവടും എപ്പോഴും വൃത്തിയായിരിക്കണം. ചെടി വളര്‍ന്നു വരുന്നതനുസരിച്ച് താഴ്ഭാഗത്തെ പ്രായമായ ഇലകള്‍ തണ്ടില്‍ നിന്നും 2 ഇഞ്ച് മാറി മുറിച്ചുകളയണം. ഇലകളുടെ ഇടയില്‍ നിന്നും മുളച്ചു വരുന്ന പുതിയ മുകുളങ്ങള്‍ മുറിച്ചുകളയുന്നത് ചെടിയുടെ ആരോഗ്യവും കായ് വലുപ്പവും കൂടാന്‍ സഹായിക്കും.

6. ചിത്ര കീടം, മുരടിപ്പ് തുടങ്ങി രോഗങ്ങള്‍ ബാധിച്ച ഇലകള്‍ മുറിച്ചുമാറ്റി തീയിടുകയും ജൈവ കീടനാശിനി മൂന്നു ദിവസം കൂടുമ്പോള്‍ തളിക്കുകയും ചെയ്യണം.

7. കുമ്മായം കിഴികെട്ടി നേര്‍ത്ത ധൂളിയായി ഇലകളില്‍ വീഴ്ത്തുന്നത് ചീത്രകീടം, മുരടിപ്പ്, മിലിമൂട്ട, വെള്ളീച്ച എന്നിവയ്ക്ക് എതിരെ നല്ലതാണ്.

8. തക്കാളി പൂക്കളില്‍ പരാഗണം നടന്നാല്‍ മാത്രമേ കായ്കള്‍ ഉണ്ടാവുകയുള്ളൂ. പരാഗണം കൃത്യമായി നടന്നില്ലെങ്കില്‍ പൂക്കള്‍ കൊഴിഞ്ഞുപോവുകയും കായ് പിടിക്കാതിരിക്കുകയും ചെയ്യും. അതിനു കൃത്രിമ പരാഗണം നടത്താം . പൂവ് കുലുങ്ങത്തക്ക വിധത്തില്‍ തണ്ടില്‍ ചെറുതായി തട്ടി കൊടുക്കാം. ഒരു രണ്ടു മിനിട്ട് നേരത്തേക്ക് ഇങ്ങനെ ചെയ്യുക. രാവിലെ വേണം ചെയ്യാന്‍ , എല്ലാ ദിവസവും ചെയ്താല്‍, ഉണ്ടാവുന്ന പൂവുകളെല്ലാം കായ് പിടിക്കും.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs