ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്.
അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍ നടന്ന ഡെമോ അഗ്രികള്‍ച്ചറല്‍ എക്‌സിബിഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അലന്‍ ജോസഫ് പുറത്ത് വിട്ടത്.
ഉരുളക്കിഴങ്ങും തക്കാളിയും ഒരു മിച്ചു വിളയുന്ന ചെടിയാണ് പൊമാട്ടോ. അതായത് പൊട്ടറ്റോയും ടൊമാറ്റോയും ഒരുമിച്ച് പൊമാട്ടോ. 200 ഓളം പൊമാട്ടോ ചെടികള്‍ എക്‌സിബിഷനിലുണ്ടായിരുന്നു. ഗ്രാഫ്റ്റിങ് വഴി രണ്ടു ചെടികള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്താണിതു നിര്‍മിക്കുന്നത്. രണ്ടു കിലോ തക്കാളിയും ഒന്നര കിലോ ഉരുളക്കിഴങ്ങും ഇത്തരത്തില്‍ ഒരു ചെടിയില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.
1977 ല്‍ ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത്തരം ചെടികള്‍ വികസിപ്പിച്ചത്. 2013 മുതല്‍ ഇംഗ്ലണ്ടില്‍ വാണിജ്യാടിസ്ഥാനത്തില്‍ പൊമാട്ടോ കൃഷി ചെയ്യുന്നുണ്ട്.
കേരളത്തില്‍ എന്നാല്‍ ഈ സാങ്കേതിക വിദ്യ തീരെ പരിചിതമല്ല. ന്യൂസിലാന്‍ഡിലും ഈ കൃഷി നടക്കുന്നുണ്ട്. സ്ഥലപരിമതിയും കാലാവസ്ഥ വ്യതിയാനവും മൂലം ഭക്ഷ്യഉത്പാദനം പ്രശ്‌നമാകുന്ന കാലത്ത് ഇത്തരം സാങ്കേതിക വിദ്യകള്‍ ഗുണം ചെയ്യുന്നുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…
1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍ പാറ്റാ ഗുളികയും മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും മണലും ചേര്‍ന്ന മിശ്രിതമോ,…
മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…
കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…
വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക്…
അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍…
കാലാവസ്ഥ മാറുന്നതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…
© All rights reserved | Powered by Otwo Designs
Leave a comment