ഗ്രോബാഗിലും മറ്റും കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ അനുയോജ്യമായ വസ്തുവാണ് തൈര്. ഇതുപയോഗിച്ചു നിരവധി കീടനാശിനികളും മറ്റും തയാറാക്കാം.
ഒരേ സമയം വളര്‍ച്ചാ ഉത്തേജകമായും കീടനാശിനിയായും പ്രവര്‍ത്തിക്കുന്ന വസ്തുവാണ് തൈര്. വലിയ ചെലവില്ലാതെ തൈര് നമുക്ക് ലഭ്യമാകും. ഗ്രോബാഗിലും മറ്റും കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ അനുയോജ്യമായ വസ്തുവാണ് തൈര്. ഇതുപയോഗിച്ചു നിരവധി കീടനാശിനികളും മറ്റും തയാറാക്കാം.
1. പച്ചക്കറിച്ചെടികള്‍ കൃഷി ചെയ്യുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ചീയല്‍, പൂപ്പല്‍, തുടങ്ങിയ ഫംഗസ് രോഗങ്ങള്‍. ഇതിനെതിരേ പ്രയോഗിക്കാന്‍ നല്ലൊരു മാര്‍ഗമാണ് തൈര്. ഒരു ടേബിള്‍സ്പൂണ്‍ തൈര് ഒരു കപ്പ് വെള്ളത്തില്‍ കലക്കി മിശ്രിതം സ്‌പ്രേ കുപ്പിയില്‍ നിറയ്ക്കുക. ഈ ലായനി ഇലകളില്‍ തളിക്കാം. രോഗങ്ങള്‍ ഒന്നുമില്ലെങ്കിലും ഈ മിശ്രിതം ചെടികളില്‍ തളിക്കുന്നത് ഏറെ നല്ലതാണ്.
2. അടുക്കള മാലിന്യങ്ങളും മറ്റും ഉപയോഗിച്ച് കമ്പോസ്റ്റ് തയാറാക്കുമ്പോളും തൈര് സഹായത്തിനെത്തും. കമ്പോസ്റ്റിനുള്ളില്‍ തൈര് ഒഴിച്ചു വളങ്ങള്‍- ഇലകള്‍ എന്നിവ ഉപയോഗിച്ച് മൂടുക. സൂക്ഷ്മാണുക്കളുടെ നിരക്കു പ്രോത്സാഹിപ്പിക്കാനിതു സഹായിക്കും. പൂച്ചെടികള്‍, ഫലവൃക്ഷങ്ങള്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കാനിതു സഹായിക്കും.
4. നാരങ്ങ വര്‍ഗത്തിലുള്ള ചെടികള്‍ കായ്ക്കുന്നില്ലെന്ന പരാതി നിരവധി പേര്‍ക്കുണ്ട്. ഇതിനു പരിഹാരം കാണാനും തൈര് ഉപയോഗിക്കാം. ഇത്തരം ചെടികളുടെ ചുവട്ടില്‍ ഒന്നോ രണ്ടോ കപ്പ് തൈര് ഒഴിക്കുന്നതു ചെടി നന്നായി വളരാനും പൂക്കാനും സഹായിക്കും.
5. തൈരിനോടൊപ്പം ഉലുവയിലയോ വേപ്പെണ്ണയോ ചേര്‍ത്ത് കീടനാശിനിയായി തളിച്ചാല്‍ വിളകള്‍ക്ക് കുമിള്‍ ബാധിക്കില്ല. അങ്ങനെ ചെയ്യുന്നതിലൂടെ നൈട്രജന്‍ ലഭിക്കുകയും കീടങ്ങളെ ഇല്ലാതാക്കുകയും അനുകൂല കീടങ്ങളെ തടയുകയും ചെയ്യുന്നു.
6. പഞ്ചഗവ്യം തയാറാക്കുന്നതില്‍ പ്രധാന വസ്തുക്കളിലൊന്നാണ് തൈര്.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment