മല്ലി ചപ്പിന് പകരം ആഫ്രിക്കന്‍ മല്ലി

മല്ലിയുടെ അതേ ഗുണനിലവാരമുള്ളതും എളുപ്പത്തില്‍ കൃഷി ചെയ്ത് എടുക്കാവുന്നതുമാണ് ആഫ്രിക്കന്‍ മല്ലി.

By Harithakeralam
2023-05-16

കറികളുടെ രുചിയും മണവും വര്‍ദ്ധിപ്പിക്കാന്‍ മലയാളിക്ക് മല്ലിയില കൂടിയെ തീരൂ. ബിരിയാണിയിലും മാംസ വിഭവങ്ങളിലുമെല്ലാം മല്ലിയിലകള്‍  ചേര്‍ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ മല്ലിക്കൃഷി വളരെ കുറവാണ്  കേരളത്തില്‍. നമ്മുടെ കാലാവസ്ഥ  മല്ലിക്കൃഷിക്ക് അത്ര നല്ലതല്ല.  കേരളത്തില്‍ വിപണനം ചെയ്യുന്നതില്‍ ഏറെയും അന്യ സംസ്ഥാനത്തുനിന്നാണ് വരുന്നത്. ഇതിനൊരു പരിഹാരമാണ് ആഫ്രിക്കന്‍ മല്ലി. 

ആഫ്രിക്കന്‍ മല്ലി വിശേഷം

മല്ലിയുടെ അതേ ഗുണനിലവാരമുള്ളതും എളുപ്പത്തില്‍ കൃഷി ചെയ്ത് എടുക്കാവുന്നതുമാണ് ആഫ്രിക്കന്‍ മല്ലി.  മല്ലി ഇലയേക്കാള്‍ ഗന്ധവും രുചിയും ആഫ്രിക്കന്‍ മല്ലിക്കുണ്ട്. കേരളത്തില്‍ എവിടെയും ഇതു നന്നായി വളരും. മൂന്നോ നാലോ തൈകള്‍ അടുക്കളത്തോട്ടത്തില്‍ നട്ടാല്‍ വര്‍ഷം മുഴുവന്‍ ഇല ലഭിക്കും.


പേരുകള്‍ പല വിധം

നീളന്‍ കൊത്തമല്ലി, മെക്‌സിക്കന്‍ മല്ലി, ശീമ മല്ലി തുടങ്ങിയ പേരുകളിലും ആഫ്രിക്കന്‍ മല്ലി അറിയപ്പെടുന്നു. സുഗന്ധ ഇലച്ചെടികളുടെ വിഭാഗത്തില്‍പ്പെടുന്ന ഇവയുടെ ജന്മദേശം കരീബിയന്‍ ദ്വീപുകളിലാണ്.

മിനുസവും
മുള്ളുമുള്ള ഇലകള്‍

ഒരടിവരെ നീളമുള്ള ഇലകളാണ് ആഫ്രിക്കന്‍ മല്ലിക്കുള്ളത്. ചിരവയുടെ നാക്കിന്റെ ആകൃതിയില്‍ നല്ല പച്ച നിറമുള്ള ഇലകള്‍ മിനുസമുള്ളതും അരികില്‍ മുള്ളുകള്‍ ഉള്ളവയുമാണ്. ഇലയില്‍ മധ്യത്തില്‍ നിന്ന് 10-12 സെന്റിമീറ്റര്‍ നീളത്തില്‍  കുലകളായി വളരും. ഉണങ്ങിയ വിത്തുകള്‍ നടാനായി ഉപയോഗിക്കാം.

നടീല്‍ രീതി

തൈകള്‍ തയാറാക്കിയും നേരിട്ടു വിത്തെറിഞ്ഞും ആഫ്രിക്കന്‍ മല്ലി നടാം. ട്രേയിലോ കവറുകളിലോ വിത്ത് നട്ടു തയാറാക്കുന്ന തൈകള്‍ മൂന്നില പ്രായത്തിലാകുമ്പോള്‍ പറിച്ചു നടാം. സാധാരണ രീതിയില്‍ ഗ്രോബാഗും ചട്ടിയുമെല്ലാം തയാറാക്കി തൈ നടാം. വിത്ത് നേരിട്ടാണ് നടുന്നതെങ്കില്‍ കൃഷിയിടത്തില്‍ പ്രത്യേക തടം തയാറാക്കണം. കാലിവളം, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് കിളച്ച് പരുവപ്പെടുത്തിയാണ് തടം തയാറാക്കേണ്ടത്. മണലുമായി ചേര്‍ത്തു തൈകള്‍ നേരിട്ട് ഈ തടങ്ങളില്‍ നടാം. വേനലില്‍ നനച്ചു കൊടുക്കണം. തണലുള്ള സ്ഥലത്താണ് ആഫ്രിക്കന്‍ മല്ലി നടേണ്ടത്. വെയില്‍ നന്നായി കിട്ടുന്ന സ്ഥലത്താണെങ്കില്‍ മല്ലി പെട്ടെന്നു പൂത്ത് കായ്ക്കും, അപ്പോള്‍ ഇലകള്‍ കുറച്ചേ ലഭിക്കൂ. തണലുള്ള സ്ഥലത്താണെങ്കില്‍ നല്ല പോലെ ഇല ലഭിക്കും. നട്ടു രണ്ടാം മാസം മുതല്‍ ഇലകള്‍ പറിച്ചു തുടങ്ങാം.

ഔഷധ ഗുണവും

കറികള്‍ക്കു മുകളില്‍ വിതറാന്‍ മാത്രമല്ല ഔഷധങ്ങള്‍ ഉണ്ടാക്കാനും ആഫ്രിക്കന്‍ മല്ലി ഉപയോഗിക്കുന്നു. വിത്ത്, ഇല, വേര് എന്നിവയില്‍ ഗുണകരമായ നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇലകളില്‍ നിന്നു തയാറാക്കുന്ന കഷായം നീര്‍ക്കെട്ടിനും വേരില്‍ നിന്നു തയാറാക്കുന്ന കഷായം വയറുവേദനയ്ക്കും ഔഷധമാണ്. പനി, ഛര്‍ദി, പ്രമേഹം എന്നിവയ്‌ക്കെതിരേയുള്ള ഔഷധമായി മല്ലിയില ചായ ഉപയോഗിക്കാം. ഇരുമ്പ്, കാത്സ്യം, റിബോഫ്‌ളേവിന്‍, കരോട്ടിന്‍ എന്നിവ ധാരാളമായി ഇലകളില്‍ അടങ്ങിയിരിക്കുന്നുണ്ട്. ഔഷധ ഗുണങ്ങള്‍ ധാരാളമായതില്‍ ഭാവിയില്‍ കേരളത്തില്‍ ആഫ്രിക്കന്‍ മല്ലി കൃഷിക്ക് വലിയ വാണിജ്യ സാധ്യതയാണുള്ളത് .തൈകള്‍ക്ക് വിളിക്കാം 8547800836


Leave a comment

മഴക്കാലത്ത് കാപ്പിച്ചെടികളില്‍ കായ പൊഴിച്ചില്‍ : നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

കല്‍പ്പറ്റ: കാപ്പിച്ചെടികളില്‍ കായകളുടെ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തില്‍ ലഭിക്കുന്ന തുടര്‍ച്ചയായ മഴ ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനും കായകളുടെ കൊഴിഞ്ഞു പോക്കിനും ഇടയാക്കുന്നതാണ്. തീര്‍ത്തും…

By Harithakeralam
റബറിന് വീണ്ടും മികച്ച വില

കോട്ടയം: വിലത്തകര്‍ച്ചയുടെ നീണ്ട നാളുകള്‍ക്കൊടുവില്‍ കേരളത്തില്‍ റബറിന് മികച്ച വില. ആര്‍.എസ്.എസ്. നാലിന് ബാങ്കോക്കില്‍ 185 രൂപയാണ് വില. തദ്ദേശീയ വില 204 രൂപ പിന്നിട്ടു. തായ്ലന്‍ഡിലും മറ്റും വിളവെടുപ്പ്…

By Harithakeralam
കുരുമുളകിന് വേണം ശാസ്ത്രീയ പരിപാലനം

വിരല്‍ മുറിച്ചു കുത്തിയാല്‍ വേരു പിടിക്കുമെന്നു പഴമക്കാര്‍ പറഞ്ഞിരുന്ന തിരുവാതിര ഞാറ്റുവേലക്കാലമാണിപ്പോള്‍. കുരുമുളക് പോലുള്ള സുഗന്ധവ്യജ്ഞനങ്ങള്‍ നടാന്‍ ഏറെ അനുയോജ്യമാണ് ഈ സമയം. കാലാവസ്ഥ വ്യതിയാനം വലിയ…

By Harithakeralam
കിഴങ്ങ് വര്‍ഗങ്ങള്‍ക്ക് ആദ്യ വളപ്രയോഗം

ഏപ്രില്‍-മേയ് മാസങ്ങളില്‍ നട്ട കിഴങ്ങ് വര്‍ഗങ്ങളായ ചേന, കപ്പ, കാവിത്ത്, ചേമ്പ് എന്നിവയ്ക്ക് നല്ല വളര്‍ച്ച ലഭിച്ചിട്ടുണ്ടാവും. കിഴങ്ങ് വര്‍ഗങ്ങള്‍ക്ക് നല്‍കുന്ന ആദ്യത്തെ രണ്ടു വളപ്രയോഗങ്ങളും പരിരക്ഷയുമാണ്…

By Harithakeralam
തെങ്ങിന് വളപ്രയോഗം മൂന്നു ഘട്ടമായി

തെങ്ങില്‍ നിന്നും നല്ല വിളവ് ലഭിക്കണമെങ്കില്‍ യഥാസമയം വളപ്രയോഗം നടത്തിയേ പറ്റൂ. അതിനു പറ്റിയ സമയമാണിപ്പോള്‍. കായ്ക്കുന്ന തെങ്ങിനു വളപ്രയോഗം നടത്തേണ്ട വിധം പരിശോധിക്കാം.  

By Harithakeralam
തെങ്ങിന് തടം തുറന്നു വളം നല്‍കാം

മലയാളികളുടെ സ്വന്തം കല്‍പ്പ വൃക്ഷമാണ് തെങ്ങ്. ഗ്രാമത്തിലായാലും നഗരത്തിലായാലായും ഒന്നോ രണ്ടോ തെങ്ങില്ലാത്ത വീടുകള്‍ കേരളത്തില്‍ കുറവാണ്. തെങ്ങിന് തടം തുറന്നു വള പ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇപ്പോള്‍…

By Harithakeralam
കനത്തമഴ: കറുത്ത പൊന്നിന് വേണം പ്രത്യേക പരിചരണം

ഒരു കാലത്ത് കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന കുരുമുളക് കൃഷിയിന്നു നാശത്തിന്റെ വക്കിലാണ്. കാലാവസ്ഥ വ്യതിയാനവും രോഗങ്ങളുമെല്ലാം കേരളത്തിലെ കുരുമുളക് കൃഷിയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു. കനത്ത മഴ തുടരുന്നതിനാല്‍…

By Harithakeralam
ഇഞ്ചി നടാന്‍ സമയമായി

കേരളത്തില്‍ എല്ലായിടത്തും ഇതിനോടകം തന്നെ ഒന്നോ രണ്ടോ മഴ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. അടുക്കളത്തോട്ടത്തില്‍ സ്ഥലം ഉള്ളവര്‍ക്ക് ചെറു തടങ്ങളെടുത്ത്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs