ഈ കാലാവസ്ഥയില്‍ നടാന്‍ അനുയോജ്യമായ ചില ചെടികളുണ്ട്. ഇവ കടുത്ത വേനലിനെ പ്രതിരോധിച്ചു നല്ല പോലെ വളര്‍ന്നു വസന്തം തീര്‍ക്കും
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍ നടാന്‍ അനുയോജ്യമായ ചില ചെടികളുണ്ട്. ഇവ കടുത്ത വേനലിനെ പ്രതിരോധിച്ചു നല്ല പോലെ വളര്‍ന്നു വസന്തം തീര്‍ക്കും. അത്തരം ചെടികള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.
ജമന്തി ഒരിക്കലെങ്കിലും നട്ടുവളര്‍ത്താത്തവരുണ്ടാകില്ല. നല്ല തിളക്കമുള്ള നിറവും മനോഹരമായ പൂക്കളും ജമന്തിയുടെ പ്രത്യേകതയാണ്. മഞ്ഞ, ഓറഞ്ച്, ചുവപ്പ്, മെറൂണ്‍ എന്നീ നിറങ്ങളില്‍ പൂക്കളുള്ള ഇനങ്ങളുണ്ടെങ്കിലും മഞ്ഞയാണ് മിക്കയിടത്തും കാണാന്‍ കഴിയുക. കടുത്ത വേനലിനെയും വരള്‍ച്ചയെയും അതിജീവിക്കാന്‍ കഴിയുന്നവയാണ് ജമന്തിപ്പൂക്കള്‍. പരാഗണകാരികളെയും മറ്റ് ഗുണം ചെയ്യുന്ന പ്രാണികളെയും ആകര്‍ഷിക്കാന്‍ പച്ചക്കറികള്‍ക്കൊപ്പം ജമന്തി വളര്‍ത്തുന്നവരുമുണ്ട്. ജമന്തിപ്പൂവിന്റെ രൂക്ഷഗന്ധം കീടങ്ങളെ തുരത്തും.
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലായിരിക്കണം ജമന്തി നടേണ്ടത്. അതു പോലെ ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെ സൂര്യപ്രകാശം നിര്‍ബന്ധമാണ്. മണ്ണില്‍ നല്ല പോലെ ജൈവവളങ്ങള്‍ കൂട്ടികലര്‍ത്തി 11 ഇഞ്ച് ആഴത്തിലും 12-18 ഇഞ്ച് അകലത്തിലും നേരിട്ട് വിത്ത് വിതച്ച് ജമന്തി നടാം. ഒരാഴ്ച കൊണ്ട് വിത്തുകള്‍ മുളച്ച് തുടങ്ങും. രണ്ടു മാസം കൊണ്ടു വളര്‍ന്ന് പൂന്തോട്ടമാകെ പൂക്കളുണ്ടാകും.
ജമന്തി ചെടി നല്ല വളര്‍ച്ചയെത്തുന്നതു വരെ പതിവായി നനയ്ക്കുക. പിന്നീട് ഒരുതവണ നനച്ച വെള്ളം നല്ല പോലെ ഉണങ്ങിപ്പോയ ശേഷമേ അടുത്ത നന പാടുള്ളൂ. നടുന്ന സമയത്തും പൂവിടാന്‍ തുടങ്ങുമ്പോഴും ജൈവവളങ്ങള്‍ നല്‍കണം. നടുമ്പോള്‍ വളം നല്‍കിയാല്‍ പിന്നെ പൂക്കാന്‍ തുടങ്ങുമ്പോള്‍ നല്‍കിയാല്‍ മതി. ഇതിനിടെ നല്‍കിയാല്‍ ചെടിയുടെ വളര്‍ച്ച വേഗത്തിലാകുമെങ്കിലും പൂക്കളുണ്ടാകില്ല.
ജമന്തിയെപ്പോലെ നല്ല പോലെ ഉണങ്ങിപ്പൊടിഞ്ഞ മണ്ണില്‍ വേണം സിന്നിയയും നടാന്‍. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്ത് ഒരു കാരണവശാലും ഈ ചെടി നടാന്‍ പാടില്ല. വേരു ചീയല്‍ പിടിപെടാന്‍ സാധ്യതയുള്ള ഇനമാണിത്.
ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ സീന്നിയകള്‍ നടാന്‍ അനുയോജ്യമായ സമയമാണ്. നല്ല പോലെ വെയില്‍ ലഭിച്ചാല്‍ മാത്രമേ ഈ ചെടി വളര്‍ന്നു പൂക്കുകയുള്ളൂ. ദിവസവും ഏഴു മുതല്‍ എട്ട് മണിക്കൂര്‍ വരെ വെയില്‍ ലഭിക്കുന്ന സ്ഥലത്ത് മാത്രമേ സിന്നിയ നടാന്‍ പാടുള്ളൂ. ഇല്ലെങ്കില്‍ പൂക്കളുണ്ടാകാതെ ചെടി മുരടിച്ചു നില്‍ക്കും. ഒരാഴ്ച മുതല്‍ പത്ത് ദിവസം കൊണ്ടു വിത്ത് മുളയ്ക്കും. രണ്ടു മാസം കൊണ്ടു പൂര്‍ണ വളര്‍ച്ചയെത്തി പൂവിടും.
നനവ് വളരെ കുറച്ച് മതി സീന്നിയകള്‍ക്ക്. ചെടിയുടെ ചുവട്ടിലൊരിക്കലും വെള്ളം കെട്ടിക്കിടക്കരുത്. വിത്തിട്ട സമയത്ത് വളം ചേര്‍ത്ത് നല്‍കിയാല്‍ പിന്നെ ഒന്നര മാസം കഴിഞ്ഞു മാത്രമേ വളം നല്‍കാവൂ.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment