പച്ചക്കറിക്കൃഷിയില്‍ നേട്ടം കൈവരിച്ചവരുടെ നാട്ടറിവുകള്‍

പച്ചക്കറിക്കൃഷിയില്‍ വിജയം കൈവരിക്കാനും നല്ലയിനം വിത്തുകള്‍ ഉത്പാദിപ്പിക്കാനും സഹായിക്കുന്ന ചില നാട്ടറിവുകള്‍.

By Harithakeralam
2024-02-19

പരീക്ഷണങ്ങളാണ് കൃഷിയുടെ വിജയം, ഓരോ കര്‍ഷകനും സ്വന്തം നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ പല തരത്തില്‍ കൃഷി ചെയ്യുന്നു. തലമുറകളായി ഇത്തരം ധാരാളം നാട്ടറിവുകള്‍ കൈമാറി ഉപയോഗിക്കുന്നു. പച്ചക്കറിക്കൃഷിയില്‍ വിജയം കൈവരിക്കാനും നല്ലയിനം വിത്തുകള്‍ ഉത്പാദിപ്പിക്കാനും സഹായിക്കുന്ന ചില നാട്ടറിവുകള്‍.

1. പച്ചക്കറികളുടെ വിത്തിനങ്ങള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ കുറച്ചു വേപ്പില കൂടെയിട്ടു വയ്ക്കുക. കീടബാധ തടയാം.

2. വിത്തുകളുടെ പുറത്ത് വെളിച്ചെണ്ണയുടെ ഒരാവരണം കൊടുത്താല്‍ കീട ശല്യം കുറയും.

3.  ഗുണമേന്മ നിലനിര്‍ത്താന്‍ കരിനൊച്ച ഇല കൂടി വിത്തിനൊടൊപ്പം ഇട്ടു വയ്ക്കുന്നത് നല്ലതാണ്.

4. ഉണങ്ങിയ ആറ്റുമണലില്‍ പയര്‍ വിത്ത് കലര്‍ത്തി മണ്‍കലത്തില്‍ സൂക്ഷിച്ചാല്‍ അങ്കുരണ ശേഷി നശിക്കാതിരിക്കും.

5. വെണ്ട, പയര്‍ ഇവ ഉണങ്ങിയ ഉടനെ തന്നെ വിത്തിനെടുക്കണം. അല്ലെങ്കില്‍ അവയുടെ അങ്കുരണ ശേഷി കുറയും.

6.  പാവല്‍, പടവലം എന്നിവ പഴുക്കുന്നതിനു തൊട്ടുമുമ്പു വിത്തിനെടുക്കണം.

7. അമര, ചതുരപ്പയര്‍ തുടങ്ങിയവ മഞ്ഞു കൊണ്ടാല്‍ യഥാസമയം  കായിക്കും.  ഇവ ഒരോ വര്‍ഷവും നടേണ്ടതില്ല. ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ മൂപ്പെത്തിയ രണ്ടു മൂന്നു കായ്കള്‍ പറിക്കാതെ നിര്‍ത്തുക. ഇത് ഉണങ്ങിപ്പൊട്ടി മണ്ണില്‍ വീഴും. മീനത്തില്‍ പെയ്യുന്ന മഴക്ക് താനെ കിളിര്‍ത്തു കൊള്ളും.

8. പടവലത്തിന്റെ വിത്ത് ചാണകത്തില്‍ പതിച്ചു സൂക്ഷിച്ചാല്‍ കീട-രോഗാക്രമണം കുറയും.

9. മുളകിന്റെ വിത്ത് നീക്കം ചെയ്ത തോടിനോടൊപ്പം പയര്‍ വിത്ത് സൂക്ഷിച്ചാല്‍ കീട ശല്യം അകറ്റാം. പയര്‍ വിത്തിന്റെ മുളനശിക്കയുമില്ല.

10.  മത്തന്‍ സെപ്റ്റംബര്‍-  ഒക്ടോബര്‍ മാസത്തില്‍ നടുക. മഞ്ഞളിപ്പ് രോഗ സാധ്യത കുറയും.

Leave a comment

മത്തന്‍ വള്ളി വീശി തുടങ്ങി: നല്ല കായ്കള്‍ ലഭിക്കാന്‍ ഈ രീതിയില്‍ പരിചരണം

മത്തന്‍ വിത്തുകള്‍ മുളച്ചു വള്ളി വീശിതുടങ്ങിയിട്ടുണ്ടാകും. ഈ സമയത്ത് നല്‍കുന്ന പരിചരണമാണ് വിളവ് ലഭിക്കുന്നതില്‍ പ്രധാനം. കാലാവസ്ഥയിലെ മാറ്റങ്ങള്‍ മറ്റു പച്ചക്കറികളെപ്പോലെ മത്തനെയും ബാധിച്ചിട്ടുണ്ട്.  കീടങ്ങളും…

By Harithakeralam
മത്തനും പയറും നശിപ്പിക്കാന്‍ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍

ചൂട് കൂടി വരുകയാണിപ്പോള്‍... വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ മാത്രമേ സാധ്യതയുള്ളൂ. ഈ സ്ഥിതി തുടരുന്നതു കാരണം പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം കൂടുതലാണ്. പയര്‍, മത്തന്‍, പാഷന്‍…

By Harithakeralam
കീട-രോഗബാധയില്‍ വലഞ്ഞ് വഴുതനക്കര്‍ഷകര്‍

ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളര്‍ത്താവുന്ന ഇനമാണ് വഴുതന. എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥയില്‍ കീട-രോഗ ബാധ വഴുതനയില്‍ വലിയ തോതിലുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍…

By Harithakeralam
തക്കാളിച്ചെടികളെ സംരക്ഷിക്കാം: നല്ല വിളവ് നേടാം

തക്കാളിച്ചെടികള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള കാലാവസ്ഥ തക്കാളിക്ക് ഏറെ അനുയോജ്യമാണ്. തണുപ്പുകാലത്തും തക്കാളി നല്ല വിളവ് തരും. എന്നാല്‍ രോഗങ്ങളും കീടങ്ങളും തക്കാളിയെ…

By Harithakeralam
പാവലിന്റെ ഇലയ്ക്ക് മഞ്ഞ നിറം: പ്രതിരോധ നടപടികള്‍ സ്വീകരിക്കാം

വെയിലും മഴയും മഞ്ഞുമെല്ലാമുള്ള ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന വിളയാണ് പാവല്‍. കയ്പ്പ് രുചിയാണെന്നു കരുതി മാറ്റി നിര്‍ത്തേണ്ട പച്ചക്കറിയല്ല പാവല്‍ അല്ലെങ്കില്‍ കൈപ്പ. മനുഷ്യശരീരത്തിന് ഏറെ ഗുണകരമായ ഘടകങ്ങള്‍…

By Harithakeralam
വെണ്ടയില്‍ ഇലത്തുള്ളന്‍, കുരുമുളകിന് മഗ്നീഷ്യത്തിന്റെ കുറവ്

അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും കുരുമുളക്, കൊക്കോ പോലുള്ള ദീര്‍ഘകാല വിളകള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള സമയമാണിത്. മഴ മാറി പതിയെ ചൂടുള്ള കാലാവസ്ഥയിലേക്ക് നമ്മുടെ നാട് മുന്നേറുകയാണ്. രാവിലെ…

By Harithakeralam
വേനല്‍ക്കാലത്തെ നേരിടാന്‍ ഒരുക്കങ്ങള്‍ തുടങ്ങാം; തെങ്ങിനും വെള്ളരി വര്‍ഗങ്ങള്‍ക്കും പ്രത്യേക പരിചരണം

ശക്തമായ വേനല്‍ക്കാലമായിരുന്ന കഴിഞ്ഞ വര്‍ഷം, ഇത്തവണ ഒട്ടും മോശമാകില്ലെന്നതാണ് ലഭിക്കുന്ന സൂചന. ഇതിനാല്‍ കൃഷിയിടത്തില്‍ മുന്നൊരുക്കം ആവശ്യമാണ്. തെങ്ങ്, കവുങ്ങ്, കാപ്പി , ജാതി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കും…

By Harithakeralam
പച്ചക്കറികള്‍ക്കുള്ള വളം അടുക്കളയില്‍ നിന്നും

അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവവളങ്ങളും കീടനാശിനിയും തയ്യാറാക്കാം. നഗരങ്ങളിലൊക്കെ വലിയ പ്രശ്നമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs