കാഴ്ചയില്‍ നമ്മുടെ സ്വന്തം കണിക്കൊന്നയോട് രൂപസാദൃശ്യമുണ്ട്. തായ്‌ലന്‍ഡ്കാരിയാണെങ്കിലും ഇപ്പോള്‍ നമ്മുടെ നാട്ടില്‍ സുലഭമാണ് ഗോള്‍ഡന്‍ കാസ്‌കേഡ്.
മഞ്ഞപ്പൂക്കള്‍ വെള്ളച്ചാട്ടം പോലെ കുലകുലയായി താഴേക്ക്... കടുംപച്ച ഇലകള്‍ക്കിടയിലെ മഞ്ഞവിസ്മയം. പറഞ്ഞുവരുന്നത് ഗോള്‍ഡന്‍ കാസ്‌കേഡ് എന്ന മഞ്ഞ സുന്ദരിയെ കുറിച്ചാണ്. പേര് സൂചിപ്പിക്കുന്നതു പോലെ ശരിക്കുമൊരു 'മഞ്ഞവെള്ളച്ചാട്ടം' തന്നെയാണ് ഈ ചെടി. കാഴ്ചയില്‍ നമ്മുടെ സ്വന്തം കണിക്കൊന്നയോട് രൂപസാദൃശ്യമുണ്ട്. തായ്‌ലന്‍ഡ്കാരിയാണെങ്കിലും ഇപ്പോള്‍ നമ്മുടെ നാട്ടില്‍ സുലഭമാണ് ഗോള്‍ഡന്‍ കാസ്‌കേഡ്. മതിലുകളില്‍ പടര്‍ത്തിയും ആര്‍ച്ച് പോലെ ഒരുക്കിയും ടെറസില്‍ നിന്ന് താഴേക്ക് തൂക്കിയുമൊക്കെ വളര്‍ത്തുമ്പോഴാണ് കാസ്‌കേഡില്‍ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യം പുറത്തുവരുന്നത്.
നിറം മാറുന്ന പൂക്കള്‍
പൂക്കള്‍ക്ക് നിറംമാറാന്‍ കഴിയുന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. ഇളംമഞ്ഞ നിറമാണ് കാസ്‌കേഡ് പൂക്കളുടെ നിറം. എന്നാല്‍ പൂക്കളെ പൊതിഞ്ഞു നില്‍ക്കുന്ന കടുംമഞ്ഞ നിറത്തിലുളള ഇലകള്‍ക്കു സമാനമായ ഭാഗമാണ് ഈ ചെടിയുടെ സൗന്ദര്യം. ഇവയാണ് പിന്നീട് നിറം മാറി ഇലകളായി രൂപപ്പെടുന്നത്.പൂക്കളുള്ള തണ്ടുകളുടെ ഏറ്റവും ചുവട്ടിലായി വരുന്ന മഞ്ഞ ഇതളുകളാണ് ഇലകളായി മാറുന്നത്. ഇതിന് രണ്ടാഴ്ചയോളം വരെ സമയം വേണ്ടി വരും. അതുവരെ ഇവ മഞ്ഞ നിറത്തില്‍ തന്നെ തുടരും. സാവധാനം പച്ച നിറത്തിലേക്ക് മാറും. മറ്റ് ചെടികളെപ്പോലെ പൂക്കള്‍ വന്ന കാസ്‌കേഡ് തണ്ട് കൊഴിഞ്ഞു പോകുന്നില്ല. ഇവ പുതിയ ഇലകള്‍ വന്ന് തണ്ടുകളായി മാറുന്നു.
ഇന്‍ഡോര്‍ ആന്‍ഡ് ഔട്ട്‌ഡോര്‍ പ്ലാന്റ്
ഇന്‍ഡോര്‍ ആയും ഔട്ട് ഡോര്‍ ആയും ഇവ വളര്‍ത്താം. അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ സൂര്യ പ്രകാശം ലഭിക്കുന്ന ചെടികള്‍ നന്നായി പൂവിടും. ഇന്‍ഡോര്‍ ആയി വളര്‍ത്തുന്ന ചെടികള്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വയ്ക്കണം. മറ്റു വള്ളിച്ചെടികളെപ്പോലെ ഇവ പെട്ടെന്ന് പടര്‍ന്ന് പന്തലിച്ച് പോകാറില്ല. ഒരു സീസണല്‍ പ്ലാന്റ് അല്ലാത്തതിനാല്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും പൂവിടുന്നു എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. ചട്ടിയിലും മണ്ണിലും ഒരുപോലെ ഇവ നട്ടുവളര്‍ത്താനാകും.
പരിചരണം എളുപ്പം
കൂടുതല്‍ പരിചരണം ആവശ്യമില്ലാത്തതും നട്ടുവളര്‍ത്താന്‍ എളുപ്പമാണ് എന്നതും ഗോള്‍ഡന്‍ കാസ്‌കേഡിനെ ചെടിപ്രേമികള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നുണ്ട്. തണ്ട് നട്ടാണ് പുതിയ ചെടികള്‍ ഉണ്ടാക്കുന്നത്. ചാണകപ്പൊടി, എല്ലുപൊടി എന്നിവ മതി കാസ്‌കേഡിന്. ചെറിയതും വളരെ ബലം കുറഞ്ഞതുമായ തണ്ടായതിനാല്‍ തുടക്കത്തില്‍ വെള്ളം നന്നായി ഒഴിക്കണം. ഒരു മദര്‍പ്ലാന്റില്‍ നിന്ന് മറ്റ് ചെടികളെ നമുക്ക് തന്നെ വളര്‍ത്തിയെടുക്കാം. തണ്ട് മുറിച്ച് നടുന്നതു വഴി പുതിയ ചെടികളെ വളര്‍ത്തിയെടുക്കാം. ശക്തമായ വെയില്‍ ഇല്ലാത്ത സ്ഥലമാണ് പുതിയ ചെടികള്‍ വളര്‍ത്താന്‍ ഉത്തമം. മറ്റ് ചെടികളെപ്പോലെ എളുപ്പത്തില്‍ പുതിയ ചെടികള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയില്ല. നനവ് തങ്ങി നില്‍ക്കാത്ത മണ്ണാണ് പുതിയ ചെടികള്‍ വളര്‍ത്തിയെടുക്കാന്‍ ഉത്തമം.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment