കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍ ഇവയ്ക്ക് പല അസുഖങ്ങളും വരും. ഇടതൂര്‍ന്ന രോമങ്ങളില്‍ ചെള്ളുപോലുള്ള പ്രാണികള്‍ വന്നാല്‍ അവയെ ഓമനിക്കുന്ന ഉടമസ്ഥനും അസുഖങ്ങള്‍ വരാം. പരിചണം നല്‍കി ആവശ്യമുള്ള മരുന്നുകള്‍ പുരട്ടി ഇവയെ സംരക്ഷിക്കണം.
നല്ല മഴയും വെയിലും ലഭിക്കുന്ന കാലാവസ്ഥയാണ് കേരളത്തിലിപ്പോള്‍. പലതരം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നുമുണ്ട്. ഓമനമൃഗങ്ങള്‍ക്കും ഈ സമയത്ത് പ്രത്യേക പരിചരണം ആവശ്യമാണ്. കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍ ഇവയ്ക്ക് പല അസുഖങ്ങളും വരും. ഇടതൂര്‍ന്ന രോമങ്ങളില്‍ ചെള്ളുപോലുള്ള പ്രാണികള്‍ വന്നാല്‍ അവയെ ഓമനിക്കുന്ന ഉടമസ്ഥനും അസുഖങ്ങള്‍ വരാം. പരിചണം നല്‍കി ആവശ്യമുള്ള മരുന്നുകള്‍ പുരട്ടി ഇവയെ സംരക്ഷിക്കണം.
1. നല്ല പോലെ രോമമുള്ള നായ്ക്കളെയും പൂച്ചകളും ഇടയ്ക്കിടെ ബ്രഷ് ചെയ്യണം. സ്ഥിരമായി ബ്രഷ് ചെയ്യുന്നത് രോമങ്ങള്‍ക്കിടയില്‍ വളരുന്ന പ്രാണികളെ ഒഴിവാക്കാനും രക്തയോട്ടം നന്നാവാനും സഹായിക്കും.
2. രോമമുള്ള ഇനം നായ്ക്കളെ മാസത്തില്‍ ഒരിക്കലെങ്കിലും ഷാംപൂ ഇട്ട് കുളിപ്പിക്കണം. ഷാംപു ശരീരത്തില്‍ പുരട്ടിയ ശേഷം പത്ത് മിനിറ്റെങ്കിലും നിര്‍ത്തി വേണം കുളിപ്പിച്ചെടുക്കാന്‍. ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്ന ഷാംപൂ മാത്രം ഉപയോഗിക്കുക.
3. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചീപ്പ് ഉപയോഗിച്ചു മുടി ചീകിയൊതുക്കി നല്‍കാം. മുടി കെട്ടു പിണഞ്ഞു കിടക്കുന്ന അവസ്ഥയും സ്ഥിരമായി രോമം കൊട്ടുന്ന അവസ്ഥയും ഇതു മൂലം കുറയുന്നു.നൈസര്‍ഗികമായി ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണമയം എല്ലായിടത്തും എത്തിപ്പെടുകയും രോമം തിളക്കുമുള്ളതായി മാറുകയും ചെയ്യുന്നു. പരാദ രോഗങ്ങള്‍ മൂലമുണ്ടാകുന്ന വിളര്‍ച്ച, മറ്റ് അസുഖങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍ എന്നിവയെ ഒരുപരിധി വരെ തടയാം.
4. യജമാനന്റെ സ്നേഹ പരിലാളനകള്‍ ഏറെ ഇഷ്ടപ്പെടുന്നവയാണ് മൃഗങ്ങള്‍. ബ്രഷ് ചെയ്യുക, കുളിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ അവ ഏറെ ആസ്വദിക്കും. അവയുടെ മാനസിക ഉല്ലാസത്തിനുമിത് ഏറെ ഗുണം ചെയ്യും.
5. വീടിന് പുറത്ത് പോയിട്ട് വരുമ്പോള്‍ കൈ കാലുകള്‍ സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കാതെ മൃഗങ്ങളെ തലോടരുത്. നമ്മള്‍ വീട്ടിനുള്ളില്‍ വളര്‍ത്തുന്ന പൂച്ചയ്ക്കും നായ്കള്‍ക്കും പല രോഗങ്ങളും ബാധിക്കാന്‍ കാരണമിതാണ്.
ജീവന്‍ നഷ്ടപ്പെടുന്നമെന്ന അവസ്ഥയിലായിരുന്ന തന്റെ കുഞ്ഞിനെയും കൊണ്ട് കൃത്യമായി മൃഗാശുപത്രിയില്‍ തന്നെയെത്തിയ നായയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ നിന്നാണ്…
ഇന്ത്യയിലെ മിക്ക നഗരങ്ങളിലുമുള്ള പക്ഷിയാണ് കാക്കകള്‍. മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയില്‍ നിന്നും കാക്കകളെ കുറിച്ച് പുറത്ത് വരുന്നത് അല്‍പ്പം ആശങ്കാജനകമായ വാര്‍ത്തയാണ്. രണ്ടു ദിവസത്തിനകം 50 തോളം കാക്കകളാണ്…
എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം പൂച്ചകള്‍ മാത്രം... റോഡരികിലും പാര്‍ക്കിലും ഹോട്ടലുകളിലും സ്‌കൂളിലുമെല്ലാം അലഞ്ഞു തിരിഞ്ഞു നടക്കുന്ന പൂച്ചകള്‍. അവ ആരെയും ഉപദ്രവിക്കില്ല. പ്രിയപ്പെട്ട ജോലിയായ ഉറക്കത്തിലായിരിക്കും…
മനുഷ്യകുലത്തിന് ഏറെ പ്രിയപ്പെട്ട പഴമാണ് മുന്തിരി. കുലകളായി വള്ളികള്‍ നിറയെ കായ്ക്കുന്ന മുന്തിരി ലോകത്തിന്റെ മിക്ക ഭാഗത്തുമുണ്ട്. നല്ല വെയിലും തണുപ്പുമാണ് മുന്തിരി വിളയാന്‍ ആവശ്യമായ കാലാവസ്ഥ. നമ്മുടെ കാലാവസ്ഥയില്‍…
വീട്ടമ്മമാര്‍ക്ക് വലിയ അധ്വാനമില്ലാതെ പണം സംമ്പാഗിക്കാനുള്ള മാര്‍ഗമാണ് മുയല്‍ വളര്‍ത്തല്‍. കൊഴുപ്പു കുറഞ്ഞ മാംസം, ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കും കഴിക്കാം എന്നീ പ്രത്യേകതകള്‍ മുയലിറച്ചിക്കുണ്ട്. മുയലിറച്ചിയിലെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
ദിവസവും കഴിക്കാവുന്ന ഭക്ഷണമാണ് കോഴിമുട്ട, പ്രത്യേകിച്ച് കുട്ടികള്‍ക്കൊക്കെ നിര്‍ബന്ധമായും നല്‍കേണ്ട ഭക്ഷണം. അല്‍പ്പ സമയം ചെലവഴിക്കാന്‍ തയ്യാറായാന്‍ നാല്- അഞ്ച് കോഴികളെ വളര്‍ത്താവുന്ന ചെറിയൊരു കോഴിക്കൂട്…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment