മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി : പയര്‍ കൃഷി ആരംഭിക്കാം

വീട്ടുവളപ്പില്‍ എല്ലാ കാലത്തും പയര്‍ കൃഷി ചെയ്യാം. മഴയുടെ ശക്തി കുറഞ്ഞിരിക്കുന്ന സമയത്ത് പയര്‍ കൃഷി ആരംഭിക്കാം.

By Harithakeralam
2023-08-02

പാവപ്പെട്ടവന്റെ മാംസം എന്നറിയപ്പെടുന്ന പയര്‍ നമ്മുടെ കാലാവസ്ഥയ്ക്കും പ്രദേശത്തിനും ഏറ്റവും അനുയോജ്യമായ വിളയാണ്. വള്ളിപ്പയര്‍, കുറ്റിപ്പയര്‍, വന്‍പയര്‍, മമ്പയര്‍, അച്ചിങ്ങാ പയര്‍ തുടങ്ങിയ പല പേരിലും, ഇനത്തിലും പയര്‍ അറിയപ്പെടുന്നു. പയര്‍ കൃഷി ചെയ്യുന്നത് മണ്ണിന്റെ ഫലപുഷ്ടി വര്‍ധിക്കാന്‍ സഹായിക്കും. അടുക്കളത്തോട്ടത്തിലും തെങ്ങിന്‍തോപ്പുകളിലും വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിലും പയര്‍ വിതയ്ക്കാറുണ്ട്. വീട്ടുവളപ്പില്‍ എല്ലാ കാലത്തും പയര്‍ കൃഷി ചെയ്യാം. മഴയുടെ ശക്തി കുറഞ്ഞിരിക്കുന്ന സമയത്ത് പയര്‍ കൃഷി ആരംഭിക്കാം.

വളപ്രയോഗം ജലസേചനം

വളപ്രയോഗം, ജലസേചനം ഇതു രണ്ടും തുടക്കം മുതലേ ശ്രദ്ധിക്കണം. ചെടിയുടെ വളര്‍ച്ചയില്‍ ജൈവവളങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. മണ്ണിലെ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയ്ക്കും ജലാംശം പിടിച്ചു നിര്‍ത്താനും, രാസവളങ്ങള്‍ ആഗിരണം ചെയ്യാനും മണ്ണില്‍ ജൈവവളങ്ങള്‍ സമ്പുഷ്ടമായിരിക്കണം. ജലസേചനത്തിന്റെ കൂടുതല്‍, കുറവുകള്‍ ചെടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. നല്ല വിളവിന് കൃത്യമായ ജലസേചനമുറപ്പുവരുത്തണം. തടത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. ജൈവസ്ലറി ആഴ്ചയിലൊരിക്കല്‍ ഒഴിച്ചുകൊടുക്കുകയും ജീവാമൃതം 2 ആഴ്ച കൂടുമ്പോള്‍ ചേര്‍ത്തുകൊടുക്കുകയും ചെയ്താല്‍ പയര്‍ വേഗം വളരുന്നതായി കാണാം. ഫിഷ്അമിനോ പയര്‍ ചെടി നന്നായി പൂവിടുന്നതിനും, ചാഴി ശല്യം മാറുന്നതിനും വളരെ നല്ലതാണ്.

രോഗങ്ങള്‍

മഴയുള്ളപ്പോഴും നല്ല തണുപ്പുള്ള സമയത്തും പയറിനെ ബാധിക്കുന്ന രോഗമാണ് പൗഡറി മില്‍ ഡ്യു. ഇലകളില്‍ ചെറിയ കുത്തുകള്‍ പോലെ കാണുകയും അതിനെത്തുടര്‍ന്ന് പൗഡര്‍ ഇട്ടതു പോലെ ഫംഗസ് ഇലകളിലും തണ്ടിലും കാണപ്പെടുന്നു. അവസാനം ഇലകള്‍ മഞ്ഞ നിറത്തിലാവുകയും നശിച്ചു പോവുകയും ചെയ്യും. ഈ രോഗം ബാധിച്ചാല്‍ വിളവ് വളരെ കുറയും. കോപ്പര്‍ ഓക്‌സിക്ലോറൈഡ് രണ്ട് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് സ്‌പ്രേ ചെയ്ത് ഈ രോഗത്തെ നിയന്ത്രിക്കാം. വിളവെടുപ്പ് സമയമാകുമ്പോഴാണ് പ്രധാനമായും ചാഴി ശല്യം കണ്ടു തുടങ്ങുന്നത്. മത്തി തോട്ടത്തിന്റെ വിവിധഭാഗങ്ങളില്‍ തൂക്കിയിടുന്നത് ഒരു പരിധിവരെ ചാഴിയെ അകറ്റുന്നു.

ചാഴിയെയും ഇലചുരുട്ടിപ്പുഴുവിനെയും വേപ്പെണ്ണ എമല്‍ഷന്‍ തളിച്ചു കൊടുത്തു നിയന്ത്രിക്കാം. പയര്‍ കൃഷി ചെയ്യുന്നിടത്ത് ബന്ദി ചെടി നട്ടുവളര്‍ത്തുന്നത് ചാഴിയെ അകറ്റും. ചിത്ര കീടത്തെ അകറ്റാന്‍ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. കായ് തുരപ്പനെ അകറ്റാന്‍ 100 മില്ലി ഗോമൂത്രം 9 ഇരട്ടി വെള്ളത്തില്‍ ചേര്‍ത്ത് അതില്‍ അഞ്ച് ഗ്രാം കായവും, പത്തുഗ്രാം കാന്താരി സത്തും ചേര്‍ത്ത് തളിക്കുക. പയര്‍ ചെടി സാധാരണയായി 45 - 50 ദിവസത്തിനുള്ളില്‍ പൂവിടും. പെട്ടെന്ന് പൂവിടാന്‍  പയറിലെ ഇലകള്‍ 10% മുറിച്ചുനീക്കി അതിനുശേഷം അഞ്ച് ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുക.

ശ്രദ്ധിക്കാം

രോഗപ്രതിരോധ ശേഷിയുള്ള വിത്തുകള്‍ ഉപയോഗിക്കുക, കൃഷിക്ക് സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കുക, കൃഷിയിടത്തില്‍ വായു പ്രവാഹം കടന്നു പോകാന്‍ സാഹചര്യം ഉണ്ടാക്കുക, രോഗബാധ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തന്നെ ഇലകള്‍ നശിപ്പിക്കുക, കൃഷിസ്ഥലം വൃത്തിയായി സൂക്ഷിക്കുക എന്നീ മുന്‍ കരുതലുകള്‍ സ്വീകരിച്ചാല്‍ പയര്‍കൃഷി വിജയകരമായി തീരും.

Leave a comment

ഗ്രോ ബാഗില്‍ വളര്‍ത്താം തക്കാളി വഴുതന

തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...?  ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…

By Harithakeralam
ഭക്ഷണ അവശിഷ്ടങ്ങള്‍ ജൈവവളമാക്കാം

വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടം ; എളുപ്പം കൃഷി ചെയ്യാം അടുക്കളത്തോട്ടത്തില്‍ നിന്നും നിത്യവും പയര്‍

ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും  പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…

By Harithakeralam
സവാള കൃഷി ചെയ്യാം നമ്മുടെ വീട്ടിലും

അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…

By Harithakeralam
വരുന്നത് വേനല്‍ക്കാലം; മണ്ണിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കാം

കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.  ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…

By Harithakeralam
പച്ചക്കറിക്കൃഷിയില്‍ വിജയം കൈവരിക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍

പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…

By Harithakeralam
അടുക്കളത്തോട്ടമൊരുക്കാന്‍ സമയമായി; പച്ചക്കറി തൈകള്‍ നടാം

ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…

By Harithakeralam
കയ്പ്പില്ലാ പാവയ്ക്ക വളര്‍ത്താം

ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs