സുഖമായിട്ടുറങ്ങാന്‍ അഞ്ച് മാര്‍ഗങ്ങള്‍

ഉറക്കമില്ലായ്മ വലിയ പ്രശ്നങ്ങളാണ് ആരോഗ്യത്തിനുണ്ടാക്കുക. സുഖമായി ഉറങ്ങാനുള്ള ചില വഴികളിതാ

By Harithakeralam
2023-05-03

എല്ലാം മറന്ന് സുഖമായിട്ടൊന്ന് ഉറങ്ങിയിട്ട് ദിവസങ്ങളായി... പലരും പറയുന്ന ഡയലോഗാണിത്. ഉറക്കമില്ലായ്മ വലിയ പ്രശ്നങ്ങളാണ് ആരോഗ്യത്തിനുണ്ടാക്കുക. സുഖമായി ഉറങ്ങാനുള്ള ചില വഴികളിതാ.


1. സ്ലീപ് സൈക്കിള്‍

തലക്കെട്ട് വായിച്ച് അമ്പരക്കേണ്ട. കൃത്യമായ സമയത്ത് ഉറങ്ങുകയും ഉണരുകയുമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. അവധി ദിവസങ്ങളില്‍ കൂടുതല്‍ സമയം കിടന്ന് ഉറങ്ങുന്നത് സൈക്കിളിന്റെ താളം തെറ്റിക്കും. നന്നായി ഉറങ്ങാന്‍ സമയ കൃത്യത പാലിക്കുക

2. ആഹാരം ആവശ്യത്തിന്

അത്താഴം വളരെ കുറച്ച് മതി. പച്ചക്കറികളും പഴങ്ങളുമാണ് നല്ലത്. ജോലിത്തിരക്ക് കാരണം രാവിലെയും ഉച്ചയ്ക്കും കൃത്യമായി ഭക്ഷണം കഴിക്കാന്‍ ഇപ്പോഴത്തെ യുവത്വത്തിന് കഴിയാറില്ല. ഇതിന്റെ ബാലന്‍സെല്ലാം അത്താഴത്തിന് തീര്‍ക്കും. ഈ സ്വഭാവം ഒഴിവാക്കിയാല്‍ തന്നെ ഉറക്കപ്രശ്നത്തിന്റെ പാതി മാറി.

3. മൊബൈല്‍ ഫോണ്‍  വില്ലന്‍

മറ്റു പല കാര്യങ്ങളില്‍ എന്ന പോലെ ഉറക്കത്തിലും മൊബൈല്‍ ഫോണ്‍ വില്ലനാണ്. ഉറക്കം കിട്ടാതെ വരുമ്പോള്‍ ഉടന്‍ ഫോണെടുക്കുന്നവരാണ് മിക്കവരും. ഫോണില്‍ നിന്നുള്ള വെളിച്ചം ഉറക്കം കളയും. കണ്ണിന്റെ ആരോഗ്യത്തെയും ഇതു ബാധിക്കും.

4. ടെന്‍ഷന്‍ മാറ്റിവയ്ക്കൂ

നിരവധി പ്രശ്നങ്ങള്‍ ജീവിതത്തിലുണ്ടാകും. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇതെല്ലാം മാറ്റിവയ്ക്കാം. ശാന്തമായ മനസോടെ കിടക്കുക, ഉറക്കം താനെ വന്നോളും.

5. ലഹരിയോട് ഗുഡ്ബൈ

മദ്യം, പുകവലി- ഉറക്കത്തെ തടസപ്പെടുത്തുന്ന പ്രധാന കാരണങ്ങളാണ്. മദ്യപിച്ചാല്‍ ഉറക്കത്തിലേക്ക് പെട്ടെന്നു വഴുതി വീഴും. പക്ഷെ, പിന്നീട് ലഭിക്കേണ്ട ഗാഡ നിദ്രയെ മദ്യം തടയും. നിക്കോട്ടിനും ഉറക്കത്തിന് എതിരേ പ്രവര്‍ത്തിക്കും. 

Leave a comment

കൊതുകിനെ തുരത്താം ; പരിസരം വൃത്തിയാക്കാം

മഴ ശക്തമായതോടെ പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്. കൊതുകുകള്‍ പെരുകാന്‍ അനുകൂലമായ പല മാര്‍ഗങ്ങളും ഇക്കാലത്ത് നമ്മുടെ വീടിന്റെ പരിസരങ്ങളിലുണ്ടാകും. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍ ഗുനിയ…

By Harithakeralam
ആരോഗ്യം അടുക്കളയില്‍ നിന്നും

മഴക്കാലത്ത് പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കും. ജലദോഷം, ചുമ, പനി, അണുബാധ എന്നിവയ്ക്ക് ഇരയാകുന്നതിന് സാധ്യതയും കൂടുതലാണ്. മഞ്ഞപ്പിത്തം, എലിപ്പനി, ചിക്കന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ മഴക്കാലത്ത് കേരളത്തില്‍…

By Harithakeralam
വെള്ളം കുടിക്കാന്‍ അറിയുമോ...?

നല്ല ചൂടായതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കുന്നവരാണ് നമ്മള്‍. കുറഞ്ഞ് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വെള്ളം കുടിക്കേണ്ട രീതിയിലും ചില കാര്യങ്ങള്‍…

By Harithakeralam
ഉഷ്ണ തരംഗം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൊള്ളുന്ന ചൂടില്‍ വെന്തുരുകുകയാണ് കേരളം. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. സൂര്യാഘാതമേറ്റ് രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ കാലാവസ്ഥയില്‍ ശ്രദ്ധിക്കേണ്ട…

By Harithakeralam
ഇന്ത്യന്‍ കറിമസാലകള്‍ക്ക് വിലക്ക്; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

കൊച്ചി: ഹോങ് കോങും സിംഗപ്പൂരും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചു വിളിച്ചതിന് പിന്നാലെ നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്. കറിമസാലകളില്‍ എഥിലീന്‍ ഓക്സൈഡിന്റെ (ETO) സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചു…

By Harithakeralam
കറിപൗഡറില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തു; ഇന്ത്യന്‍ കമ്പനികള്‍ക്ക് നിയന്ത്രണം

കറി പൗഡറുകളില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നധ്യം അമിതമായി കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹോങ്കോങ്ങും സിംഗപ്പൂരും. ഇന്ത്യന്‍ ബ്രാന്‍ഡുകളായ എംഡിഎച്ച്,…

By Harithakeralam
കരളിനെ കാക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളിലൊന്നാണ് കരള്‍. കരള്‍ സംബന്ധമായ അസുഖങ്ങളിപ്പോള്‍ നിരവധി പേര്‍ക്കുണ്ട്. ഭക്ഷണ രീതിയില്‍ വന്ന മാറ്റങ്ങളാണ് ഇതിനു പ്രധാന കാരണമായി പറയുന്നത്. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍…

By Harithakeralam
ചെമ്മീന്‍ അലര്‍ജിയുണ്ടാക്കുമോ...? ലക്ഷണങ്ങള്‍ ഇവയാണ്

ചെമ്മീന്‍ കഴിച്ച് അലര്‍ജി പ്രശ്‌നങ്ങളുണ്ടായി യുവതി മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. സമൃദ്ധമായ കടലോരവും കായലും പുഴയുമൊക്കെയുള്ള കേരളത്തിലെ പ്രധാന മത്സ്യവിഭവങ്ങളില്‍ ഒന്നാണ് ചെമ്മീന്‍. നമ്മുടെ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs