കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1) കുട്ടിയുടെ മുഖത്തും മൂക്കിലും പറ്റിയിരിക്കുന്ന പാടയും കൊഴുത്ത ദ്രാവകങ്ങളും നീക്കം ച്ചെയ്യുക.
2) രണ്ടുപേര്‍ ചേര്‍ന്ന് കുട്ടിയുടെ കാലുകള്‍ ഉയര്‍ത്തി തല കീഴായി പിടിച്ച് മൂക്ക് പിഴിയണം.
3) ശ്വാസോച്ഛാസം ആരംഭിച്ചില്ലെങ്കില്‍ മൂക്കില്‍ ഒരു ക്ഷണം വൈക്കോല്‍ ഇട്ട് തുമ്മിക്കുക.
4) വൈക്കോലോ, തുണിയൊകൊണ്ട് കുട്ടിയുടെ ശരീരമാസകലം തിരുമ്മി ഉണക്കുക
6) പൊക്കിള്‍ക്കൊടി പരിപാലനം: ശരീരത്തിന് ഒരു ഇഞ്ച് താഴെ പൊക്കിള്‍കൊടി നൂല് കൊണ്ട് കെട്ടുകയോ, മെഡിക്കല്‍ ഷോപ്പില്‍ വാങ്ങാന്‍ കിട്ടുന്ന കോര്‍ഡ് ക്ലാമ്പ് പിടിപ്പിക്കൂകയോ ചെയ്തതിന് ശേഷം, ബാക്കി ഭാഗം മുറിച്ചു കളയണം. മുറിച്ച ഭാഗം റ്റിംക്ച്ചര്‍ അയഡിനില്‍ മുക്കണം. ഇത് ചെയ്യാതിരുന്നാല്‍ വരുന്ന അസുഖമാണ് പൊക്കിള്‍ കോടി പഴുക്കലും, സന്ധി വീക്കവും (ജോയിന്റ് ഇല്‍). ഇത് രണ്ടും പൊക്കിള്‍ കൊടിയിലൂടെ അണുക്കള്‍ കയറി ഉണ്ടാക്കുന്ന അസുഖമാണ്.
7) കന്നിപ്പാല്‍: പ്രസവശേഷം ആദ്യ ദിവസങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മഞ്ഞ നിറത്തിലുള്ള കൊഴുത്ത പാലാണ് കന്നിപ്പാല്‍. ഇതില്‍ പശുക്കുട്ടിക്ക് പ്രതിരോധ ശേഷി നല്‍കുന്ന ഗാമ ഗ്ലോബിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് മാത്രമല്ല കുട്ടിയുടെ വളര്‍ച്ചക്ക് വേണ്ടുന്ന മാംസ്യം, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവ പാലിനേക്കാള്‍ ഏഴ് മടങ്ങ് ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശക്തി നല്‍കുന്ന ഗാമ ഗ്ലോബിനുകള്‍ വലിയ തന്മാത്രകളാകയാല്‍ ഗര്‍ഭാവസ്ഥയില്‍ ഇത് പൊക്കിള്‍ കോടി വഴി കടന്നു പോകില്ല. ആദ്യ മണിക്കൂറുകളില്‍ കുടിക്കുന്ന കന്നി പാപാലിലൂടെ ഇത് ധാരാളമായി ആഗിരണം ചെയ്യപ്പെടുന്നു. വൈകും തോറും ഇതിന്റെ ആഗിരണ ശേഷി കുറയുകയും ദഹന രസങ്ങള്‍ ഉത്പാദിപ്പിക്കുന്നതോടെ അവ ദഹിപ്പിച്ചു പോകുകയും ചെയ്യും. ഈ പ്രക്രിയക്ക് പറയുന്ന പേരാണ് 'ഗട്ട് ക്ലോഷര്' അത് കൊണ്ട് കുട്ടിക്ക് നല്ല പ്രതിരോധ ശേഷി ലഭിക്കണമെങ്കില്‍ ആദ്യ അര മണിക്കൂറിനുള്ളില്‍ തന്നെ കന്നിപ്പാല്‍ കുടിപ്പിക്കണം. പ്രസവശേഷം പല പശുക്കളുടെയും കാമ്പ് കൊഴുപ്പ് കൊണ്ട് അടഞ്ഞിരിക്കുന്നത് കാണാം. ഇത് ഞെക്കി കളഞെങ്കില്‍ മത്രമേ പാല്‍ പുറത്തേക്ക് വരുകയുള്ളു.
ഏത്ര കന്നിപ്പാല്‍ കൊടുക്കണം
പശുക്കുട്ടിയുടെ ശരീരഭാരതത്തിന്റെ 10ല്‍ 1 ഭാഗമാണ് ഒരു ദിവസം കൊടുക്കേണ്ട കന്നിപ്പാലിന്റെ അളവ്. അതായത് ശരാശരി 25-30 കിലോ ശരീരഭാരവുമായി ജനിക്കുന്ന കുട്ടിക്ക് പരമാവധി ഒരു ദിവസം കൊടുക്കേണ്ടത് 3 ലിറ്റര്‍ പാലാണ്.
15- 30 മിനിറ്റിനുള്ളില്‍ - 1.252 ലിറ്റര്‍
അടുത്ത 10-12 മണിക്കൂറില്‍- 1.252 ലിറ്റര്‍
2ാം ദിവസം - 2.5 ലിറ്റര്‍
3ാം ദിവസം - 3 ലിറ്റര്‍
ആദ്യത്തെ 6 ആഴ്ച്ച - 3 ലിറ്റര്‍ വീതം
പിന്നത്തെ 2 ആഴ്ച്ച - 2.5 ലിറ്റര്‍ വീതം
അവസാനത്തെ 4 ആഴ്ച്ച - 2.0 ലിറ്റര്‍ വീതം
കുട്ടിയെ കുടുപ്പിച്ചതിനു ശേഷം അധികമുള്ള കന്നിപ്പാല്‍ ഒരിക്കലും പാഴാക്കിക്കളയരുത്. 6 മാസം വരെ പ്രായമുള്ള മറ്റു കിടാങ്ങള്‍ക്ക് നല്‍കാം. അധികമുള്ള കന്നി പാല്‍ ഫ്രിഡ്ജ്ജില്‍ സൂക്ഷിച്ച് പിന്നീട് ചൂട് വെള്ളത്തില്‍ ഇറക്കി വെച്ച് ശരീരോഷ്മാവിലാക്കി വീണ്ടും ഉപയോഗിക്കാം. കന്നിപ്പാല്‍ അധികം കുടിച്ചാല്‍ കന്നുകുട്ടിക്ക് വയറിളക്കം വരാന്‍ സാധ്യതയുണ്ട്. മൂന്ന് മാസം വരെ കിടാങ്ങള്‍ക്ക് എന്തായാലും പാല്‍ കൊടുത്തിരിക്കണം.
റൂമിനല്‍ ഡ്രിങ്കേര്‍സ്
കറന്നെടുത്ത പാല്‍ പാത്രത്തില്‍ നിന്ന് നക്കി കുടിക്കുന്ന കന്ന് കുട്ടികള്‍ക്ക് ഉണ്ടാകുന്ന പ്രതിഭാസമാണ് 'റൂമിനല്‍ ഡ്രിങ്കേര്‍സ്' ഇങ്ങനെയുള്ള കിടാക്കളുടെ വയറുചാടി, കൈകാലുകള്‍ ശോഷിച്ചു പോകും. കന്ന് കുട്ടികള്‍ക്ക് പാല്‍ കൊടുക്കേണ്ടത് കാഫ് ഫീഡിങ് ബക്കറ്റ് വഴിയാണ്.
കാഫ് സ്റ്റാര്‍ട്ടറുകള്‍/കന്നുകുട്ടി തീറ്റ
കന്നുകുട്ടികള്‍ക്ക് നല്ല വളര്‍ച്ച് കിട്ടാന്‍ നാലാം ദിവസം തൊട്ട് മൂന്നാം മാസം വരെ കൊടുക്കേണ്ട പോഷകങ്ങള്‍ നിറഞ്ഞ കൈതീറ്റയാണ് കാഫ് സ്റ്റാര്‍ട്ടര്‍. ഉത്തമമായ ഒരു കാഫ് സറ്റാര്‍ട്ടര്‍ ഉണ്ടാക്കാനുള്ള ചേരുവകകള്‍ താഴെ കൊടുത്തിരിക്കുന്നു.
ചോളപ്പൊടി -45 കിലോ
കടലപ്പിണ്ണാക്ക് -35 കിലോ
ഗോതമ്പ് / അരി/ തവിട് - 10 കിലോ
സോയപിണ്ണാക്ക് / ഉണക്കമീന്‍ -8 കിലോ
ഉപ്പ് - 1 കിലോ
ധാതുലവണ മിശ്രിതം - 1 കിലോ
പശുകുട്ടികള്‍ക്ക് വിപണിയില്‍ ലഭ്യമായ യൂറിയ കലര്‍ന്ന കാലത്തിറ്റ ഒരിക്കലും കൊടുക്കരുത്. അത് പ്രത്യുല്പാദനത്തെ സാരമായി ബാധിക്കും.
വിരമരുന്ന് നല്‍കല്‍
ആദ്യ ഡോസ് രണ്ടാം ആഴ്ച നല്‍കണം (പൈറാന്റല്‍ പാമോയേറ്റ്5 മില്ലി) രണ്ടാമത്തെ ഡോസ് രണ്ടാം മാസം നല്‍കണം (ഫെന്‍ബെന്‍ഡസോള്‍ 150 മില്ലിഗ്രാം ഗുളിക 3 എണ്ണം). മൂന്നാം ഡോസ് മൂന്നാം മാസം നല്‍കണം (ഫെന്‍ബെന്‍ഡസോള്‍ 150 മില്ലിഗ്രാം ഗുളിക 3 എണ്ണം) നാലാം ഡോസ് നാലാം മാസം (ആല്‍ബെന്‍ഡസോള്‍ 600 മില്ലിഗ്രാം ഗുളിക 1 എണ്ണം. അതിന് ശേഷം വിരബാധയുടെ ലക്ഷണങ്ങളുണ്ടങ്കില്‍ മാത്രം ഡോക്ടറുടെ നിര്‍ദേശപ്രകാരം വിരമരുന്ന് നല്‍കിയാല്‍മതി. ആറ് മാസത്തിന് ശേഷം ശരീരഭാരമനുസരിച്ച് താഴെവിവരിക്കുന്ന പട്ടിക പ്രകാരം തീറ്റ നല്‍കണം.
പ്രായം (മാസത്തില്‍) ശരീര ഭാരം (കിലോ) കാലിത്തീറ്റ (കിലോ) പുല്ല് (കിലോ)
6 _ 9 70 _ 100 1.5 _ 2 5 _ 10
9 _ 15 100 _ 150 2.0_ 2.25 10 _ 15
15 _ 20 150 _ 200 2.25 _ 2.5 15 _ 20
20തിന് മുകളില്‍ 200 _ 300 2.5 _ 2.75 20 _ 25
മേല്‍ വിവരിച്ച് പരിപാലന ക്രമങ്ങള്‍ അനുവര്‍ത്തിച്ചാല്‍ നല്ല കറവ പശുക്കളെ ഇവിടെ തന്നെ നമുക്ക് ഉല്പാദിപ്പിക്കുവാന്‍ സാധിക്കും.
(കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ്, മണ്ണുത്തി തൃശൂരിലെ പ്രൊഫസറാണ് ലേഖകന്‍ )
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment