കായ്ക്കാത്ത കോവലുണ്ടോ...? ഈ വിദ്യ പ്രയോഗിക്കാം

നല്ല പോലെ വള്ളി വീശി പടര്‍ന്നു വളരുന്നുണ്ടെങ്കിലും കോവലില്‍ കായ്കളില്ലാത്തത് പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ഇതിനുള്ള ചില പരിഹാരമാര്‍ഗങ്ങള്‍ നോക്കാം.

By Harithakeralam
2024-01-06

പന്തലിട്ടു വളര്‍ത്തുന്ന കോവല്‍ മിക്കവരുടേയും അടുക്കളത്തോട്ടത്തിലുണ്ടാകും. നല്ല പോലെ വള്ളി വീശി പടര്‍ന്നു വളരുന്നുണ്ടെങ്കിലും കോവലില്‍ കായ്കളില്ലാത്തത് പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ഇതിനുള്ള ചില പരിഹാരമാര്‍ഗങ്ങള്‍ നോക്കാം.

1. തലപ്പ് നുള്ളികളയുക

കായ്ക്കാതെ നില്‍ക്കുന്ന കോവലിന്റെ തലപ്പുകള്‍ നിര്‍ബന്ധമായും  ഇടയ്ക്ക് നുള്ളികളയുക. എങ്കില്‍ പുതിയ തളിര്‍ ശാഖകള്‍ വന്ന് പൂത്ത് കായിച്ചു കൊള്ളും.

2. കഞ്ഞി വെള്ളവും ചാരവും കൂട്ടി തടത്തില്‍ തളിക്കുക.

കായ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന കോവലിനും അല്ലാത്തതിനും തടത്തില്‍ കഞ്ഞിവെള്ളവും ചാരവും കൂട്ടി ഇളക്കി ഒഴിച്ചു കൊടുക്കുക. തടം ചെറുതായി ഇളക്കിയതിന് ശേഷം വേണം വളപ്രയോഗം നടത്താന്‍.

3. സൂഷ്മ മൂലകങ്ങള്‍ നല്‍കുക.

സൂഷ്മ മൂലകങ്ങളുടെ  കുറവ് കാരണം ചെടികള്‍ യഥാസമയം പൂവിടാനും കായ്ക്കാനും മടി കാണിക്കാറുണ്ട്. അതുകൊണ്ട് കായ്ക്കാതെ നില്‍ക്കുന്ന കോവലിന്റെ തടം വേരിന് ക്ഷതം പറ്റാത്ത രീതിയില്‍ ഇളക്കി സൂഷ്മമൂലകങ്ങള്‍ അടങ്ങിയ വളങ്ങള്‍ തടത്തില്‍ വിതറി നനച്ചു കൊടുക്കുക. ചെടിവേഗം കായിച്ച് കൊള്ളും.

4. കോവന്‍ നടുന്ന ഭാഗത്തും, പന്തലിലും അവശ്യത്തിന് സൂര്യപ്രകാശം ഉണ്ടെന്ന് ഉറപ്പാക്കണം. സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളില്‍ നട്ട കോവലുകള്‍ കായ്ക്കാതെ നില്‍ക്കാറുണ്ട്.

5. ഫോസ്ഫറസിന്റെ കുറവ്  പരിഹരിച്ചാല്‍ കോവല്‍ കായ്ക്കും.

ഫോസ്ഫറസ് വളമായ എല്ലുപൊടി കോവല്‍ നടുന്ന സമയത്തും  പിന്നീട് വളപ്രയോഗ സമയത്തും തടത്തില്‍ ചേര്‍ത്തു കൊടുക്കുക. കായ്ക്കാതെ നില്‍ക്കുന്ന കോവല്‍ കായിക്കാന്‍ തുടങ്ങും.

6. മീന്‍ കഴുകുന്ന വെള്ളം, ഫിഷ് അമിനോ എന്നിവ കോവലില്‍ പൂവിടാന്‍ സഹായിക്കും.

7.  മാസത്തിലൊരു തവണയെങ്കിലും വളപ്രയോഗം ഉറപ്പാക്കുക.

കോവല്‍ നട്ട് കായ്ച്ച് കഴിഞ്ഞാല്‍ പിന്നീട് വളപ്രയോഗം വേണ്ടന്നു വിചാരിക്കുന്നവരാണ് ഏറെയും. എന്നാല്‍ മറ്റു പച്ചക്കറികള്‍പ്പോലെ തന്ന ഇടയ്ക്ക് ഇടയ്ക്ക് എന്തെങ്കിലുമൊക്കെ വളങ്ങള്‍ നല്‍കി കൊണ്ടിരിക്കണം, എങ്കിലെ നല്ല ഫലം കിട്ടു.

8. കേടുപാടുകള്‍ വന്ന ഭാഗം മുറച്ച് കളയുക.

വാടി നില്‍ക്കുന്നതും പഴുത്തതും ഉണങ്ങിയതുമായ  ഇലകളും തണ്ടുകളും യഥാസമയം മുറിച്ചു നശിപ്പിച്ച് കളയുക. കോവല്‍ നന്നായി വളരും.

9. കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കുക.

നടുമ്പോഴും പിന്നീട് മൂന്ന് മാസത്തില്‍ ഒരു തവണ വീതവും തടത്തില്‍ നീറ്റ്കക്ക പൊടിച്ചു വിതറി നനച്ച് കൊടുക്കുക. ചെടികള്‍ക്ക് പല രോഗങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കും, നന്നായി പൂവിട്ട് കായ്ക്കും.

10. കോവലിനെ ആക്രമിക്കുന്ന  ശത്രുക്കളാണ് തണ്ട് തുരപ്പനും കായ്തുരപ്പനും. തണ്ടുകളില്‍ അങ്ങിങ്ങായി വണ്ണം കൂടി നില്‍ക്കുന്ന അവസ്ഥ കാണാറില്ലേ, അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുകയും ചെയ്യും. സാവധാനം ചെടി മുരടിച്ചുപ്പോവും, ഫലം നന്നേ കുറയും. അതേപ്പോലെ തന്നെ കായ്കളില്‍ നേരത്തെ തന്നെ പുഴുക്കള്‍ കയറികൂടി കോവയ്ക്ക കേടാക്കുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെങ്കില്‍ തുടക്കത്തിലെ ശ്രദ്ധിക്കണം. ബിവേറിയ ബാസിയാന എന്ന മിത്ര കുമിള്‍ നാശിനി ചുവട്ടിലും തണ്ടുകളിലും ഇലകളിലും തളിക്കുക, വളപ്രയോഗത്തോട് ഒപ്പം വേപ്പിന്‍പ്പിണ്ണാക്ക് തടത്തില്‍ ചേര്‍ത്തു കൊടുക്കുകയും ചെയ്യുക തുടങ്ങിയ നിയന്ത്രണ മാര്‍ഗങ്ങള്‍ നല്ലതാണ്.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs