കമ്പോസ്റ്റുണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗ്രോബാഗിലും ചാക്കിലുമെല്ലാം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ടെങ്കില്‍ കമ്പോസ്റ്റിനോളം നല്ലൊരു വളം മറ്റൊന്നില്ല.

By Harithakeralam
2023-05-12

അടുക്കളമാലിന്യങ്ങളും കരിയിലകളും മറ്റും ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്നവര്‍ നിരവധി പേരുണ്ട്. ഗ്രോബാഗിലും ചാക്കിലുമെല്ലാം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ടെങ്കില്‍ കമ്പോസ്റ്റിനോളം നല്ലൊരു വളം മറ്റൊന്നില്ല. കമ്പോസ്റ്റ് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.


1. കമ്പോസ്റ്റുണ്ടാക്കുന്ന സ്ഥലത്ത് ഒരിക്കലും വെള്ളം കെട്ടി നില്‍ക്കരുത്. ഇതിനു വേണ്ട നടപടികള്‍ എടുത്തുവേണം പ്രവര്‍ത്തനം തുടങ്ങാന്‍. 

2. കമ്പോസ്റ്റ് മഴവെള്ളത്തില്‍ ഒലിച്ചുപോകാതെയും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയും ശ്രദ്ധിക്കണം. തണലില്‍ വേണം കമ്പോസ്റ്റുണ്ടാക്കാന്‍.

3. പച്ചച്ചാണം ലഭിക്കുമെങ്കില്‍ ഇടയ്ക്ക് കലക്കി ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. 

4. കടലപ്പിണ്ണാക്കും എല്ലു പൊടിയും ഇട്ട് കൊടുക്കുന്നതും കമ്പോസ്റ്റിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ സഹായിക്കും. 


5. പച്ചക്കറികളും മറ്റ് അവശിഷ്ടങ്ങളും ചെറുതായി അരിഞ്ഞ് വേണം കമ്പോസ്റ്റ് ബിന്നിലേക്കിടാന്‍.
 
6. ഇഎം ലായനി, തൈരും ശര്‍ക്കരയും ചേര്‍ത്ത ലിക്വിഡ് എന്നിവ കമ്പോസ്റ്റ് മേക്കറായി ഇടയ്ക്ക് ഒഴിച്ചു കൊടുക്കാം.  ഒരു ഗ്ലാസ് തൈരെടുത്തു ചെറിയൊരു കഷ്ണം ശര്‍ക്കര മുറിച്ചിടുക. എന്നിട്ട് അടപ്പുള്ള പാത്രത്തിലായി മൂന്നു ദിവസമെടുത്തു വയ്ക്കുക. ദിവസവും ഇളക്കി കൊടുക്കണം. മൂന്നു ദിവസത്തിന് ശേഷമെടുത്ത് ഇതിലേക്ക് അഞ്ച് ഗ്ലാസ് വെള്ളംകൂടി ചേര്‍ത്ത് ഉപയോഗിക്കാം. 

7. കരിയിലയ്‌ക്കൊപ്പം പച്ചിലയും ഉപയോഗിക്കാം. കരിയിലയില്‍ കാര്‍ബണും പച്ചിലയില്‍ നൈട്രജന്റെ അംശവും ധാരാളമുണ്ടാകും. ഇവ ചെടികളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. 


Leave a comment

തക്കാളിയില്‍ കട ചീയല്‍, പടവലത്തിന് ഡൗണി മില്‍ഡ്യൂ, വാഴയില്‍ മാണ അഴുകല്‍; ശക്തമായ മഴ കൃഷി നശിപ്പിക്കാതിരിക്കാന്‍

മഴ ശക്തമായി തുടര്‍ന്നതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം മഴയുടെ ശക്തി മൂലം പലതരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. മഴ ഇനിയും ശക്തമായാല്‍ കൃഷി പൂര്‍ണമായും നശിക്കുമെന്ന്…

By Harithakeralam
മഴ മാറിയാല്‍ കൃഷിയില്‍ സജീവമാകാം; ഈ നാട്ടറിവുകള്‍ ഉപകാരപ്പെടും

മഴ ശക്തമാണിപ്പോള്‍ കേരളത്തില്‍. പേമാരി ഒന്നു ശമിച്ചാല്‍ കൃഷി വീണ്ടും സജീവമാക്കാം. ഈ സമയത്ത് ഉപകാരമാകുന്ന ചില നാട്ടറിവുകളാണിന്നു പങ്കുവയ്ക്കുന്നത്.  വര്‍ഷങ്ങളായി കൃഷി ചെയ്യുന്നവര്‍ നേടിയെടുത്ത അറിവുകള്‍…

By Harithakeralam
വെയിലത്ത് കീടനാശിനി പ്രയോഗം: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍  ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…

By Harithakeralam
മുളകില്‍ വെള്ളീച്ച, ചീരയില്‍ ഇലതീനിപ്പുഴു, പയറില്‍ ഇലപ്പേന്‍; കാലാവസ്ഥ മാറ്റത്തെ ചെറുത്ത് പച്ചക്കറി വിളയിക്കാം

വേനല്‍ക്കാല പച്ചക്കറി കൃഷി അവസാനിച്ച് മഴയോടൊപ്പം കാര്‍ഷിക വൃത്തികള്‍ തുടങ്ങാനുള്ള സമയമായി.  വെയിലത്ത് വളര്‍ത്തിയ പച്ചക്കറികള്‍ ഇപ്പോഴും നല്ല വിളവ് നല്‍കുന്നുണ്ടാകും. എന്നാല്‍ കീടാണുക്കളുടെ ആക്രമണവും…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് കര്‍ഷകര്‍ ; പ്രയോഗിക്കാം സമ്മിശ്ര കീടനിയന്ത്രണം

വേനല്‍ മഴ പരക്കെ ലഭിച്ചു കഴിഞ്ഞു, എന്നാല്‍ ചൂടിനൊട്ടും കുറവില്ലതാനും. പല സ്ഥലത്തും അന്തരീക്ഷം മേഘാവൃതമാണ് പലപ്പോഴും. കീടങ്ങളുടെ ശല്യം വലിയ രീതിയിലാണെന്നു കര്‍ഷകര്‍ പറയുന്നു. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ്…

By Harithakeralam
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താന്‍ ജൈവ കീടനാശിനികള്‍

നല്ല പരിചരണം നല്‍കിയ പച്ചക്കറികള്‍ പെട്ടെന്നായിരിക്കും ആരോഗ്യമില്ലാതെ തളര്‍ന്നു വാടിപ്പോകുന്നത്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണിതിനു കാരണം. ഇവ ഇലകളും തണ്ടും കായ്കളുമെല്ലാം തിന്നു നശിപ്പിക്കും. ഈ കാലാവസ്ഥയില്‍…

By Harithakeralam
ഇത്തിള്‍ക്കണികളെ നശിപ്പിക്കാന്‍ ഇതാണു കൃത്യ സമയം

ആവശ്യമില്ലാതെ പലയിടത്തും കയറിപ്പറ്റി അഭിപ്രായം പറയുന്നവരെ നാം പരിഹാസത്തോടെ വിളിക്കുന്ന പേരാണ് ഇത്തിള്‍ക്കണികള്‍. എന്നാല്‍ ശരിക്കും ഇത്തരം ഇത്തിള്‍ക്കണികളുണ്ട്, പക്ഷേ ഇവ മരങ്ങളെയാണ് ആക്രമിക്കുന്നത്. ഫല…

By Harithakeralam
ചീരയില്‍ ഇലപ്പുള്ളി, വാഴയില്‍ പിണ്ടിപ്പുഴു, ഗ്രോബാഗിന് വെയില്‍ ഭീഷണി

ഇടയ്‌ക്കൊന്നു മഴ പെയ്‌തെങ്കിലും കനത്ത ചൂട് തുടരുകയാണ് കേരളത്തില്‍. ഈ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് ഇന്നു വ്യക്തമാക്കുന്നത്. ചീര, പച്ചക്കറി, വാഴ തുടങ്ങിയവയെ ഈ കാലാവസ്ഥയില്‍…

By Harithakeralam

Related News

Related News

Leave a comment

© All rights reserved | Powered by Otwo Designs