ഗ്രോബാഗിലെ തക്കാളിക്കൃഷി

ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ നമുക്കു സ്വന്തമാക്കാം.

By Harithakeralam
2023-07-30

തക്കാളിയുടെ വില വര്‍ധന രാജ്യമെങ്ങും വലിയ ചര്‍ച്ചയായി മാറി കൊണ്ടിരിക്കുകയാണ്. തക്കാളി വിറ്റു കോടീശ്വരന്‍മാരായ പല കര്‍ഷകരുടെയും വാര്‍ത്ത നാം കണ്ടു കഴിഞ്ഞു. എന്നാല്‍ തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ നമുക്കു സ്വന്തമാക്കാം. ഇതിനായി വാട്ടരോഗത്തെ ചെറുക്കാന്‍ കഴിവുള്ള നല്ലയിനം തക്കാളി വിത്തുകള്‍ വാങ്ങി മുളപ്പിച്ചെടുത്ത് നടുകയോ നഴ്‌സറികളില്‍ നിന്നു തൈകള്‍ വാങ്ങുകയോ ചെയ്യാം. വിത്തുകളും തൈകളും സ്യൂഡോമോണസ് ലായനിയില്‍ മുക്കുന്നത് കീടബാധയെ ചെറുക്കും.

മണ്ണ് തയ്യാറാക്കല്‍

നല്ല നീര്‍വാര്‍ച്ചയുള്ളതും ജൈവാശങ്ങള്‍ അടങ്ങിയതും അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്നതുമായ മണ്ണാണ്  തക്കാളി കൃഷിക്ക് അനുയോജ്യം.  ഒരു പിടി കുമ്മായം ഒരു ഗ്രോ ബാഗിനെന്ന കണക്കില്‍ മണ്ണില്‍ നന്നായി മിക്‌സ് ചെയ്യണം. ശേഷം   അഞ്ച് അല്ലെങ്കില്‍ ആറ് ദിവസങ്ങള്‍ക്ക് ശേഷം വേണം തൈ നടാന്‍.  വാട്ട രോഗമുണ്ടാക്കുന്ന  ബാക്ടീരിയകള്‍ ഇതിനകം നശിക്കച്ചിരിക്കും. മാത്രമല്ല കുമ്മായം ചേര്‍ക്കുന്നതിലൂടെ ചെടിക്ക് ആവശ്യമായ കാല്‍സ്യം ലഭിക്കുകയും മണ്ണിലെ അമ്ലത്വം കുറയുകയും ചെയ്യും, മണ്ണിലെ അമ്ലത്വം കുറയുന്നത് നാം ചെടിക്ക് നല്‍കുന്ന വളം വേഗത്തില്‍ വലിച്ചെടുക്കാന്‍ സഹായകമാകും ,പുളി രസമുള്ള മണ്ണിലാണ് ബാക്ടീരിയകള്‍ മൂലമുള്ള വാട്ടവും വേരു ചീയലും വരുക.

നടീല്‍ രീതി

ഒരു വലിയ ഗ്രോ ബാഗിലേക്ക് 1:1 എന്ന തോതില്‍ മണ്ണ് - പഴകിയ ചകിരിച്ചോറ്, രണ്ട് കപ്പ് ഉണങ്ങി പൊടിഞ്ഞ ചാണകപ്പൊടി എന്നിവ  ചേര്‍ക്കണം. കൂടാതെ  50 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് , 50 ഗ്രാം എല്ലുപൊടി  എന്നിവ മിക്‌സ് ചെയ്ത് നിറക്കാം. തൈ നടുന്ന സമയത്ത് ഗ്രോബാഗിന്റെ അറുപത് ശതമാനം നടീല്‍ മിശ്രിതം നിറച്ചാല്‍ മതി. തുടര്‍ന്ന് ഗ്രോബാഗിന്റെ ഒത്ത നടുവില്‍ ചെറിയ കുഴിയെടുത്ത് തൈ നടാം. തൈയുടെ വേരുകള്‍ക്ക് ക്ഷതം പറ്റാതെ ശ്രദ്ധിച്ചു വേണം മാറ്റി നടാന്‍.

പരിചരണം

1. കായ് പിടിച്ച ശേഷം തക്കാളിയുടെ അടിവശത്ത് കറുത്ത പുള്ളിപോലെ വന്നു കായ കേടായി പോകുന്നതിന് കാരണം കാല്‍സ്യത്തിന്റെ അഭാവമാണ് ( ഈ രോഗത്തെ Bloossm end rot എന്ന് പറയും ) ഇത് കുമ്മായം ചേര്‍ക്കുന്നതിലൂടെ പരിഹരിക്കപ്പെടും.  

2. തക്കാളിയില്‍ വിള്ളല്‍ ഉണ്ടാകുന്നത് ബോറോണ്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ കുറവാണ് ഇതിനു പരിഹാരം കാണാന്‍ 5 ഗ്രാം ബോറോക്‌സ് പൊടി മണ്ണില്‍ ചേര്‍ത്തു കൊടുക്കുക.

3. കുമ്മായത്തിന് പകരം  മുട്ടത്തോട് മിക്‌സിയിലിട്ട് പൊടിച്ചു മണ്ണില്‍ ചേര്‍ക്കുക. കാല്‍സ്യത്തിന്റെ അഭാവത്തിനു പരിഹാരമാകും, ഇത് ഇടയ്ക്കിടക്ക് തുടരുക.  

4. രണ്ടാഴ്ച കൂടുമ്പോള്‍ സ്യൂഡോമോണസ് ലായനി  ചെടിയുടെ ഇലകളിലും തടത്തിലും തളിക്കുന്നത് നല്ലതാണ്.

5. തക്കാളി ചെടിയുടെ ഇലകള്‍ മണ്ണില്‍ തട്ടാന്‍ ഇടവരരുത്. തക്കാളി ചെടിക്ക് കരുത്ത് കുറവായതിനാല്‍ കമ്പ് മണ്ണില്‍ തറച്ചു ചെടിക്ക് താങ്ങു കൊടുക്കുകയോ കെട്ടി വെക്കുകയോ ചെയ്യണം.  

6. തക്കാളിക്ക് പൊട്ടാഷ് മൂലകങ്ങള്‍ ലഭിക്കാന്‍ ചാരം തടത്തില്‍ അല്‍പ്പം കൊടുക്കുന്നത് ഗുണം ചെയ്യും. ഇത് പ്രായമായ  ചെടി പെട്ടെന്ന് പൂവിടാന്‍ സഹായിക്കും. എല്ലാതരം ജൈവ വളങ്ങളും തക്കാളി ചെടിക്ക് നല്‍കാം.  

7. ഉണങ്ങി പൊടിഞ്ഞ ചാണക പൊടി, അട്ടിന്‍ കാഷ്ടം പൊടിച്ചത്, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയ വളങ്ങള്‍ ഏതെങ്കിലുമൊന്ന്  പതിനഞ്ച്- ഇരുപത് ദിവസം കൂടുമ്പോള്‍   നല്‍കണം. വളപ്രയോഗത്തിന് ശേഷം അല്‍പ്പം നടീല്‍ മിശ്രിതം മുകളില്‍ വിതറുകയും ചെയ്യണം.

വളര്‍ച്ചാ ഉത്തേജകം

പച്ചച്ചാണകവും കടലപ്പിണ്ണാക്ക്, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ പുളിപ്പിച്ചതിന്റെ തെളി തക്കാളിയുടെ വളര്‍ച്ചക്ക് ഏറെ ഗുണം ചെയ്യും. മേല്‍പറഞ്ഞവ എല്ലാം ചേര്‍ത്ത് 48 മണ്ണിക്കൂര്‍ പുളിപ്പിക്കാന്‍ വെക്കണം. ശേഷം ഇതില്‍ പതിനഞ്ച് മടങ്ങ് വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി അതിന്റെ തെളിയെടുത്ത് വിളയുടെ ചുവട്ടില്‍ നിന്ന് അല്‍പ്പം മാറ്റി ഒഴിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. ചെടിയുടെ പെട്ടന്നുള്ള വളര്‍ച്ചക്കും പൂ ഇടാനും കായ പിടുത്തത്തിനും ഇതു സഹായിക്കും.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs