ചൂട് കൂടുന്നു: ഓമന മൃഗങ്ങള്‍ക്കും വേണം പ്രത്യേക പരിചരണം

കാലാവസ്ഥ ചൂടു കൂടിയതായതോടെ ഇവയ്ക്ക് പ്രത്യേക സംരക്ഷണം നല്‍കേണ്ടത് ആവശ്യമാണ്.

By Harithakeralam
2026-01-12

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ ഇവയ്ക്ക് പ്രത്യേക സംരക്ഷണം നല്‍കേണ്ടത് ആവശ്യമാണ്. കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍ പല അസുഖങ്ങളും ഈ സമയത്ത്  വരും. ഇടതൂര്‍ന്ന രോമങ്ങളില്‍ ചെള്ളുപോലുള്ള പ്രാണികള്‍ വന്നാല്‍ അവയെ ഓമനിക്കുന്ന ഉടമസ്ഥനും അസുഖങ്ങള്‍ വരാം. കൃത്യമായ പരിചണം നല്‍കി ആവശ്യമുള്ള മരുന്നുകള്‍ പുരട്ടി ഇവയെ സംരക്ഷിക്കണം.

1. നല്ല പോലെ രോമമുള്ള നായ്ക്കളെയും പൂച്ചകളും ഇടയ്ക്കിടെ ബ്രഷ് ചെയ്യണം. സ്ഥിരമായി ബ്രഷ് ചെയ്യുന്നത് രോമങ്ങള്‍ക്കിടയില്‍ വളരുന്ന പ്രാണികളെ ഒഴിവാക്കാനും രക്തയോട്ടം നന്നാവാനും സഹായിക്കും.

2. രോമമുള്ള ഇനം നായ്ക്കളെ മാസത്തില്‍ ഒരിക്കലെങ്കിലും ഷാംപൂ ഇട്ട് കുളിപ്പിക്കണം. ഷാംപു ശരീരത്തില്‍ പുരട്ടിയ ശേഷം പത്ത് മിനിറ്റെങ്കിലും നിര്‍ത്തി വേണം കുളിപ്പിച്ചെടുക്കാന്‍. ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്ന ഷാംപൂ മാത്രം ഉപയോഗിക്കുക.

3. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചീപ്പ് ഉപയോഗിച്ചു മുടി ചീകിയൊതുക്കി നല്‍കാം. മുടി കെട്ടു പിണഞ്ഞു കിടക്കുന്ന അവസ്ഥയും സ്ഥിരമായി രോമം കൊട്ടുന്ന അവസ്ഥയും ഇതു മൂലം കുറയുന്നു.നൈസര്‍ഗികമായി ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണമയം എല്ലായിടത്തും എത്തിപ്പെടുകയും രോമം തിളക്കുമുള്ളതായി മാറുകയും ചെയ്യുന്നു. പരാദ രോഗങ്ങള്‍ മൂലമുണ്ടാകുന്ന വിളര്‍ച്ച, മറ്റ് അസുഖങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍ എന്നിവയെ ഒരുപരിധി വരെ തടയാം.

4. യജമാനന്റെ സ്നേഹ പരിലാളനകള്‍ ഏറെ ഇഷ്ടപ്പെടുന്നവയാണ് മൃഗങ്ങള്‍. ബ്രഷ് ചെയ്യുക, കുളിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ അവ ഏറെ ആസ്വദിക്കും. അവയുടെ മാനസിക ഉല്ലാസത്തിനുമിത് ഏറെ ഗുണം ചെയ്യും.

5. വീടിന് പുറത്ത് പോയിട്ട് വരുമ്പോള്‍ കൈ കാലുകള്‍ സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കാതെ മൃഗങ്ങളെ തലോടരുത്. നമ്മള്‍ വീട്ടിനുള്ളില്‍ വളര്‍ത്തുന്ന പൂച്ചയ്ക്കും നായ്കള്‍ക്കും പല രോഗങ്ങളും ബാധിക്കാന്‍ കാരണമിതാണ്.

Leave a comment

തീറ്റച്ചെലവില്ലാതെ വളര്‍ത്താന്‍ ഭീമന്‍മത്സ്യം

വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…

By ഐബിന്‍ കാണ്ടാവനം
പോഷക സമ്പുഷ്ടമായ ഇറച്ചിയും മുട്ടയും; പരിചരണം എളുപ്പം - കാടവളര്‍ത്തല്‍ തുടങ്ങാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…

By Harithakeralam
കരണ്‍ ഫ്രീസ്, വൃന്ദാവനി; ഇനി 'സിന്തറ്റിക് പശു'ക്കള്‍ വാഴും; അത്യുല്‍പാദനശേഷിക്കൊപ്പം കാലാവസ്ഥ മാറ്റത്തെ അതിജീവിക്കും - വിശദമായി വായിക്കാം

രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…

By ഐബിന്‍ കാണ്ടാവനം
ചൂട് കൂടുന്നു: ഓമന മൃഗങ്ങള്‍ക്കും വേണം പ്രത്യേക പരിചരണം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…

By Harithakeralam
പോത്ത് വളര്‍ത്തല്‍: രോഗങ്ങളെ കരുതിയിരിക്കണം

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…

By Harithakeralam
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.  

കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍

1)…

By ഡോ. ജോണ്‍ ഏബ്രഹാം
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…

By ഡോ. ജോണ്‍ ഏബ്രഹാം
വേനല്‍ച്ചൂടില്‍ നിന്ന് കോഴികള്‍ക്ക് സംരക്ഷണം

അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs