തെങ്ങില്‍ കൊമ്പന്‍ ചെല്ലി ; ജൈവ രീതിയില്‍ തുരത്താം

കേരകര്‍ഷകരുടെ പ്രധാന ശത്രുവാണ് കൊമ്പന്‍ ചെല്ലി. കേരളത്തിലെ തെങ്ങുകളുടെ അന്തകന്‍ എന്ന് വേണമെങ്കില്‍ കൊമ്പന്‍ ചെല്ലിയെ വിശേഷിപ്പിക്കാം

By Harithakeralam
2023-05-17

കേരകര്‍ഷകരുടെ പ്രധാന ശത്രുവാണ് കൊമ്പന്‍ ചെല്ലി. കേരളത്തിലെ തെങ്ങുകളുടെ അന്തകന്‍ എന്ന് വേണമെങ്കില്‍ കൊമ്പന്‍ ചെല്ലിയെ വിശേഷിപ്പിക്കാം, അത്ര ഭീകരമായ തോതിലാണ് കൊമ്പന്‍ ചെല്ലി നമ്മുടെ നാട്ടിലെ തെങ്ങുകളുടെ അന്തകനാവുന്നത്. വണ്ട് വര്‍ഗത്തില്‍പ്പെട്ട പറക്കാന്‍ കഴിവുള്ള ഒരു ഷഡ്പദമാണ്. ആനിമാലിയ സാമ്രാജ്യത്തിലെ സ്‌കാരബൈദേ കുടുംബത്തിലെ ഒറിക്ടസ് ജനുസില്‍പ്പെ' ഷഡ്പദമാണിത്. ഒറിക്ടസ് റൈനോസിറസ് എന്നാണ് ശാസ്ത്രനാമം. ആകെ ആറുമാസം മാത്രമാണ്  ആയുസ്. എളുപ്പം അഴുകുന്ന ജൈവവസ്തുക്കള്‍, ചാണകം, കമ്പോസ്റ്റ് എന്നിവയിലാണിത് പെറ്റുപെരുകുന്നത്. ഇവയെ തുരത്തി തെങ്ങുകളെ സംരക്ഷിക്കാനുള്ള മാര്‍ഗം നോക്കാം.


ആക്രമണം തിരിച്ചറിയാം

ചെറിയ കൂമ്പോല ഒടിഞ്ഞു തൂങ്ങുന്നതും അതിന്റെ ഓലമടലിന് കീഴെയായി ദ്വാരവും  ചവച്ചു തുപ്പിയതുപോലെ  അവശിഷ്ടവുംകണ്ടാല്‍ കൊമ്പന്‍ചെല്ലിയാണെന്നുറപ്പാക്കാം. കൂടാതെ ഓലകള്‍ വിരിഞ്ഞു വന്നാല്‍ ഓാലക്കണ്ണികള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ വി ആകൃതിയില്‍ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നതും കണ്ടുവരുന്നു. തൈത്തെങ്ങുകളിലാണ് കീടത്തിന്റെ ആക്രമണമെങ്കില്‍ കൂമ്പ് ശരിയായി വളര്‍ന്നുവരില്ല. കൂമ്പ് മുകളിലേക്കു വളരാതെ വശങ്ങളിലേക്കാണ് വളര്‍ന്നുവരിക.

പ്രതിരോധിക്കാം

തെങ്ങിന്‍ തലപ്പ് നല്ല പോലെ വൃത്തിയായി സൂക്ഷിക്കേണ്ടതു അത്യാവശ്യമാണ്. തേങ്ങയിടാന്‍ കയറുമ്പോള്‍ ഉണങ്ങിയ കൊതുമ്പും പട്ടയുമെല്ലാം വലിച്ചു താഴെയിടണം. തെങ്ങിന്‍ തലപ്പ് വൃത്തിയായി ഇരുന്നാല്‍ കൊമ്പന്‍ ചെല്ലിയുടെ ആക്രമണം കുറവായിരിക്കും. ഇതു പോലെ  തെങ്ങിന്‍തോപ്പുകളും കൃഷിയിടങ്ങളും വൃത്തിയായി സൂക്ഷിക്കണം. അഴുകിയ തെങ്ങിന്‍ തടികള്‍ ചീന്തിയുണക്കി കത്തിക്കണം. ജൈവാവശിഷ്ടങ്ങള്‍ അലക്ഷ്യമായി തോട്ടത്തില്‍ കിടന്നു ജീര്‍ണിക്കാന്‍ അനുവദിക്കരുത്. ചാണകം ഉണക്കി സൂക്ഷിക്കണം.

കെണിയും മരുന്നും

കൊമ്പന്‍ ചെല്ലിയെ നിയന്ത്രിക്കാന്‍ ഫലപ്രദമായൊരു പ്രതിരോധമാര്‍ഗമാണ് ഫിറമോണ്‍കെണി . ഒറിക്ടാ ലൂര്‍, ആര്‍.ബി. ലൂര്‍ എന്നിങ്ങനെയുള്ള ഫിറമോണുകള്‍ കുഞ്ഞത് നാലിഞ്ച് വ്യാസമുള്ള പി.വി.സി. പൈപ്പിനകത്ത് നിക്ഷേപിച്ച് ചെല്ലികളെ കൂട്ടത്തോടെ ആകര്‍ഷിച്ച് നശിപ്പിക്കാം. അഞ്ച് ഹെക്ടര്‍ തെങ്ങിന്‍ തോപ്പിലേക്ക് ഇത്തരം രണ്ടു കെണികള്‍ ധാരാളമാണ്്. കൊമ്പന്‍ ചെല്ലിയുടെ ആക്രമണം രൂക്ഷമായാല്‍  200 ഗ്രാം മണലും വേപ്പിന്‍ പിണ്ണാക്കും അടങ്ങിയ മിശ്രിതം 10:1 എന്ന അനുപാതത്തില്‍ തെങ്ങോല കവിളുകള്‍ക്കിടയില്‍ ഇട്ടു കൊടുക്കുക. ജൈവരീതിയില്‍ അല്ലെങ്കില്‍ കാര്‍ബറില്‍ എന്ന കിടനാശിനി ഒരുഗ്രാം അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ കലക്കി  തളിച്ചും  കൊമ്പന്‍ചെല്ലിയെ നിയന്ത്രിക്കാം.

Leave a comment

ഇഞ്ചിക്ക് മൂന്നാമത്തെ വളപ്രയോഗം

ധാരാളം ആളുകള്‍ ഇപ്പോള്‍ ഗ്രോബാഗില്‍ ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില്‍ നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല്‍ രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം…

By Harithakeralam
തെങ്ങുകളിലെ രാജാവ് കുറ്റ്യാടി

കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…

By Harithakeralam
വര്‍ഷം മുഴുവന്‍ കുരുമുളക്; ടെറസിലും മുറ്റത്തും വളര്‍ത്താം

പൈപ്പറേസ്യ കുടുംബത്തില്‍പ്പെട്ട കുരുമുളക് ഒരു ദീര്‍ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം.  വര്‍ഷം മുഴുവനും  പച്ചകുരുമുളക്…

By Harithakeralam
വിപണിയും കാലാവസ്ഥയും ചതിച്ചു: അടയ്ക്ക കര്‍ഷകര്‍ ദുരിതത്തില്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്‍ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്‌നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ…

By Harithakeralam
നിലക്കടല നമ്മുടെ നാട്ടിലും വളരും

ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്…

By Harithakeralam
നെല്‍പ്പാടങ്ങളില്‍ മുഞ്ഞ ശല്യം

നെല്‍ വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…

By Harithakeralam
മൊഹിത് നഗര്‍ : കേരളത്തിന് ചേര്‍ന്ന കവുങ്ങിനം

കാര്‍ഷിക മേഖലയില്‍ അടുത്തിടെ നല്ല വില കിട്ടിയ ഏക ഇനമാണ് അടയ്ക്ക. കോവിഡ് പ്രതിസന്ധിയും മറ്റും കര്‍ഷകന്റെ നടുവൊടിച്ചപ്പോള്‍ ആശ്വാസം പകര്‍ന്നത് അടയ്ക്കയാണ്. കവുങ്ങു തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.…

By Harithakeralam
സുഗന്ധവ്യഞ്ജന കയറ്റുമതിക്കും ഏലം ഉല്‍പാദന വര്‍ദ്ധനയ്ക്കും പദ്ധതി ആവിഷ്‌ക്കരിച്ച് സ്‌പൈസസ് ബോര്‍ഡ്

കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും  മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കുന്നതിനായി സ്‌പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു. 422.30 കോടി രൂപ ചെലവില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs